NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday 30 June 2015

രക്ഷകര്‍തൃ സമ്മേളനം

സെന്റ് തോമസ് എല്‍.പി.സ്കൂള്‍ 2015-16 സ്കൂള്‍ വര്‍ഷത്തെ
ആദ്യത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം ഇന്ന് 2.30 ന്
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
സ്വാഗതം
സ്കൂള്‍ മാനേജര്‍, വാര്‍ഡ് മെമ്പര്‍, എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
ഉദ്ഘാടനം
 സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പുതിയ തീരുമാനങ്ങളെടുക്കാനും
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന്
തെളിയിക്കാനുമായി രക്ഷകര്‍ത്താക്കളുടെ ഭൂരിഭാഗവും സ്കൂളിലെത്തി.
സദസ്



സദസ്



നല്ലപാഠം A+ പുരസ്കാരവിതരണം

  കേരളത്തിലെ സ്കൂളുകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്
മലയാള മനോരമ ഏര്‍പ്പെടുത്തിയ നല്ലപാഠം A+ പുരസ്കാരവിതരണം
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മീനാക്ഷി ബാലകൃഷ്ണന്‍
നിര്‍വഹിച്ചു.
നല്ലപാഠ പുരസ്കാര വിതരണം
സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റ് എളേരി
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടില്‍
അധ്യക്ഷത വഹിച്ചു സംസാരിച്ചു.
അധ്യക്ഷ പ്രസംഗം
  2015-16 വര്‍ഷത്തെ നല്ലപാഠം ക്ലബിന്റെ പ്രവര്‍ത്തനോദ്ഘാടനം
'എന്റെ വീട്ടിലൊരൗഷധത്തോട്ടം' പദ്ധതിയ്ക്ക് ആവശ്യമായ ഔഷധത്തൈ
നല്ലപാഠം ക്ലബ് അംഗങ്ങള്‍ക്ക്  വിതരണം  ചെയ്ത് സ്കൂള്‍ മാനേജര്‍  റവ ഫാദര്‍
അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍  നിര്‍വഹിച്ചു.
പ്രവര്‍ത്തനോദ്ഘാടനം
പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തുങ്കല്‍,എം.പി.ടി.എ പ്രസിഡന്റ്
ശ്രീമതി ഷൈനി ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
മലയാള മനോരമ  ജില്ലാ കോഡിനേറ്റര്‍ ശ്രീ റൂബിന്‍ ജോസഫ്  സ്വാഗതവും,
നല്ലപാഠം കോഡിനേറ്റര്‍ ശ്രീമതി ത്രേസ്യാമ്മ ജോസഫ് നന്ദിയും പറഞ്ഞു.
നന്ദി

Friday 26 June 2015

ലഹരിവിരുദ്ധ ദിനാചരണം

ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനം. തോമാപുരം സെന്റ് തോമസ്
എല്‍.പി.സ്കൂള്‍ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്‍ (ADSU)
ന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

അസംബ്ലി
പ്രതിജ്ഞ
അസംബ്ലി,ലഹരിവിരുദ്ധപ്രതിജ്ഞ,ചിറ്റാരിക്കാല്‍ ടൗണിലൂടെ
ലഹരിവിരുദ്ധറാലി, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള
ബോധവല്ക്കരണക്ലാസ്, C D പ്രദര്‍ശനം, ലഹരിവിരുദ്ധദിന സന്ദേശം
തുടങ്ങിയ പരിപാടികളോടെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത് എന്ന
ബോധ്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ സാധിച്ചു.
സന്ദേശം

 സ്കൂള്‍ മാനേജര്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധസന്ദേശം നല്‍കി.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,  A D S U ആനിമേറ്റര്‍
ശ്രീമതി ആനിയമ്മ സിറിയക്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.

