NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday 26 February 2015

അഭിനന്ദനങ്ങള്‍

ദീപിക ചില്‍ഡ്രന്‍സ് ലീഗ് (D C L) I Q സ്കോളര്‍ഷിപ്പ്
പരീക്ഷയില്‍ മെഡലും സ്കോളര്‍ഷിപ്പും നേടിയ കുട്ടികള്‍ക്ക്
ഹെഡ്മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു.

Wednesday 18 February 2015

ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍
ഏജന്‍സി ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്

  
തോമാപുരം സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, പി.ടി.എ 
പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് 
മാര്‍ ജോര്‍ജ് ഞെരളക്കാട്ടില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു.

സ്കൂള്‍ മെട്രിക് ക്യാമ്പ് 2015

   മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ക്ക്  ഗണിതപഠനം
എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെട്രിക് മേളയുടെ
സ്കൂള്‍തല ഉദ്ഘാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം
ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ. എ ചടങ്ങില്‍
അധ്യക്ഷം വഹിച്ചു.
മൂന്നാം ക്ലാസില്‍ ബാഡ്ജ് നിര്‍മ്മാണം,വെള്ളത്തിന്റെ അളവ് കണ്ടെത്തെല്‍
എന്നീ പ്രവര്‍ത്തനങ്ങളും നാലാം ക്ലാസില്‍ ബാഡ്ജ് നിര്‍മ്മാണം, ഭാരം
കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങളും ആണ് സംഘടിപ്പിച്ചത്. കുട്ടികള്‍
വളരെയധികം താല്‍പര്യത്തോടെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ആനിയമ്മ സിറിയക്,ശ്രീമതി ജെസി
ജോര്‍ജ്, ശ്രീമതി ലൈലമ്മ കെ സി, S R G കണ്‍വീനര്‍ ശ്രീമതി ഗീതമ്മ
എം.വി B R C ട്രെയിനര്‍ ശ്രീമതി  ഷെര്‍ളി സിറിയക് എന്നീവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
ബെറ്റ്സി ടീച്ചര്‍ കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.

Thursday 12 February 2015

2014-15 വര്‍ഷത്തെ ഞങ്ങളുടെ അഭിമാനതാരങ്ങള്‍

നൂറിന്റെ നിറവില്‍ , ഞങ്ങളുടെ നൂറാമത്തെ പോസ്റ്റ്
ദീപിക ചില്‍ഡ്രന്‍സ് ലീഗ് (D C L) I Q സ്കോളര്‍ഷിപ്പ്
പരീക്ഷയില്‍ A+ ഉം, Aഉം ഗ്രേഡ് നേടിയവര്‍
റെയിന്‍ബോ ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ റാങ്കും ഡിസ്റ്റിംഗ്ഷനും നേടിയവര്‍
മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ റാങ്ക് നേടിയവര്‍



Wednesday 4 February 2015

അധ്യാപക പരിശീലനം

    ഒരുമാസത്തെ അധ്യാപക പരിശീലനത്തിനായി കണ്ണിവയല്‍
G T T I -യിലെ  ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികളായ
സി. ലിന്റ തോമസ്, സി.ഡിസ്ന മേരി തോമസ്, അലീന
ചെറിയാന്‍, ജിലിയ ജോയ് എന്നീ അധ്യാപക വിദ്യാര്‍ത്ഥികള്‍
സെന്റ് തോമസ് സ്കൂളിലെത്തി.ഈ സ്കൂളിലെ 'മെന്‍ഡര്‍' ശ്രീമതി
ബെറ്റ്സി ജോസഫിന്റെ നിര്‍ദേശാനുസരണം  ഒന്നു മുതല്‍
നാലുവരെ ക്ലാസുകളില്‍ പാഠങ്ങള്‍ കൈകാര്യം ചെയ്യുന്നു.
അധ്യാപക പരിശീലനത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയ്ക്ക്
നേതൃത്വം കൊടുക്കാനും അവര്‍  തയ്യാറായി.ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ -യ്ക്കൊപ്പം എല്ലാ അധ്യാപകരും
വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിവരുന്നു.
സ്കൂള്‍ അസംബ്ലി