NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday 30 September 2014

ഇന്ത്യന് ആര്മി കായിക പരിശീലകന് തോമാപുരത്ത്

   
         ഇന്ത്യന് ആര്മിയുടെ കായിക പരിശീലകനായ ശ്രീ. കെ. എസ്. മാത്യു 
തോമാപുരം സ്കൂള് സന്ദര്ശിച്ചു. സബ് ജില്ലാ കായിക മേളയില് പങ്കെടുക്കാന്
യോഗ്യത നേടിയ കുട്ടികളുടെ പരിശീലനം നിരീക്ഷിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.ഹെഡ്മാസ്ററര് ശ്രീ കെ എ ജോസഫ്, ശ്രീമതി ബെററ്സി ജോസഫ്, കായികാദ്ധ്യാപകന് ശ്രീ.ബിജു  എന്നിവര് അദ്ദേഹത്തോട് സംസാരിച്ചു.കുട്ടികള്ക്കാവശ്യമായ നിര്ദേശങ്ങള് നല്കാനും അവരെ അഭിനന്ദിക്കാനും അദ്ദേഹം ഈയവസരം വിനിയോഗിച്ചു.

ലോക ഹൃദയാരോഗ്യ ദിനം

            ലോക ഹൃദയാരോഗ്യദിനത്തില് ഡോക്ടറോടൊപ്പം

     നല്ലപാഠം ക്ലബിന്റെയും ആരോഗ്യ ക്ലബിന്റെയും ആഭിമുഖ്യത്തില്  കുട്ടികള് 
ലോക ഹൃദയാരോഗ്യ ദിനം ആഘോഷിച്ചു.ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചും സംരക്ഷണ മാര്ഗങ്ങളെക്കുറിച്ചും
ആയുര്‍വേദ ഡോക്ടറ് ശ്രീമതി.ജിററ്സി ജോമേഷ് സംസാരിച്ചു.കുട്ടികള്
ഡോക്ടറോട്  സംശയങ്ങള് ചോദിച്ചു. ഹെഡ്മാസ്ററര് ശ്രീ കെ എ ജോസഫ്
സ്വാഗതവും ശ്രീമതി ആനിയമ്മ സിറിയക്ക് നന്ദിയും പറഞ്ഞു.



Monday 29 September 2014

വായനാക്കളരി ഉദ്ഘാടനം

     മലയാള മനോരമ ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ തോമാപുരം
സെന്റ് തോമസ് എല്.പി.സ്കൂളില് വായനാക്കളരി  ആരംഭിച്ചു.
ഈസ്ററ് എളേരി പഞ്ചായത്ത് മെമ്പര് ശ്രീ ജോസ് കുത്തിയതോട്ടില്
മലയാളമനോരമ ദിനപത്രം ഹെഡ്മാസ്ററര് ശ്രീ ജോസഫ് കെ. എ -യ്ക്
കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില് ഈസ്ററ് എളേരി
സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി  ശ്രീ ജോസ് പ്രകാശ്,
പി ററി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തില് എന്നിവര്
 സംബന്ധിച്ചു.


Friday 26 September 2014

പ്രവര്ത്തി പരിചയ ശില്പശാല


    തോമാപുരം സെന്റ് തോമസ് എല്.പി സ്കൂളില്  
ചിററാരിക്കാല്  ഉപജില്ലയിലെ  അധ്യാപകര്ക്കായുളള പ്രവര്ത്തി
പരിചയ ശില്പശാല ഈസ്ററ് എളേരി പ‍ഞ്ചായത്ത് വിദ്യാഭ്യാസ
സ്ററാന്റിംഗ് കമ്മിററി ചെയര്മാന് ശ്രീ. മോഹനന് കോളിയാട്ട്
ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം



















സമാപന സമ്മേളനം


Thursday 25 September 2014

പുരസ്കാരം


മികച്ച  ബ്ലോഗുകള്ക്കുള്ള പുരസ്കാരം സെന്റ് തോമസ് 

എല്.പി.സ്കൂളിനും


കൃഷിപാഠം

        പച്ചക്കറി വിത്ത് വിതരണം

    കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്   സ്കൂള് കുട്ടികള്ക്കുളള
പച്ചക്കറി വിത്ത് വിതരണം ഹെഡ്മാസ്ററര് സ്കൂള് ലീഡര്ക്ക്
നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.

