NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday 27 August 2016

ആശംസകള്‍

    ഇന്ന് ജന്മജിനമാഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ
അസി.മാനേജര്‍ റവ.ഫാ.തോമസ് വാളിപ്ലാക്കലിനും
നാളെ ഫീസ്റ്റ് ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ
മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കലിനും
ആയിരമായിരം ആശംസകള്‍....
 ഹെഡ്മാസ്റ്ററും അധ്യാപകരും രണ്ടുപേര്‍ക്കും
ആശംസകളേകാന്‍ എത്തിയപ്പോള്‍
 

Friday 26 August 2016

അവരും പുഞ്ചിരിക്കട്ടെ

അഗതികളുടെ അമ്മ മദര്‍ തെരേസയുടെ
ജന്മദിനം - അനാഥരേയും, അശരണരേയും
നമുക്കോര്‍ക്കാം.
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍
ചിറ്റാരിക്കാല്‍ വൈസ് നിവാസ് സന്ദര്‍ശിച്ചു.
കുട്ടികള്‍ അവര്‍ക്കൊപ്പം കേക്ക് മുറിച്ചും, സമ്മാനങ്ങള്‍
നല്‍കിയും,  ചായ കുടിച്ചും,സംസാരിച്ചും സമയം ചെലവഴിച്ചു.

തുടര്‍ന്ന് കുട്ടികള്‍ അവര്‍ക്കായി പാട്ടു പാടി .സിനിമാ ഗാനങ്ങളും
നാടന്‍ പാട്ടും, ആംഗ്യപ്പാട്ടും കുട്ടികള്‍ അവതരിപ്പിച്ചു.

കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങളും,
നിര്‍ദേശങ്ങളുമായി ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
പി.ടി.എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍,
വൈസ് പ്രസിഡന്റ് റോബിന്‍സണ്‍, മുന്‍ പ്രസിഡന്റ്
ശ്രീ ജമിനി, അധ്യാപകരായ ശ്രീമതി ജെസി ജോര്‍ജ്,
ജ്യോതി തോമസ് എന്നിവരും ഉണ്ടായിരുന്നു.





Tuesday 23 August 2016

ദേശീയഗാനാലാപനം

സ്വാതന്ത്ര്യലബ്ധിയുടെ 70-ം വാര്‍ഷികാഘോഷത്തിന്റെ
ഭാഗമായി  നടന്ന പ്രത്യേക സ്കൂള്‍ അസംബ്ലിയില്‍ കുട്ടികളും
അധ്യാപകരും ചേര്‍ന്ന് ദേശീയഗാനം ആലപിക്കുന്നു.


Monday 22 August 2016

സ്കൂള്‍ ഡയറി പ്രകാശനം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെ ഈ വര്‍ഷത്തെ സ്കൂള്‍
ഡയറി സ്കൂള്‍ മാനേജര്‍ റവ ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ സ്കൂള്‍
ലീഡര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

 ഒളിംപിക്സ് ക്വിസിന്റെമെഗാഫൈനല്‍ മത്സരം ഇന്ന് (22/08/16)
2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വിവരസാങ്കേതികവിദ്യയുടെ
സഹായത്തോടെ തോമാപുരം H S S അധ്യാപകന്‍ ശ്രീ ഷാജിമോന്‍ നയിച്ച
ക്വിസ് മത്സരം മികച്ച നിലവാരം പുലര്‍ത്തി.

മത്സരത്തില്‍ അലന്‍ ജോ എം എസ്, ആന്‍മരിയ ബിനു, അലന്‍ മാത്യു
എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്കുള്ള  ക്യാഷ് പ്രൈസ് സ്കൂള്‍ മാനേജര്‍ വിതരണം ചെയ്തു.
ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, അഡ്വ.ജോസഫ് മുത്തോലി,
A D S U റിസോഴ്സ് പേഴ്സണ്‍ സി.എല്‍സി അലക്സ് എന്നിവര്‍ പങ്കെടുത്തു.

നന്ദി ശ്രീമതി ആനിയമ്മ സിറിയക്ക്                 
തോമാപുരം എല്‍ പി എസ് A D S U യൂണിറ്റിന്റെ നേതൃത്വത്തില്‍
കുട്ടികള്‍ക്കായി ഒരു ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
A D S U റിസോഴ്സ് ടീംമംഗം സി.എല്‍സി അലക്സ് S H  നയിച്ച ക്ലാസില്‍ മൂന്ന്,
നാല് ക്ലാസിലെ കുട്ടികള്‍ പങ്കെടുത്തു.



