NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday 25 November 2016

ക്ലാസ് പി ടി എ മീറ്റിംഗും അമ്മമാര്‍ക്കുള്ള തൊഴില്‍ പരിശീലനക്ലാസും

  രണ്ടാം ടേം മൂല്യനിര്‍ണ്ണയത്തിനുള്ള സമയമായി. അതിനുള്ള
ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ ക്ലാസുകളിലും C P T A മീറ്റിംഗുകള്‍.
ഉച്ചയ്ക്ക് 1. 45 ആരംഭിച്ച മീറ്റിംഗുകളില്‍ എല്ലാ ക്ലാസുകളിലും തന്നെ
ഭൂരിഭാഗം അമ്മമാരും വന്ന് ചേര്‍ന്നു. കുട്ടികളുടെ പഠനപുരോഗതിയും,
പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്തു. പിന്നോക്കക്കാരുടെ നിലവാരവും,
പ്രശ്നങ്ങളും വിലയിരുത്തി.

 ഈ വര്‍ഷം L S S സ്കോളര്‍ഷ്പിപ്പ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികളുടെ
രക്ഷിതാക്കളുടെ ഒരു പ്രത്യേകയോഗം 1 30 ന് ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട നിര്‍ദേശങ്ങള്‍
നല്‍കി.  ഈ കുട്ടികള്‍ക്ക് എല്ലാ ദിവസവും L S S  പരീക്ഷാപരിശീലന
ക്ലാസുകള്‍ നാലാം ക്ലാസിലെ അധ്യാപകര്‍ നല്‍കിവരുന്നതായി അറിയിച്ചു.


നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി  ഒരു തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചുഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗ് 
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍  ഉദ്ഘാടനം ചെയ്തു.

 തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ശ്രീമതി വല്‍സമ്മ നിരപ്പേല്‍ അമ്മമാര്‍ക്കുള്ള  ക്ലാസ് നയിച്ചു.

 ശ്രീമതി ജിസി ജോയി അമ്മമാര്‍ക്കായി സോപ്പുപൊടി, ഡിഷ് വാഷ് എന്നിവ ഉണ്ടാക്കുന്ന വിധം 
പരിചയപ്പെടുത്തി.  


നിര്‍മ്മിച്ച സോപ്പുപൊടിയും, ലിക്വിഡും നല്ലപാഠത്തിന്റെ പേരിലുള്ള പ്രത്യേക പായ്ക്കറ്റുകളിലാക്കി വില്‍പ്പനയും നടത്തി.

 M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ചടങ്ങിനു നന്ദി പറഞ്ഞു.

Monday 21 November 2016

അഹ്ലാദപ്രകടനം

    ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍
ഓവറോള്‍ ചാമ്പ്യന്മാരായ തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ കുട്ടികളെ മാനേജ്മെന്റിന്റെയും, പി.ടി.എ
യുടെയും സംയുക്താഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍
ടൗണിലൂടെ ആനയിച്ചപ്പോള്‍
ടീമംഗങ്ങള്‍ ഹെഡ്മാസ്റ്റര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം


Friday 18 November 2016

അഭിമാനത്തോടെ


ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവം
L P വിഭാഗം ഓവറോള്‍ കിരീടം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന്. പങ്കെടുത്ത
11 ഇനങ്ങളിലും A grade നേടി 55 ല്‍
55 പോയിന്റുകളും 11 സമ്മാനങ്ങളും നേടിയെടുത്താണ്
തോമാപുരം ഈ വിജയം കരസ്ഥമാക്കിയത്.
മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടി
കെസിയ രാഗേഷ് മേളയുടെ താരമായി.( കവിത Ist,
ശാസ്ത്രീയ സംഗീതം I st, ദേശഭക്തി ഗാനം Ist,
ലളിതഗാനം 2nd.)
കെസിയ രാഗേഷ്

ഇന്നത്തെ മത്സരയിനങ്ങള്‍
കവിത ഒന്നാം സ്ഥാനം കെസിയ രാഗേഷ്
മാപ്പിളപ്പാട്ട് രണ്ടാസ്ഥാനം അനീറ്റ ജോര്‍ജ്
മോണോ ആക്ട് ഒന്നാം സ്ഥാനം ദേവതീര്‍ത്ഥ വിനോദ്
നാടോടിനൃത്തം രണ്ടാം സ്ഥാനം അഭിന്‍ ലോറന്‍സ്

Thursday 17 November 2016

കലോത്സവം രണ്ടാം ദിവസം

  ഇന്ന് പങ്കെടുത്ത രണ്ട്  ഇനങ്ങളിലും വിജയം നേടി
തോമാപുരം.

 ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം നേടി കെസിയ രാഗേഷ്
 ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനം നേടി വിനീഷ ബാബു.

Wednesday 16 November 2016

ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവം

  ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവം തോമാപുരം H S S ല്‍
ആരംഭിച്ചു.  ഒന്നാം ദിവസം തോമാപുരം സെന്റ് തോമസ് എല്‍
പി സ്കൂള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍.
ദേശഭക്തിഗാനം ഒന്നാം സ്ഥാനം
പ്രസംഗം ഒന്നാം സ്ഥാനം  - കൃഷ്ണപ്രിയ പ്രസാദ്
ലളിതഗാനം  രണ്ടാം സ്ഥാനം - കെസിയ രാഗേഷ്
ചിത്രംവര പെന്‍സില്‍ രണ്ടാം സ്ഥാനം - വിനീഷ ബാബു

Monday 14 November 2016

ശിശുദിനം

  നവംബര്‍ 14   ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം.

                 വീണ്ടും ഒരു ശിശുദിനം
    തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെയും, പ്രീ-പ്രൈമറി
സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍  വിപുലമായ പരിപാടികളോടെ
ശിശുദിനം ആഘോഷിച്ചു.
  അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശിശുദിന സന്ദേശം നല്‍കി.

തുടര്‍ന്ന്  പി.ടി. എ യുടെ സഹകരണത്തോടെ ചിറ്റാരിക്കാല്‍
ടൗണിലൂടെ ശിശുദിന റാലി നടത്തി.
റാലിയ്ക്ക് ശേഷം കൊച്ചു ചാച്ചാജി അലന്‍ ജോണിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന പൊതുമീറ്റിംഗ് P T A  പ്രസിഡന്റ് ശ്രീ ജോസ്
കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു.

 നെഹ്റുവിന്റെ ജീവചരിത്രം Slide show ചാച്ചാജിയെക്കുറിച്ച് കൂടുതല്‍ അറിവ്
കുട്ടികള്‍ക്ക് നല്‍കി.

ദേശഭക്തി ഗാനാലാപനം
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം പായസവിതരണത്തോടെ
ശിശുദിനാഘോഷപരിപാടികള്‍ക്ക് തിരശീല വീണു.


Friday 11 November 2016

ദേശീയ വിദ്യാഭ്യാസദിനം


സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനത്തില്‍,
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ വിദ്യാഭ്യാസദിന
സന്ദേശം നല്‍കുന്നു.

Friday 4 November 2016

ഒരുവട്ടം കൂടി



 പാലാവയല്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ നടന്ന
ചിറ്റാരിക്കാല്‍ ഉപജില്ല കായികമേളയില്‍ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന് വീണ്ടും ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ്.60 പോയിന്റ്കളോടെ ഉജ്വലവിജയം നേടിയ
കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച ബെറ്റ്സി ടീച്ചറിനും,
ജെസി ടീച്ചറിനും,ജ്യോതി ടീച്ചറിനും അഭിനന്ദനങ്ങള്‍....

വ്യക്തിഗത ചാമ്പ്യന്മാര്‍

ഗോഡ്വിന്‍ ജെയിംസ്
അലക്സ് ജെയിംസ്
അല്‍ഫോന്‍സ ജോസഫ്

Tuesday 1 November 2016

നവംമ്പര്‍ 1 കേരളപ്പിറവി ദിനം

നമ്മുടെ സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷങ്ങള്‍
ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ദിനത്തിന്റെ
പ്രാധ്യാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് രണ്ടാം
ക്ലാസിലെ കുട്ടികളുടെ സ്കിറ്റ് അവതരണം നടന്നു.

കേരളത്തിലെ ജില്ലകളെക്കുറിച്ച്  കുട്ടികള്‍ക്ക് മനസിലാക്കാന്‍
സഹായിക്കുന്ന ഈ സ്കിറ്റ് അവതരണത്തിന് ശ്രീമതി ത്രേസ്യാമ്മ
ജോസഫ്, ശ്രീമതി മേഴ്സി തോമസ് ​എന്നിവര്‍ നേതൃത്വം നല്‍കി.


സ്കൂള്‍തലത്തില്‍ കേരള ക്വിസ് മത്സരം നടത്തി,വിജയികള്‍ക്ക്
സമ്മാനം നല്‍കി.