NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday 28 August 2015

ആശംസകള്‍


 ആഗസ്റ്റ് 28-ന് ഫീസ്റ്റ് ആഘോഷിക്കുന്ന ഞങ്ങളുടെ
പ്രിയപ്പെട്ട മാനേജരച്ചന് തിരുന്നാള്‍ മംഗളങ്ങള്‍
പ്രാര്‍ത്ഥനാശംസകളോടെ
HM,Teachers,students & Parents

ഓണാശംസകള്‍


Friday 21 August 2015

ഓണാഘോഷം

 വീണ്ടുമൊരു ഓണം വരവായി. ഓണാവധിയ്ക്കായി
സ്കൂളടച്ചു. അതിനുമുന്നോടിയായി സ്കൂളിലൊരു
ഓണാഘോഷം.
   ഓണാഘോഷ പരിപാടികള്‍ അസംബ്ലിയില്‍
സ്കൂള്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു.

 ചടങ്ങില്‍ സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍, പി.ടി.എ,
എം.പി.ടി.എ.പ്രസിഡന്റ്മാര്‍,രക്ഷകര്‍ത്താക്കള്‍
എന്നിവര്‍ പങ്കെടുത്തു.



ഉദ്ഘാടനത്തിനു ശേഷം കുട്ടികള്‍ പൂക്കളമൊരുക്കി.

ഓണക്കളികള്‍ കഴിഞ്ഞപ്പോഴേയ്ക്കും വിഭവസമൃദ്ധമായ
സദ്യ തയ്യാറായി.
മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും,
രക്ഷകര്‍ത്താക്കളുടെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനം
ഓണാഘോഷ പരിപാടികളുടെ വിജയത്തിന്
കാരണമായി.

Tuesday 18 August 2015

നല്ലപാഠം- താളമേളം


  തോമാപുരം നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി 
പുതുമയാര്‍ന്ന പ്രവര്‍ത്തനം.
താളബോധമുള്ള കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രവര്‍ത്തനവുമായി
നല്ലപാഠം ക്ലബ്.സംഗീത നൃത്ത ചിത്രംവര കരാട്ടെ ക്ലാസുകള്‍ പോലെ
ചെണ്ടമേളത്തില്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക്
പരിശീലനം നല്കാനായി നല്ലപാഠത്തിന്റെ തനതു പ്രവര്‍ത്തനം
ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
  ഈ സ്കൂളിലെ ഒന്നാം ക്ലാസിലെ അര്‍ജുന്‍ സതീശന്റെ പിതാവും
ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ അജിത് സതീശന്‍
കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.

Monday 17 August 2015

ബോധവല്‍ക്കരണക്ലാസ്

  മൂന്ന് നാല് ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ബോധവല്‍ക്കരണക്ലാസ്
സംഘടിപ്പിച്ചു.സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.ജോയിസ് കുരിശുംമൂട്ടില്‍
വ്യക്തിത്വവികസനത്തിന് സഹായകമായ മാര്‍നിര്‍ദേശങ്ങളോടെ
വിവരസാങ്കേതികവിദ്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച
ക്ലാസ് വളരെ ഫലപ്രദമായിരുന്നു.

Saturday 15 August 2015

സ്വാതന്ത്ര്യദിനാഘോഷം

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി...
     ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍....

രാജ്യത്തിന്റെ 69-th സ്വാതന്ത്ര്യദിനം തോമാപുരം സെന്റ്
തോമസ് എല്‍. പി. സ്കൂളില്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.

 സ്കൂള്‍ മാനേജര്‍ റവ ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ദേശീയ പതാക ഉയര്‍ത്തി.

ഹെഡ്മാസ്റ്റര്‍  സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും
മാസ്ഡ്രില്ലും ഉണ്ടായിരുന്നു.
69 കുട്ടികളുടെ ദേശഭക്തിഗാനം

സ്വാതന്ത്ര്യദിനറാലിയ്ക്ക്
ശേഷം മധുരപലഹാര വിതരണവും നടന്നു.

