NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday 27 November 2014

അഭിനന്ദനങ്ങള്

      ചിറ്റാരിക്കല്‍ സി ഡി എ ഫുട്ബോള്‍ ടീം അംഗങ്ങളും ഈ സ്കൂളിലെ
വിദ്യാര്‍ത്ഥികളുമായ അഭിനന്ദ്,ആല്‍ബര്‍ട്ട്,ശരത്, അമൃതേഷ് എന്നീ
കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു. മാഹിയില്‍ നടന്ന
സെപ്റ്റ് (SEPT)  സോണല്‍ ഫുട്ബോള്‍ ടൂര്ണമെന്റില്‍ 10 വയസില്‍
താഴെയുള്ളവരുടെ വിഭാഗത്തില്‍ ചിറ്റാരിക്കാല്‍ CDA ഫുട്ബോള്‍
അക്കാദമി ടീം റണ്ണര്‍അപ് ആയി.


















Tuesday 25 November 2014

സര്ക്കസ് സംഘം തോമാപുരത്തും

      തലശേരിയില് നിന്നുള്ള സര്ക്കസ് സംഘം തോമാപുരം സ്കൂളിലുമെത്തി.
L P,U P, H S,H S S വിഭാഗം കുട്ടികള്ക്ക് ഒരുമിച്ചു നടത്തിയ പ്രദര്ശനത്തില്
പുതുമയാര്ന്ന വിവിധ ഇനം പരിപാടികള് അവതരിപ്പിച്ചത് കുട്ടികളില് 
കൗതുകമുണര്ത്തി.


















Friday 14 November 2014

രക്ഷകര്തൃസമ്മേളനം

കുട്ടികളുടെ അവകാശ സംരംക്ഷണത്തിന്റെ ഭാഗമായി,രക്ഷിതാക്കള്ക്കായി
വിദ്യാഭ്യാസവകുപ്പും എസ്.എസ്.എ-യും ചേര്ന്ന് സംഘടിപ്പിച്ച രക്ഷകര്തൃ
ബോധവല്ക്കരണ ക്ലാസ് പരപ്പ ബ്ലോക് പ‍ഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാന്‍‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി മറിയാമ്മ ചാക്കോ
ഉദ്ഘാടനം ചെയ്തു.ചടങ്ങില് ഈസ്റ്റ് എളേരി പ‍ഞ്ചായത്ത് വാര്ഡ് മെമ്പര്
ശ്രീ.ജോസ് കുത്തിയതോട്ടില്,പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തുങ്കല്,
എം.പി.ടി.എ  പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി എന്നിവര് പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ശ്രീമതി ആനിയമ്മ സിറിയക് (സ്റ്റാഫ് സെക്രട്ടറി)
രക്ഷിതാക്കള്ക്കായി വളരെ ഭംഗിയായി ക്ലാസുകള് കൈകാര്യം ചെയ്തു.



















അഭിനന്ദനങ്ങള്

ജില്ല ഗണിത ക്വിസില് ഒന്നാംസ്ഥാനം നേടിയ ജോണ്സന് സെബാസ്റ്റ്യന് അഭിനന്ദനങ്ങള്......


ശിശുദിനാഘോഷം

കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്മദിനമായ ഇന്ന്
തോമാപുരം സെന്റ് തോമസ് ​എല്.പി.സ്കൂള് വര്ണ്ണാഭമായ ചടങ്ങുകളോടെ ശിശുദിനം
ആഘോഷിച്ചു.അസംബ്ലിയോടെ ചടങ്ങുകള് ആരംഭിച്ചു.പിന്നീട് പി.ടി.എ,മാനേജ്മെന്റ്,എന്നിവയുടെ
സഹകരണത്തോടെ വര്ണ്ണശബളമായ ശിശുദിനറാലി, പൊതുമീറ്റിംഗ്,സാക്ഷരം
സാഹിത്യസമാജം എന്നീ പരിപാടികളുണ്ടായിരുന്നു.കുട്ടികളുടെ ചാച്ചാജി മാസ്റ്റര്
നിര്മല് മുരളിയുടെ അധ്യക്ഷതയില് ചേര്ന്ന പൊതുമീറ്റിംഗ് സ്കൂള്  അസി.മാനേജര്
റവ.ഫാദര്.ലൂക്കോസ് മറ്റപ്പള്ളി  ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികള്
ചടങ്ങിന് മാറ്റ് കൂട്ടി.