ലഹരി വസ്തുക്കളും ലഹരി കലര്‍ന്ന മിഠായികളും വിതയ്ക്കുന്ന നാശങ്ങളും,
അവ കുട്ടികളില്‍ എത്തിച്ചേരുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള സിസ്റ്ററിന്റെ
ക്ലാസ് കുട്ടികള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ യും, A D S U ആനിമേറ്റര്‍ ശ്രീമതി സാലി ടോംസും,
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Friday 19 August 2016

ഐഡന്റിറ്റി കാര്‍ഡ് വിതരണം

    ഈ അധ്യയന വര്‍ഷം പുതിയതായി ചേര്‍ന്ന
കുട്ടികള്‍ക്കുള്ള ‍‍ഐഡന്റിറ്റി കാര്‍ഡ് വിതരണം
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, സ്കൂള്‍
അസംബ്ലിയില്‍ ഉദ്ഘാടനം ചെയ്തു.


     ഒളിംപിക്സ് ക്വിസ് മത്സരം
     ഒളിംപിക്സ് മത്സരത്തിന്റെ ആവേശം
കുട്ടികളിലും.
തിങ്കളാഴ്ച നടക്കുന്ന മെഗാ ഒളിംപിക്സ് ക്വിസ്
മത്സരത്തിന്റെ പ്രാഥമിക റൗണ്ട് മത്സരം.

Wednesday 17 August 2016

ചിങ്ങം 1 കര്‍ഷകദിനം

     കര്‍ഷകദിനാചരണം
തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍
നല്ലപാഠം ക്ലബിന്റെയും, ഹരിതക്ലബിന്റെയും
സംയുക്താഭിമുഖ്യത്തില്‍ കര്‍ഷകദിനം
ആഘോഷിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.


കേരള സര്‍ക്കാര്‍ യുവജനങ്ങളെ
പ്രോത്സാഹിപ്പിക്കുവാനായി
ഏര്‍പ്പെടുത്തിയ സംസ്ഥാന കര്‍ഷകമിത്ര
അവാര്‍ഡ് ആദ്യമായി കരസ്ഥമാക്കിയ
ശ്രീ ജോജി പുല്ലാഞ്ചേരി കര്‍ഷകദിനാചരണ
പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 തുടര്‍ന്ന് അദ്ദേഹം കുട്ടികളോട് ജൈവകൃഷിയുടെ
പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ ശ്രീ ജോജിയെ പൊന്നാട
അണിയിച്ച് ആദരിച്ചു.

P T A പ്രസിഡന്റ് ശ്രീ ജോസ്
കുത്തിയതോട്ടില്‍ ആശംസകള്‍ നേര്‍ന്ന്
സംസാരിച്ചു.

 സ്റ്റാഫ് സെക്രട്ടറി ശ്രീമതി
ഗീതമ്മ ചടങ്ങിന് നന്ദി പറഞ്ഞു.
തുടര്‍ന്ന് P T A അംഗങ്ങളുടെ
സഹകരണത്തോടെ തയ്യാറാക്കി വച്ച
ഗ്രോബാഗുകളില്‍  പച്ചക്കറി വിത്ത്
നട്ട് സ്കൂളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ
ഉദ്ഘാടനം ശ്രീ ജോജി നിര്‍വഹിച്ചു.

 ഹെഡ്മാസ്റ്റര്‍,അധ്യാപകര്‍,
 നല്ലപാഠം ക്ലബ് അംഗങ്ങള്‍,എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു
.
പി ടി എ, എം പി ടി എ അംഗങ്ങളുടെ
സഹകരണം കര്‍ഷകദിനാചരണ
പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്
സഹായകമായി.



Sunday 14 August 2016

സ്വാതന്ത്ര്യദിനാശംസകള്‍

തോമാപുരം സെന്റ് തോമസ് എല്‍.പി. സ്കൂളില്‍ രാജ്യത്തിന്റെ
എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍  ശ്രീ ജോസഫ് കെ എ
ദേശീയപതാക ഉയര്‍ത്തി, ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.
P T A പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്വാതന്ത്ര്യദിന സന്ദേശം

മാസ്ഡ്രില്‍

സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം


മിഠായി വിതരണം


Saturday 13 August 2016

ഒരു സന്ദര്‍ശനം


      കര്‍ക്കിടകമാസത്തില്‍ സഹായവുമായി
അവരെത്തി. തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബ് അംഗങ്ങള്‍
അതിരുമാവ് കോളനിയിലെ സഹപാഠികളെ
സന്ദര്‍ശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ
ചെറിയൊരു കിറ്റും കൂട്ടുകാര്‍ക്ക് സ്നേഹസമ്മാനമായി
അവര്‍ കരുതിയിരുന്നു. ഹെഡ്മാസ്റ്റര്‍, നല്ലപാഠം
കോഡിനേറ്റര്‍മാര്‍, P T A, M P T A
പ്രസിഡന്റുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം
കോളനി സന്ദര്‍ശിച്ചു.