'മംഗള്‍യാന്' ചൊവ്വയുടെ ഭ്രമണപഥത്തില് - ഇന്ത്യയ്ക്ക് അഭിമാന മുഹൂര്ത്തം

 മംഗളവിജയം

     ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യം മംഗള്‍യാന്  വിജയിച്ചതില്
ആഹ്ലാദം പ്രകടിപ്പിച്ച് സെന്റ് തോമസ് എല്.പി സ്കൂള്.
അസംബ്ലിയില് ഹെഡ്മാസ്ററര് ശ്രീ.ജോസഫ് കെ.എ,
സയന്സ് ക്ലബ് കണ്‍വീനര് ശ്രീമതി ഡെയ്സി എന്നിവര്
മംഗള്‍യാന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു.


Wednesday 24 September 2014

സമ്പൂര്ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെററ് വര്ക്ക് ഉപജില്ലാതല പ്രഖ്യാപനവും മികച്ച ബ്ലോഗുകള്ക്കുളള പുരസ്കാരവിതരണവും

    സമ്പൂര്ണ്ണ ബ്ലോഗ് അധിഷ്ഠിത വിദ്യാഭ്യാസ നെററ് വര്ക്ക്
ഉപജില്ലാതല പ്രഖ്യാപനവും മികച്ച ബ്ലോഗുകള്ക്കുളള
പുരസ്കാരവിതരണവുംല് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ
സ്ററാന്റിംഗ് കമ്മിററി ചെയര് പേഴ്സണ് ശ്രീമതി. കെ സുജാത
തോമാപുരം സെന്റ് തോമസ് എല് പി സ്കൂള് ബ്ലോഗ് പ്രദര്ശിപ്പിച്ച്
ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. ശ്രീ  സണ്ണി പി.കെ സ്വാഗതം ആശംസിച്ചു.
ഈസ്ററ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ .ജെയിംസ് പന്തമാക്കല്
ചടങ്ങില് അദ്ധ്യക്ഷം വഹിച്ചു. ബ്ലോഗ് പദ്ധതി വിശദീകരണം കാസര്ഗോഡ്
ഡയററ് സീനിയര് ലക്ചര് ശ്രീ .വിനോദ് കുമാരും മികച്ച ബ്ലോഗുകള്ക്കുളള
പുരസ്കാര പ്രഖ്യാപനം കാസര്ഗോഡ് ജില്ലാ  വിദ്യാഭ്യാസ ഡയറക്ടര് 
ശ്രീ . സി. രാഘവനും നിര്‍വഹിച്ചു.
     സ്കൂള് മാനേജര് റവ ഫാ. അഗസ്ററ്യന് പാണ്ട്യാമാക്കല്
അനുഗ്രഹ പ്രഭാഷണവും  കാസര്ഗോഡ് ഡയററ് പ്രിന്സിപ്പാള്
ഡോ.പി. വി.കൃഷ്ണ കുമാര് മുഖ്യ പ്രഭാഷണവും നടത്തി. പരപ്പ ബ്ലോക്ക് 
പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ശ്രീ. ടോമി പ്ലാച്ചേരി,പരപ്പ ബ്ലോക്ക് 
പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്റിംഗ് കമ്മിററി ചെയര് പേഴ്സണ് ശ്രീമതി.
മറിയാമ്മ ചാക്കോ, ഈസ്ററ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്റിംഗ്
കമ്മിററി ചെയര്മാന് ശ്രീ.മോഹനന് കോളിയാട്ട് , ഐ.ററി.അററ് സ്കൂള്
മാസ്ററര് ട്രെയിനര് ശ്രീ.ശങ്കരന് കെ ,തോമാപുരം സെന്റ് തോമസ് എച്ച്. എസ്.
എസ് ഹെഡ്മിസ്ട്രസ് ശ്രീമതി. ശാന്തമ്മ ഫിലിപ്പ്, തോമാപുരം സെന്റ് തോമസ്
എല് പി സ്കൂള് ഹെഡ്മാസ്ററര് ശ്രീ.ജോസഫ് കെ. എ എന്നിവര്
മികച്ച ബ്ലോഗുകള്ക്കുളള പുരസ്കാരങ്ങള് വിതരണം ചെയ്തു. ഐ.ററി.അററ്
സ്കൂള് മാസ്ററര് ട്രെയിനര് ശ്രീ. ബാബു എന്.കെ, എച്ച്. എം ഫോറം കണ്‍വീനര്
ശ്രീ. തോമസ് കെ. ജെ. ( എച്ച് എം ചെന്നടുക്കം ജി എല് പി എസ്),തോമാപുരം
സെന്റ് തോമസ് എല് പി സ്കൂള് പി ററി എ  പ്രസിഡന്റ്  ശ്രീ.ജെമിനി
അമ്പലത്തിങ്കല്,എം പി ററി എ  പ്രസിഡന്റ്  ശ്രീമതി ഷൈനി ഷാജി എന്നിവര്
ചടങ്ങിന് ആശംസകള് നേര്ന്നു. ചിററാരിക്കാല് എ.ഇ.ഒ ശ്രീമതി ജാനകി സി.
ചടങ്ങിന് നന്ദി പറഞ്ഞു.
    മികച്ച ബ്ലോഗുകള്ക്കുളള പുരസ്കാരങ്ങള് നേടിയ സ്കൂള്കള്