സദസ്



























ശിശുദിനാശംസകള്

ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 125 --ജന്മവാര്ഷികം. ശിശുദിനാശംസകള്.........
രാഷ്ട്രശില്പി ജവഹര്‍ലാല് നെഹ്റു

Friday 7 November 2014

അനുമോദനങ്ങള്

      ചിറ്റാരിക്കാല് ഉപജില്ല കായിക മേളയില്  രണ്ടാം സ്ഥാനം നേടിയ തോമാപുരം
സെന്റ് തോമസ് എല്.പി.സ്കൂളിലെ  കുട്ടികളും,അധ്യാപകരും ,പി. ടി.എ പ്രസിഡന്റും
ചേര്ന്ന്  സെന്റ് ജൂഡ്സ് എച്ച്.എസ്.എസ്. പ്രിന്സിപ്പാളില് നിന്നും ട്രോഫി 
ഏറ്റുവാങ്ങുന്നു.



































പ്ലാച്ചിക്കര A U P S -ല് നടന്ന വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തില് വിജയികളായ ടെസ്ലിന് സാജുവിനും
വിഷ്ണുജ്യോതിലാലിനും അഭിനന്ദനങ്ങള്........

















Tuesday 4 November 2014

ഉപജില്ല കായികമേള

   രണ്ടാം സ്ഥാനത്തിന്റെ തിളക്കത്തില്  തോമാപുരം
 ചിറ്റാരിക്കാല് ഉപജില്ല കായിക മേളയില് തോമാപുരത്തിന് മികച്ച വിജയം.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടില് ആരംഭിച്ച
ഉപജില്ല കായിക മേളയില് Rilay (kiddies boys &girls, mini girls) 100 M,
Standing broad jump,long jump girls എന്നീ ഇനങ്ങളില് തോമാപുരത്തെ
കുട്ടികള്  സമ്മാനര്ഹരായി.17 കുട്ടികള് പങ്കെടുത്ത് 33 പോയിന്റോടെ രണ്ടാം
സ്ഥാനം കരസ്ഥമാക്കി. കായികമേളയില്  പങ്കെടുത്ത എല്ലാ കുട്ടികള്ക്കും
അവരെ പരിശീലിപ്പിച്ച ബെറ്റ്സി ടീച്ചറിനും,ജെസി ടീച്ചറിനും,ജിബി ടീച്ചറിനും
അഭിനന്ദനങ്ങള്........

RILAY FIRST


















Adithyan prakash in victory stand



















Rilay first

Sunday 2 November 2014

കബ് ബുള്- ബുള് ഉത്സവം

    ഭാരത് സ്കൗട്ട്  & ഗൈഡ്സ് കാഞ്ഞങ്ങാട്  ജില്ലാ അസോസിയേഷന്
സംഘടിപ്പിച്ച   ജില്ല കബ്, ബുള്-ബുള് ഉത്സവത്തില് തോമാപുരത്തെ
കബ് ബുള് ബുള് അംഗങ്ങളും പങ്കെടുത്തു.നവംബര് 1,2 തിയ്യതികളില്
ചെറവത്തൂര് G W U P സ്കൂളില് വച്ച നടന്ന പരിപാടികളില് 12 കുട്ടികളും
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്സി മാത്യു എന്നീ അധ്യാപകരും
സംബന്ധിച്ചു . വിവിധ മത്സരങ്ങളും, കളികളും,പരിശീലനങ്ങളും അഭിമുഖങ്ങളും,
പഠനയാത്രയും,കലാപരിപാടികളുടെ അവതരണവും,സര്‍വമത പ്രാര്ത്ഥനയും
എല്ലാം കുട്ടികള്ക്ക് ഒരു പുതിയ അനുഭവമായിരുന്നു.

































ചിത്രംവരയില് ഒന്നാം സ്ഥാനം നേടിയ വിജിഷ ബാബു



Saturday 1 November 2014

ഇന്ന് കേരളപ്പിറവി ദിനം

    നവംബര് 1. ഇന്ന് കേരളപ്പിറവി ദിനം. കേരളസംസ്ഥാനം നിലവില് വന്നിട്ട് 58 വര്ഷം.
ഏവര്ക്കും കേരളപ്പിറവി ആശംസകള്.......

കേരളത്തെ കൂടുതല്  അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികള്ക്കായി സംഘടിപ്പിച്ച
'എന്റെ കേരളം' ക്വിസ് മത്സരത്തില് ഒന്നാം സ്ഥാനം നേടിയ ആല്ബിന് തോംസണ്
അഭിനന്ദനങ്ങള്....