Tuesday 9 August 2016

ക്വിറ്റ് ആല്‍ക്കഹോള്‍ ഡേ

തോമാപുരം സെന്റ് തോമസ് എല്‍.പി.
സ്കൂള്‍ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെ
ആഭിമുഖ്യത്തില്‍ 'ക്വിറ്റ് ഇന്ത്യ' ദിനവും ക്വിറ്റ്
ആല്‍ക്കഹോള്‍ ഡേയും ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍
സെന്റ് തോമസ് എച്ച് എസ് എസ് അധ്യാപകനായ
റവ ഫാ സന്തോഷ് ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെ
കുറിച്ച് സംസാരിച്ചു.

 തുടര്‍ന്ന് ലഹരിവസ്തുക്കള്‍ ഒരിക്കലും
ഉപയോഗിക്കുകയില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
പാന്‍ പരാഗ്, സിഗരറ്റ്, ബീഡി, മധു തുടങ്ങിയ
ലഹരി വസ്തുക്കളുടെ പ്രതീകാത്മക ഹോമമാണ്
പിന്നീട് നടന്നത്.
 കവിതാലാപനം, പ്രസംഗം തുടങ്ങിയ കുട്ടികളുടെ
പരിപാടികള്‍ക്ക് ശേഷം ടൗണിലൂടെ ലഹരി ബഹിഷ്കരണ
റാലി നടത്തി.
തുടര്‍ന്ന് കുട്ടികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ
പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ചു.

ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, എ ഡി എസ് യു അംഗങ്ങള്‍
തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

സ്കൂള്‍ അസംബ്ലിയില്‍ ശ്രീമതി ലൈലമ്മ കെ സി
കുട്ടികള്‍ക്ക് ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നല്‍കി.




Monday 8 August 2016

മികവിന് അംഗീകാരം

വിവിധ സമ്മാനങ്ങള്‍
ബുള്‍-ബുള്‍ യൂണിറ്റിന് ജില്ലയില്‍ രണ്ടാം സ്ഥാനം

കബ് യൂണിറ്റിന് ജില്ലയില്‍ രണ്ടാം സ്ഥാനം

നല്ലപാഠം മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം

നല്ലപാഠം മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം


ദീപിക നമ്മുടെ ഭാഷപദ്ധതി

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ദീപിക നമ്മുടെ പദ്ധതിയ്ക്ക് തുടക്കമായി.
ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍
ഫാ.സെബാന്‍ ഇടയാടിയില്‍
സ്കൂള്‍ മാനേജര്‍ റവ ഫാ.അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍, ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
അധ്യാപകരാണ് സ്കൂളിലേയ്ക്കാവശ്യമായ
ദീപിക പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.

Saturday 6 August 2016

ആഗസ്റ്റ് 6 ഹിരോഷിമാദിനം

യുദ്ധത്തിന്റെ ഭീകരത ഒരോര്‍മ്മ
ജപ്പാനിലെ ഹിരോഷിമയില്‍
അണുബോംബ് വീണതിന്റെ നടുക്കുന്ന
ഓര്‍മ്മയ്ക്ക് മുമ്പില്‍...
ഹിരോഷിമ, ദിനാചരണം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ നാലാം ക്ലാസിലെ
നാലു ഡിവിഷനുകളിലെയും അധ്യാപകരും,
വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരു അവിസ്മരണീയ
സംഭവമാക്കി.
യുദ്ധത്തിന്റെ ചരിത്രം, കാരണം, സംഭവങ്ങള്‍,
അനന്തരഫലങ്ങള്‍ തുടങ്ങിയ എല്ലാക്കാര്യങ്ങളെയും
പരാമര്‍ശിച്ചു കൊണ്ട് സ്കൂള്‍ അസംബ്ലിയില്‍
ശ്രീമതി ലൈലമ്മ കെ.സി നടത്തിയ പ്രസംഗം,
കുട്ടികള്‍ക്ക് ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
മനസിലാക്കാന്‍ സഹായിച്ചു.

തുടര്‍ന്ന് സഡാക്കോ കൊക്കുകളുടെ നിര്‍മ്മാണം,
പ്രദര്‍ശനം,കുട്ടികള്‍ തയ്യാറാക്കിയ പ്ലാക്കാര്‍ഡുകളുമായി
യുദ്ധവിരുദ്ധ റാലി, യുദ്ധക്കെടുതികള്‍ വരച്ചുകാട്ടുന്ന
ചിത്ര പ്രദര്‍ശനം, പോസ്റ്റര്‍ നിര്‍മ്മാണം, സമ്മാനദാനം
C D പ്രദര്‍ശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികള്‍
നടന്നു.