NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday 18 February 2017

അഭിമാനതാരം

   ഇന്ന് തൃശൂര്‍ ദേവമാത സ്കൂളില്‍ നടന്ന ദീപിക ചില്‍ഡ്രന്‍സ്
ലീഗ് സംസ്ഥാന ടാലന്റ് ഫെസ്റ്റില്‍ ലളിതഗാന മത്സരത്തില്‍
രണ്ടാം സ്ഥാനം ഈ സ്കൂളിലെ കൊച്ചുമിടുക്കി കെസിയ രാഗേഷിന്.
D C L I Q SCHOLARSHIP EXAM സംസ്ഥാനതലത്തില്‍
രണ്ടാം റാങ്ക് നേടിയ ജോണ്‍ എല്‍സ് ടോം

Friday 10 February 2017

ദേശീയ വിരവിമുക്തദിനം

  ദേശീയവിരവിമുക്തദിനാചരണത്തിന്റെ പഞ്ചായത്ത്തല
ഉദ്ഘാടനം തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍,
ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി
ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍ ( ആരോഗ്യ-വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ) നിര്‍വഹിച്ചു.
ചിറ്റാരിക്കാല്‍ P H C മെഡിക്കല്‍ ഓഫീസര്‍ ഡോ. സെമില്‍
മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍
സ്വാഗതം ആശംസിച്ചു.
അധ്യക്ഷപ്രസംഗം
സ്വാഗതം
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ജോണ്‍ ടി എസ്, ശ്രീമതി റോസമ്മ ജോസഫ്,
ശ്രീമതി ലത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി, കുട്ടികള്‍ക്ക്
വിരഗുളികകള്‍ വിതരണം ചെയ്തു.



Saturday 4 February 2017

മലയാളതിളക്കം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
മലയാളതിളക്കം പരിപാടിയ്ക്ക് തുടക്കമായി.

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്‍നിരയിലെത്തിക്കാനായി
സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ച മലയാളതിളക്കം പരിപാടിയുടെ
സ്കൂള്‍തല ഉദ്ഘാടനം ഈസ്റ്റ് എളേരിപഞ്ചായത്ത് വിദ്യാഭ്യാസകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടിലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍
സ്വാഗതവും, ശ്രീമതി ഗീതമ്മ നന്ദിയും പറഞ്ഞു.
അധ്യാപകരായ ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി
ആനിയമ്മ സിറിയക്ക് ,ശ്രീമതി ഗീതമ്മ എന്നിവര്‍
R P മാരായ ശ്രീമതി ജെസി ജോര്‍ജ്, ശ്രീമതി
ലൈലമ്മ എന്നിവര്‍ക്കൊപ്പം കുട്ടികള്‍ക്കാവശ്യമായ
മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

Friday 3 February 2017

ജീവിത വിജയം നേടാം

   ജീവിതവിജയം നേടാന്‍ കുട്ടികള്‍ക്ക് ഒരുവഴികാട്ടി.

മൂല്യബോധത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍
സഹായകമായ കാര്യങ്ങള്‍ വളരെ സരസമായി
വിവരിച്ചുകൊണ്ട് കുട്ടികളെ കൈയിലെടുക്കാനായി
എത്തിച്ചേര്‍ന്നത്, പ്രമുഖ വാഗ്മിയും, കരിവേടകം
സെന്റ് മേരീസ് അധ്യാപകനും, കോര്‍പ്പറേറ്റ്
എജ്യുക്കേഷണല്‍ ഏജന്‍സി ഫാക്കല്‍റ്റി
അംഗവുമായ ശ്രീ ജോബി ജോണ്‍ മൂലയില്‍
ആണ്.
  
 വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ
ശ്രീ ജോബി അവതരിപ്പിച്ച ക്ലാസ് കുട്ടികള്‍ക്ക്
ഏറെ പ്രയോജനപ്രദമായിരുന്നു.
സ്വാഗതം ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
നന്ദി ശ്രീമതി ഗീതമ്മ എം വി


Wednesday 1 February 2017

ജന്മദിനാശംസകള്‍


 ഇന്ന് ജന്മദിനമാഘോഷിക്കുന്ന ഞങ്ങളുടെ
സ്കൂള്‍ മാനേജര്‍  അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
അച്ചന്‍ ജന്മദിനാശംസകള്‍
              സ്നേഹത്തോടെ,
                 ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍,
                    വിദ്യാര്‍ത്ഥികള്‍