എല് പി വിഭാഗം

തോമാപുരം സെന്റ് തോമസ് എല്. പി സ്കൂള് 

നിര്മ്മല എല്. പി സ്‍കൂള് വെളളരിക്കുണ്ട്

ഗവ.എല്. പി സ്‍കൂള് വടക്കെപുലിയന്നൂര്

യു പി വിഭാഗം

എസ്. കെ. ജി. എം. യു. പി സ്‍കൂള് കുമ്പളപ്പളളി

എം. ജി. എം. യു. പി സ്‍കൂള് കോട്ടമല

എസ്. എന്. ഡി. പി. യു. പി സ്‍കൂള് കടുമേനി

Tuesday 23 September 2014

'ഒരു മിഠായിയ്ക്ക് ഒരു സ്വര്ണ്ണകപ്പ് അഥവാ ഒരു കിലോ സ്വര്ണ്ണകപ്പ് '

     കേരള സ്കൂള് ശാസ്ത്ര മേളയ്ക്ക് വേണ്ടി ഒരു കിലോ
സ്വര്ണ്ണ കപ്പ്  നിര്മ്മിക്കുന്നതിനായി സ്കൂള് 
കുട്ടികളുടെ സംഭാവനയായ ഒരു രൂപ നല്കികൊണ്ട്
ഞങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികളും ഈ
പദ്ധതിയില് പങ്കാളികളായി. ഇന്ന് രാവിലെ 
അസംബ്ലിയില് എല്ലാ കുട്ടികളുടെയും സംഭാവന 
അധ്യാപകര് ശേഖരിച്ചു.


Tuesday 16 September 2014

ഓസോണ്‍ ദിനാചരണം

                   സെപ്ററംബര്‍-16 ഓസോണ് ദിനം

      സ്കൂള് സയന്‍സ്  ക്ലബിന്റെ ആഭിമുഖ്യത്തില്
 ഈ വര്ഷത്തെ  ഓസോണ്  ദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലി,ഓസോണ്
 ദിന സന്ദേശം, സയന്സ് ക്ലബ് മീററിംഗ്, ലഘു പരീക്ഷണ പ്രദര്ശനം, ക്വിസ് എന്നീ പരിപാടികളുണ്ടായിരുന്നു.
ഹെഡ്മാസ്ററര് ശ്രീ ജോസഫ് കെ എ യോഗത്തിന്റെ
 ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീമതി ഡെയ്സി ഓസോണ് 
ദിന സന്ദേശം നല്കി. ശ്രീമതി ജിബി സെബാസ്ററ്യന്
 ലഘു പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്കി.


