NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday 30 June 2017

പി ടി എ ജനറല്‍ബോഡിയും ബോധവല്‍ക്കരണക്ലാസും

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ 2017-18
വര്‍ഷത്തെ ആദ്യ പി ടി എ പൊതുയോഗവും രക്ഷിതാക്കള്‍ക്കായി
ബോധവല്‍ക്കരണക്ലാസും നടന്നു. തോമാപുരം സെന്റ് തോമസ്
H S S അധ്യാപകന്‍ ശ്രീ ജോബി ജോണ്‍ മൂലയില്‍ നയിച്ച
ക്ലാസില്‍ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.
വിദ്യാലയ വികസനരേഖ പ്രകാശനം പി ടി എ പ്രസിഡന്റ് നിര്‍വഹിക്കുന്നു.
നല്ലപാഠം പ്രവര്‍ത്തന ഉദ്ഘാടനം

Tuesday 27 June 2017

അന്താരാഷ്ട്രലഹരിവിരുദ്ധദിനാചരണം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ലഹരിവിരുദ്ധദിനാചരണം K C B C മദ്യവിരുദ്ധ
സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ തങ്കച്ചന്‍
കൊല്ലക്കൊമ്പില്‍ ഉദ്ഘാടനം ചെയ്തു.
 മുഖ്യപ്രഭാഷണം റവ. ഫാ ഡോ.ജോണ്‍സണ്‍ അന്ത്യാംകുളം
ലഹരിവിരുദ്ധപ്രതിജ്ഞ




Friday 23 June 2017

സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ കബ്, ബുള്‍-ബുള്‍
അംഗങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങള്‍
സംഭാവനചെയ്തു.


Monday 19 June 2017

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
വായനാവാരാഘോഷവും വിദ്യാരംഗം കലാസാഹിത്യ
വേദി ഉദ്ഘാടനവും സ്കൂള്‍ അസി. മാനേജര്‍ റവ. ഫാ
ജോസഫ് ആനചാരിയില്‍- ന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത കലാകാരനും, അധ്യാകപനും,
 ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീ കൃഷ്ണന്‍കുട്ടി
സാര്‍ നിര്‍വഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മികച്ച വിജയം
നേടിയവര്‍ക്ക് അഭിനന്ദനം, ചിറ്റാരിക്കാല്‍ Y M C A
യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ
വിതരണം എന്നിവയും ഉണ്ടായിരുന്നു.


വീണ്ടുമൊരുവായനാദിനം


 
ജൂണ്‍ 19 വായനാദിനം


വായനാവാരാഘോഷപ്രവര്‍ത്തനങ്ങള്‍


തിങ്കള്‍


വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും 

വായനാദിനാഘോഷവും


ചൊവ്വ

പുസ്തകപരിചയം


ബുധന്‍

വായനാമത്സരം

വ്യാഴം

പദതമ്പോല


വെള്ളി

ക്വിസ് മത്സരം

വായനാവാരാഘോഷസമാപനം
  

Tuesday 13 June 2017

ക്ലാസ് പി ടി എ മീറ്റിംഗ്

2017-18 അധ്യയനവര്‍ഷത്തെ ആദ്യത്തെ
ക്ലാസ് പി ടി എ യോഗം 2.30 ന് ആരംഭിച്ചു.
കുട്ടികളുടെ പഠനകാര്യത്തിലുള്ള രക്ഷിതാക്കളുടെ
താത്പര്യം എത്രമാത്രം ഉണ്ട് എന്നു തെളിയിക്കുന്നതായിരുന്നു
എല്ലാ ക്ലാസുകളിലേയും യോഗങ്ങള്‍. എല്ലാ ക്ലാസുകളിലും
ഭൂരിഭാഗം രക്ഷിതാക്കളും മീറ്റിംഗില്‍ സംബന്ധിച്ചു.

Tuesday 6 June 2017

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനാചരണം തോമപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ്
സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിനസന്ദേശം
നല്‍കി. തുടര്‍ന്ന് സ്കൂള്‍ അസിസ്റ്റന്‍റ് മാനേജര്‍
റവ ഫാ ജോസഫ് ആനചാരിയില്‍ സ്കൂളിന്റെ
ഭാഗമായ ജൈവവൈവിധ്യ
പാര്‍ക്കില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിന
ആഘോഷം ഉദ്ഘാടനം ചെയ്തു.

ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പരിസ്ഥിതി കവിതാലാപനം, പോസ്ററര്‍ നിര്‍മ്മാണം,
ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.


Thursday 1 June 2017

യാത്രാ മംഗളങ്ങള്‍


 നാല് വര്‍ഷത്തെ സേവനത്തിനുശേഷം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ നിന്നും പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലേയ്ക്ക് സ്ഥലംമാറി
പോകുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
യ്ക്ക് യാത്രാമംഗളങ്ങള്‍........
  ഈ സ്കൂളിന് നേടിത്തന്ന എല്ലാ നേട്ടങ്ങള്‍ക്കും
ഒത്തിരി ഒത്തിരി നന്ദി.....
   സ്നേഹത്തോടെ
         മാനേജ്മെന്റ്, പിടിഎ,അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍

അറിവിന്റെ പുതുവര്‍ഷം

 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ പ്രവേശനോത്സവം
   2017-18 അധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍
റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍  ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
ഉദ്ഘാടനം ചെയ്തു.

പ്രവേശനോത്സവ റാലി
പ്രാര്‍ത്ഥന




















 
പഠനോപകരണവിതരണം