Thursday 13 August 2015

എന്റോവ്മെന്റ് വിതരണവും സ്കൂള്‍ ഡയറി പ്രകാശനവും

 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
2014-15വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍
മികവു തെളിയിച്ചവര്‍ക്കുള്ള എന്റോവുമെന്റ്കളുടെ
വിതരണവും ഈ വര്‍ഷത്തെ സ്കൂള്‍ ഡയറിയുടെ
പ്രകാശനവും നടന്നു.
സ്വാഗതം

ഉദ്ഘാടനം
വാര്‍ഡ് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടിലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ മാനേജര്‍
റവ ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം
ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും
ശ്രീമതി ബെറ്റ്സി ജോസഫ് നന്ദിയും പറഞ്ഞു.
സ്കൂള്‍ ഡയറി പ്രകാശനം
   ഈ വര്‍ഷം പ്രസിദ്ധീകരിച്ച സ്കൂള്‍ ഡയറിയുടെ 
പ്രകാശനം ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ 
ഓഫീസര്‍ ശ്രീമതി ഹെലന്‍  ഹൈസന്ത് മെന്റോസ്
നിര്‍വഹിച്ചു.

എന്റോവ്മെന്റ്കളുടെ വിതരണം


ചടങ്ങില്‍ സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.ജോസഫ്
കുരിശുംമൂട്ടില്‍, ദീപിക ദിനപ്പത്രം ഏരിയ മാനേജര്‍
ശ്രീ  സെബാന്‍ കാരക്കുന്നേല്‍    പി.ടി.എ വൈസ്
പ്രസിഡന്റ് ശ്രീ.റോബിന്‍സണ്‍, എം പി ടി എ
പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി, ശ്രീ ദേവസ്യ
കാവുംപുറം എന്നിവര്‍ പങ്കെടുത്തു.
നന്ദി

Friday 7 August 2015

ക്വിറ്റ് ആല്‍ക്കഹോള്‍ ഡേ

   തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ആന്റി ഡ്രഗ്സ്
സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ആല്‍ക്കഹോള്‍
ഡേ ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ലഹരി
വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു സംസാരിച്ചു.
   തോമാപുരം എച്ച്.എസ്.എസ്.അധ്യാപകന്‍ റവ.ഫാ.സന്തോഷ്
നെടുങ്ങാട്ട് ലഹരിയ്ക്കെതിരെ കുട്ടികളെ ബോധവല്ക്കരിക്കാനായി  ലഹരി
വിരുദ്ധ സന്ദേശം നല്‍കി.

മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കള്‍ ഒരിക്കലും
ഉപയോഗിക്കുകയില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
പ്രതീകാത്മകമായി സിഗരറ്റ്,പാന്‍പരാഗ്,ബീഡി തുടങ്ങിയവയുടെ
ഹോമം നടത്തി.
ശ്രീമതി ജിബി സെബാസ്റ്റ്യന്‍ ചടങ്ങിന് നന്ദി പറഞ്ഞു.


Thursday 6 August 2015

ഇന്ന് ഹിരോഷിമ ദിനം

1946 ആഗസ്റ്റ 6 ന് ജപ്പാനിലെ ഹിരോഷിമയില്‍
അണുബോംബ് സ്ഫോടനം നടന്നതിന്റെ നടുക്കുന്ന
ഓര്‍മ്മയ്ക്ക് മുമ്പില്‍ .....

നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനത്തില്‍
വിവിധ പരിപാടികള്‍ സംഘടിപ്പിച്ച.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.

 തുടര്‍ന്ന് യുദ്ധത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ
പ്രദര്‍ശനം നടന്നു
 കടലാസുകൊണ്ട് നിര്‍മ്മിച്ച സഡാക്കോ കൊക്കുകളുമായി കുട്ടികള്‍

Tuesday 4 August 2015

അനുസ്മരണം

തലശ്ശേരി അതിരൂപതയുടെ ആദ്യ ഇടയന്‍
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണം
സ്കൂള്‍ അസംബ്ലിയില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബെറ്റ്സി ജോസഫ്
വള്ളോപ്പിള്ളി പിതാവിനെ അനുസ്മരിച്ചു സംസാരിച്ചു.

പിതാവിനോടുള്ള ആദരസൂചകമായി കുട്ടികള്‍ മൗനപ്രാര്‍ത്ഥന
നടത്തി.