Thursday 25 June 2015

വായനാവാരാഘോഷസമാപനവും വായനക്കളരി ഉദ്ഘാടനവും

   ജൂണ്‍ 19 വായനാദിനം മുതല്‍ ജൂണ്‍ 25 വരെ നീണ്ടു നിന്ന
വായനാവാരാഘോഷ സമാപനവും മലയാള മനോരമ ദിനപ്പത്ര
ത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വായനക്കളരിയുടെ
ഉദ്ഘാടനവും സംയുക്തമായി രാവിലെ 10 മണിയ്ക്ക് സ്കൂള്‍
ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
   ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി സഹകരണ ബാങ്കിന്റെ സഹായത്തോടെ
ആരംഭിച്ച മലയാളമനോരമ ദിനപ്പത്രത്തിന്റെ വായനക്കളരി  ഉദ്ഘാടനം
സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ ജോയി കെ.എ,
സെക്രട്ടറി ശ്രീ ജോസ് പ്രകാശ്, ബാങ്ക് ഡയറക്ടര്‍ ശ്രീ ജോസ്
കുത്തിയതോട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
വായനാവാരാഘോഷസമാപന  ഉദ്ഘാടനവും വിവിധമത്സരങ്ങളില്‍
വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും തോമാപുരം
സെന്റ് തോമസ്  H S S ഹെഡ്മാസ്റ്റര്‍ ശ്രീ ഇമ്മാനുവല്‍
ജോസഫ് നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ ജെമിനി അമ്പലത്തുങ്കല്‍ മലയാള മനോരമ
ലേഖകന്‍ ശ്രീ വിനോദ് ആയന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശ്രീമതി ലൈലമ്മ കെ.സി ചടങ്ങിന് നന്ദി പറഞ്ഞു.



Tuesday 23 June 2015

പുസ്തക പ്രദര്‍ശനം

വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകപ്രദര്‍ശനം
സംഘടിപ്പിച്ചപ്പോള്‍

Friday 19 June 2015

വായനാവാരാഘോഷം


വായനാ വാരാഘോഷവും വിദ്യാരംഗം 

കലാസാഹിത്യ വേദി ഉദ്ഘാടനവും 

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വിദ്യാരംഗം 

കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 

വായനാവാരാഘോഷവും വിദ്യാരംഗം 

കലാസാഹിത്യവേദി ഉദ്ഘാടനവും വിപുലമായ  

പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അസി. മാനേജര്‍  

റവ ഫാദര്‍ ജോസഫ് കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ 

ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.


 തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ 
ശ്രീ.മാത്യു സേവ്യര്‍ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബിന്റെ 
പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ്എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടില്‍ 
വായനാവാരാഘോഷം ഉദ്ഘാടനം ചെയ്തു.

     'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം പദ്ധതി' വിദ്യാര്‍ത്ഥികളില്‍ 
നിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് വാര്‍ഡ് മെമ്പര്‍ നിര്‍വഹിച്ചു.
  കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം 
പി.ടി.എ പ്രസിഡന്റ് ശ്രീ.ജെമിനി അമ്പലത്തുങ്കല്‍ നിര്‍വഹിച്ചു. 

എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ആശംസകള്‍ 
നേര്‍ന്നു സംസാരിച്ചു. വിദ്യാരംഗം ക്ലബ് കണ്‍വീനര്‍ ശ്രീമതി ജെസി 
ജോര്‍ജ് ചടങ്ങിന് നന്ദി പറഞ്ഞു.
  കവിത,ആസ്വാദനക്കുറിപ്പ്,സംഗീതം,പ്രസംഗം തുടങ്ങിയ
കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.



ഇന്ന് വായനാദിനം

മലയാളികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയ
പി.എന്‍ പണിക്കരുടെ ഓര്‍മ്മകളില്‍നിറഞ്ഞ് ഈ വായനാദിനം

Tuesday 16 June 2015

മധുരം മലയാളം

    തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക്
വായിച്ചു വളരാന്‍ അവസരമൊരുക്കി മാതൃഭൂമി ദിനപ്പത്രത്തിന്റെ
മധുരം മലയാളം പദ്ധതിയ്ക്ക് തുടക്കമായി.ചിറ്റാരിക്കാലില്‍
പ്രവര്‍ത്തിക്കുന്ന 'ടീം ഓറഞ്ച് ക്ലബ് 'ആണ് മാതൃഭൂമി ദിനപ്പത്രം
സ്കൂളിന് സംഭാവന ചെയ്തത്. ഇന്ന് സ്കൂളില്‍ നടന്ന ചടങ്ങില്‍
ക്ലബ് പ്രസിഡന്റ് ശ്രീ.ടോമി വാതല്ലൂര്‍ പത്രത്തിന്റെ കോപ്പി
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ. എ യ്ക്ക് കൈമാറി
'മധുരം മലയാളം പദ്ധതി' ഉദ്ഘാടനം ചെയ്തു. ക്ലബ് ഭരണസമിതി
അംഗങ്ങള്‍, മാതൃഭൂമി ചിറ്റാരിക്കാല്‍ ലേഖകന്‍ ശ്രീ സന്തോഷ്
ചെറുപുഴ തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.                            
                                                                                               

