NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday 29 July 2015

ആദരാഞ്ജലികള്‍

 
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍
കലാമിന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട്
ചിറ്റാരിക്കാലിലെ വിവിധ സ്കൂളുകള്‍ സംയുക്തമായി
ടൗണിലൂടെ മൗനജാഥ നടത്തി.തോമാപുരം
സെന്റ് തോമസ് എല്‍.പി.സ്കൂളും അതിന്റെ
ഭാഗമായപ്പോള്‍.

Tuesday 28 July 2015

പ്രണാമം

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ
അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍  ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്
ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.


സയന്‍സ് ക്ലബ് കണ്‍വീനര്‍ ശ്രീമതി ഡെയ്സി
 ഡോ. അബ്ദുള്‍ കലാം  അനുസ്മരണ പ്രഭാഷണം നടത്തി.
നല്ലപാഠം ക്ലബ് അംഗങ്ങളുടെ പ്രണാമം


Thursday 23 July 2015

സഹായഹസ്തം

അരുണ്‍  ചികിത്സ സഹായനിധിയിലേയ്ക്ക് സമാഹരിച്ച
പണവുമായി തോമാപുരത്തെ നല്ലപാഠം ക്ലബ് അംഗങ്ങള്‍
അരുണിന്റെ വീട്ടിലെത്തി.

Tuesday 21 July 2015

ഇന്ന് ചാന്ദ്ര ദിനം

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ ഓര്‍മ്മപുതുക്കല്‍

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ സയന്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ചാന്ദ്രദിന സന്ദേശം
നല്‍കി.
വിജ്ഞാനോത്സവം ക്വിസ്,ചാന്ദ്രദിനപതിപ്പ് പ്രകാശനം എന്നീ
പ്രവര്‍ത്തനങ്ങളും ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി നടന്നു.
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ
ചാന്ദ്രദിനപതിപ്പ് സയന്‍സ് ക്ലബ് ലീഡര്‍ തോമസ്
ഫ്രാന്‍സിസ് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നു.

Thursday 16 July 2015

നല്ലപാഠം- ഔഷധത്തോട്ടം

   സെന്റ് തോമസ് എല്‍.പി.സ്കൂള്‍ നല്ലപാഠം ക്ലബിന്റെ
ആഭിമുഖ്യത്തില്‍ സ്കൂള്‍ മുറ്റത്ത് ഔഷധതോട്ടം ആരംഭിച്ചു.

നല്ലപാഠം കോഡിനേറ്റന്മാരായ ശ്രീമതി ജെസി ജോര്‍ജ്,
ശ്രീമതി ജിബി സെബാസ്റ്റ്യന്‍,ശ്രീമതി ലൈലമ്മ കെ.സി
നല്ലപാഠം ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം വഹിച്ചു.


Friday 10 July 2015

ആദരാഞ്ജലികള്‍

അകാലത്തില്‍ പൊലിഞ്ഞ മുഹമ്മദ് ഫഹദിന്
പ്രാര്‍ത്ഥനാഞ്ജലികള്‍
ആരും ഇനിയൊരിക്കലും ഇത്തരം ക്രൂരതകള്‍ ആരോടും
ആവര്‍ത്തിക്കാതിരിക്കട്ടെ
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ നല്ലപാഠം
ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍ ടൗണിലൂടെ
വിദ്യാര്‍ഥികള്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തിയപ്പോള്‍.



Wednesday 8 July 2015

നല്ല പാഠം

സഹായഹസ്തവുമായി തോമാപുരത്തെ കുട്ടികള്‍.
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അരുണ്‍
ചികിത്സ സഹായനിധിയിലേയ്ക്ക് പണം സ്വരൂപിക്കുന്ന
കുട്ടികള്‍.

Monday 6 July 2015

'ONE WEEK ONE RUPEE' പദ്ധതി

  തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ കബ്-
ബുള്‍ ബുള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 'ONE
WEEK ONE RUPEE' പദ്ധതി എന്ന പേരില്‍
ഒരു സാമൂഹ്യസേവന പദ്ധതി ആരംഭിച്ചു. ഇന്നു മുതല്‍
ഓരോ ആഴ്ചയിലും എല്ലാ ക്ലാസിലും വച്ചിട്ടുള്ള നിക്ഷേപപെട്ടിയില്‍
ഓരോ കുട്ടിയും ഓരോ രൂപ വീതം നിക്ഷേപിക്കും.ഇങ്ങനെ
ഓരോ ക്ലാസില്‍ നിന്നും ലഭിക്കുന്ന തുക സ്വരൂപിച്ച്
വിദ്യാലയത്തിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിന്
ഉപയോഗിക്കുന്നു.
ബുള്‍ ബുള്‍ യൂണിറ്റിന്റെ കണ്‍വീനര്‍ ശ്രീമതി ബെറ്റ്സി ജോസഫ്
പദ്ധതിയെക്കുറിച്ച് അസംബ്ലിയില്‍ വിശദീകരിക്കുന്നു.



Sunday 5 July 2015

ബഷീര്‍ അനുസ്മരണം

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ
വേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ കഥയുടെ സുല്‍ത്താന്‍ വൈക്കം
മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിച്ചു.
 വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ജെസി ജോര്‍ജ് ബഷീര്‍
കൃതികളെക്കുറിച്ചു സംസാരിച്ചു.

 വിദ്യാരംഗം ക്ലബ് അംഗം മൂന്നാം ക്ലാസിലെ നന്ദന സിബി
ബഷീറിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന കൃതിയെക്കുറിച്ചുള്ള വായനക്കുറിപ്പ്
അവതരിപ്പിച്ചു.

Saturday 4 July 2015

അധ്യാപക ശാക്തീകരണം

       തോമാപുരം സെന്റ് തോമസ് സ്കൂള്‍ മാനേജ്മെന്റ്
അധ്യാപകര്‍ക്കായി ഏകദിനശില്പശാല സംഘടിപ്പിച്ചു.

പ്രീ പ്രൈമറി, എല്‍.പി, യു.പി,ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി
അധ്യാപകരെ ഒരു കുടക്കീഴില്‍ അണിനിരത്തി 4/7/15
ശനിയാഴ്ച എല്‍.പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 10 മണിയ്ക്ക്
ആരംഭിച്ച സെമിനാര്‍ സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍.അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ മാത്യു സേവ്യര്‍ ചടങ്ങിന്
സ്വാഗതം ആശംസിച്ചു.മൈസൂര്‍ എക്സല്‍ പബ്ലിക്ക് സ്കൂളിലെ അധ്യാപകരായ
ശ്രീ മാത്യു ജോര്‍ജ് ( പ്രിന്‍സിപ്പാള്‍) ശ്രീമതി ഗൂബൈന്‍ മാത്യു(ഹെഡ്മിസ്ട്രസ്)
നയിച്ച ക്ലാസുകള്‍ അധ്യാപകര്‍ക്ക്  വളരെയധികം ഉപകാരപ്രദമായിരുന്നു.

ഗ്രൂപ്പ് ചര്‍ച്ച, സ്വയം വിലയിരുത്തല്‍, അവലോകനം,വീഡിയോ ക്ലിപ്പിംഗ്സ്
തുടങ്ങി വിവിധ തന്ത്രങ്ങളിലൂടെ അധ്യാപകര്‍ക്ക് ഒരു ഉണര്‍വ് നല്‍കാന്‍
ഈ ശില്പശാലയ്ക്ക് സാധിച്ചു.
എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസഫ് കെ. എ ചടങ്ങിന് നന്ദി പറഞ്ഞു.