ഉദ്ഘാടനം


ലഘുപരീക്ഷണങ്ങളിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്









ഓസോണ് ദിന സന്ദേശം

Friday 12 September 2014

സാക്ഷരം അവധിക്കാല ക്യാമ്പ് രണ്ടാം ദിവസം

         ഉണര്ത്ത്- സാക്ഷരം അവധിക്കാല ക്യാമ്പ്  രണ്ടാം ദിവസം

  സാക്ഷരം അവധിക്കാലക്യാമ്പ് കുട്ടികള്‍ക്ക് പുതിയൊരനുഭവമായി ഭൂരിഭാഗം കുട്ടികളും
 പങ്കെടുത്തു എന്നത് ഇതിന് തെളിവായി.
കളികളും, ചിത്രവരയും,കടലാസ് പൂ നിര്മ്മാണവും
 ഏവര്ക്കും ഉണര്‍വ് പകര്ന്നു.അന്യം നിന്നു പോയ
 നാടന് കളികള്  പരിചയപ്പെടാന്‍ അവര്ക്ക് അവസരം    ലഭിച്ചു.തങ്ങളില്‍ ഉറങ്ങിക്കിടന്ന കഴിവുകള് കണ്ടെത്താന്
ചിത്രരചനയിലൂടെയും, കടലാസ് പൂ നിര്മ്മാണത്തിലൂടെയും
 അവര്ക്ക് സാധിച്ചു.'ഉണര്ത്ത്' എന്ന പേര് ശരിക്കും
 അന്വര്ത്ഥമായി. ശ്രീമതി ആനിയമ്മ സിറിയക്, ശ്രീമതി
 ലൈലമ്മ കെ സി  ശ്രീമതി ജെസി ജോര്ജ് എന്നിവര്
 ക്ലാസുകള് നയിച്ചു.

കളിയിലേര്പ്പെട്ട കുട്ടികള്



നിര്ദേശങ്ങളുമായ് അധ്യാപകര്


Thursday 11 September 2014

സാക്ഷരം അവധിക്കാല ക്യാമ്പ് - ഒന്നാം ദിവസം

   സാക്ഷരം അവധിക്കാല ക്യാമ്പ് - ഒന്നാം ദിവസം 

 ' ഉണര്‍ത്ത്''  സാക്ഷരം അവധിക്കാല ക്യാമ്പ് -
ഒന്നാം ദിവസം കുട്ടികള്‍ വളരെ ഉത്സാഹത്തോടെ
പങ്കെടുത്തു. വായ്ത്താരിയ്ക്ക് ഈണം കണ്ടെത്തിയും,
കഥ പൂര്‍ത്തിയാക്കിയും, കടങ്കഥയ്ക് ഉത്തരം പറ‌ഞ്ഞും 
പുതിയവ നിര്മ്മിച്ചും, അക്ഷരപ്പാട്ടുകള് പാടിയും,
വിവിധ കളികളിലേര്‍പ്പെട്ടും പഠിച്ചത്  അവര്ക്ക്
പുതിയൊരു അനുഭവമായിരുന്നു.  ശ്രീമതി ബെററ്സി
ജോസഫ്,  ശ്രീമതി ഗീതമ്മ എം വി എന്നിവര് 
ക്ലാസുകള്ക്ക് നേതൃത്വം നല്കി.


കഥ പൂര്‍ത്തിയാക്കല്‍


വായന

Friday 5 September 2014

ഓണാഘോഷവും അധ്യാപകദിനാഘോഷവും

            ഓണാഘോഷവും അധ്യാപകദിനാഘോഷവും

     തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില് ഓണാഘോഷവും
അധ്യാപകദിനാഘോഷവും  മാനേജ്മെന്റിന്റെയും പി ററി എ യുടെയും
സഹകരണത്തോടെ  വിപുലമായി ആഘോഷിച്ചു. റവ ഫാദര് അഗസ്ററ്യന്‍ 
പാണ്ട്യാമാക്കല്,പഞ്ചായത്ത്  മെന്പര് ശ്രീ ജോസ് കുത്തിയതോട്ടില്, 
പി ററി എ പ്രസിഡന്റ് ശ്രീ ജമിനി അന്പലത്തില്, എം പി ററി എ പ്രസിഡന്റ് 
ശ്രീമതി ഷൈനി ഷാജി, സ്കൂള് അസി.മാനേജര് റവ ഫാദര് ലൂക്കോസ് മററപ്പളളി 
എന്നിവര് ചടങ്ങില് പങ്കെടുത്തു. പൊതുമീററിംഗ്, സ്കൂള്  മാനേജര് 
ഹെഡ്മാസ്ററര് ശ്രീ ജോസഫ്  കെ എ യ്ക് പൂച്ചെണ്ട് നല്കി  ഉദ്ഘാടനം ചെയ്തു. 
ശ്രീമതി ബെററ്സി   ജോസഫ്  യോഗത്തിന് നന്ദി പറഞ്ഞു.

    അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള് അസംബ്ലി,
പൊതുമീററിംഗ്, അധ്യാപകരെ ആദരിക്കല്, മംഗളഗാനം,കുട്ടികളുടെ
വിവിധകലാപരിപാടികള്, കേക്ക് മുറിയ്ക്കല് എന്നിവയും ഓണാഘോഷത്തിന്റെ
ഭാഗമായി പൂക്കളമത്സരം,കുട്ടികളുടെ വിവിധ കളികള് , ഓണസദ്യ 
എന്നിവയും ഉണ്ടായിരുന്നു.






















Thursday 4 September 2014

സഹപാഠികള്‍ക്ക് ഇത്തിരി വെട്ടം പദ്ധതി ഉദ്ഘാടനം

സഹപാഠികള്‍ക്ക് ഇത്തിരി വെട്ടം പദ്ധതി ഉദ്ഘാടനം

   തോമാപുരം സെന്റ് തോമസ് എല് പി സ്കൂള് നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്
ആരംഭിച്ച  'സഹപാഠികള്‍ക്ക് ഇത്തിരി വെട്ടം പദ്ധതി' ഉദ്ഘാടനം സ്കൂള് മാനേജര്
റവ ഫാദര് അഗസ്ററ്യന്‍ പാണ്ട്യാമാക്കലും പ‍ഞ്ചായത്ത് മെംബര് ശ്രീമതി റോഷ്നി
സെബാസ്ററ്യനും ചേര്ന്ന് നിര്‍വഹിച്ചു.അതിരുമാവ് കോളനിയിലെ ബിന്ദു
 പിത്തക്കാട്ട്, മിനി വില്ല്യാട്ട് എന്നിവരുടെ വീടുകളിലാണ്  കുട്ടികളുടെ
 ശ്രമഫലമായി വൈദ്യുതി എത്തിയത്. ചടങ്ങില് ഹെഡ്മാസ്ററര് ജോസഫ് കെ എ,
 പി ററി എ പ്രസിഡന്റ്  ജമിനി അംബലത്തില് ,പ‍ഞ്ചായത്ത് മെംബര്മാരായ
 ജോസ് കുത്തിയതോട്ടില് ,അഗസ്ററ്യന് നടുവിലെക്കൂററ്, നല്ലപാഠം ക്ലബ്
 കോഡിനേററര്മാര് ത്രേസ്യാമ്മ ജോസഫ് ജിബി സെബാസ്ററ്യന്
 നല്ലപാഠം ക്ലബ് അംഗങ്ങള്  തുടങ്ങിയവരും പങ്കെടുത്തു.




Monday 1 September 2014

സ്കൂള് ബോഗ് ഉദ്ഘാടനം

സ്കൂള് ബോഗ് ഉദ്ഘാടനം

തോമാപുരം സെന്റ് തോമസ് എല് പി സ്കൂള് ബോഗ് ഉദ്ഘാടനം
സ്കൂള് മാനേജര് റവ ഫാദര്‍ അഗസ്ററ്യന്
 പാണ്ട്യാമാക്കല് 1/9/2014 ന്  9.30 ന് നിര്‍വഹിച്ചു. ചടങ്ങില്
 ഹെഡ്മാസ്ററര് ശ്രീ ‍ജോസഫ് കെ എ സ്വാഗതവും സ്ററാഫ്
 സെക്രട്ടറിശ്രീമതി ആനിയമ്മ സിറിയക് നന്ദിയും പറഞ്ഞു .
ഉദ്ഘാടനത്തിനുശേഷംകുട്ടികള്ക്കായി ബോഗിന്റെ പ്രദര്ശനവും
ഉണ്ടായിരുന്നു.
ഉദ്ഘാടനം




 സ്വാഗതം
നന്ദി