Thursday 11 June 2015

C P T A മീററിംഗ്

   പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ
വിവരങ്ങളറിയാനായി അമ്മമാര്‍ ക്ലാസ് മുറികളിലെത്തി.
ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ
അമ്മമാരാണ് ക്ലാസ് പി.ടി.എ യ്ക്കായി എത്തിചേര്‍ന്നത്.
I B
II A
I A


സഹായഹസ്തം

   ചിറ്റാരിക്കാലില്‍ പുതിയതായി ആരംഭിച്ച ലയണ്‍സ് ക്ലബിന്റെ
സഹായഹസ്തം തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍.
ഒന്നു മുതല്‍ നാലുവരെ ക്ലാസിലെ കുട്ടികള്‍ക്കാവശ്യമായ
പഠനോപകരണങ്ങള്‍ ഈസ്റ്റ് എളേരി പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ.ജെയിംസ് പന്തമ്മാക്കല്‍ സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ.എയ്ക്ക് കൈമാറി.
ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായ ശ്രീ ജോയി
നടുവിലേക്കൂറ്റ്, ശ്രീ ഷിജോ നഗരൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.



Friday 5 June 2015

പരിസ്ഥിതി ദിനാഘോഷം

    തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ പരിസ്ഥിതിക്ലബിന്റെ
ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു. അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പരിസ്ഥിതിദിന
സന്ദേശം നല്‍കി.
സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ പരിസ്ഥിതി
ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കുട്ടികള്‍ക്കുള്ള വൃക്ഷതൈ വിതരണം വാര്‍ഡ് മെമ്പര്‍  ശ്രീ.ജോസ്
കുത്തിയതോട്ടില്‍ നിര്‍വഹിച്ചു.

സ്കൂള്‍ പരിസരത്ത് തണല്‍ മരം വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം
സ്കൂള്‍മാനേജരും വാര്‍ഡു മെമ്പറും ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ പി.ടി.എ, എം.പി.ടി.എ പ്രസിഡന്റ്മാര്‍ സ്റ്റാഫ് പ്രതിനിധി
ശ്രീമതി ജെസി ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Wednesday 3 June 2015

ബാലാവകാശ സംരംക്ഷണദിനം

  ബാലാവകാശ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍
പ്രത്യേക അസംബ്ലി കൂടി ബാലാവകാശസംരക്ഷണദിന
പ്രതിജ്ഞചൊല്ലുകയും സന്ദേശം വായിക്കുകയും ചെയ്തു.

അസംബ്ലി

Monday 1 June 2015

ഈസ്റ്റ് ​എളേരി ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം

   ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം
തോമാപുരം സെന്റ്തോമസ് എല്‍.പി.സ്കൂളില്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു. രണ്ടുമാസത്തെ വേനലവധിയ്ക്കു ശേഷം കുട്ടികള്‍
ആഹ്ലാദത്തോടെ സ്കൂളിലെത്തി.

അലങ്കരിച്ച സ്കൂളും പരിസരവും കുട്ടികളെ സ്വാഗതം ചെയ്തു.
മുന്‍ വര്‍ഷത്തെപ്പോലെ  ചിറ്റാരിക്കാല്‍ സബ് ജില്ലയില്‍
ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത്
ഈസ്കൂളില്‍.  നൂറ് കുട്ടികളാണ് അക്ഷരമുറ്റത്ത് ആദ്യമായെത്തിയത്.

സ്കൂള്‍ അസംബ്ലിയ്ക്ക ശേഷം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ
നവാഗതരെ ആനയിച്ച് ടൗണ്‍ ചുറ്റി പ്രവേശനോത്സവറാലി
നടത്തി.
പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്കൂള്‍ മാനേജര്‍ റവ ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍ അക്ഷരദീപം തെളിയിച്ചു. നവാഗതര്‍ക്ക്
ഹെഡ്മാസ്റ്ററും അധ്യാപകരും ചേര്‍ന്ന് ദീപം പകര്‍ന്ന് നല്‌കി.
 തുടര്‍ന്നു നടന്ന പൊതുമീറ്റിംഗില്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ ജെയിംസ് പന്തമാക്കല്‍ പഞ്ചായത്ത്തല
സ്കൂള്‍ പ്രവശനോത്സവം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം
സ്വാഗതം ഹെഡ്മാസ്റ്റര്‍
അധ്യക്ഷപ്രസംഗം
ആശംസ വാര്‍ഡ് മെമ്പര്‍
സദസ്
മധുരപലഹാരവിതരണം
പഠനോപകരണവിതരണം