NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday 26 October 2015

മികവ്

A D S U ന്റെ ആഭിമുഖ്യത്തില്‍ ചെമ്പേരിയില്‍ വച്ച്
നടന്ന ലഹരി വിരുദ്ധ കലോല്‍സവത്തില്‍ വിജയികളായവരേയും
വെള്ളരിക്കുണ്ടില്‍ വച്ച് നടന്ന D C L മേഖല ടാലന്റ് ഫെസ്റ്റില്‍
വിജയിച്ചവരേയും സ്കൂള്‍ അസംബ്ലിയില്‍ അഭിനന്ദിച്ചു.
ഹെഡ്മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Monday 19 October 2015

ക്ലാസ് പി.ടി.എ യോഗം

തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂളില്‍
ഇന്ന് നടന്ന  ക്ലാസ് പി.ടി.എ യോഗത്തില്‍ എല്ലാ
ക്ലാസുകളിലും ഭൂരിഭാഗം രക്ഷകര്‍ത്താക്കളും എത്തിച്ചേര്‍ന്നു.
കുട്ടികളുടെ പഠന പുരോഗതി റിപ്പോര്‍ട്ട്
വിലയിരുത്തിയ രക്ഷിതാക്കളും അധ്യാപകരും
അവരുടെ പഠന നിലവാരം ചര്‍ച്ചചെയ്തു.
പിന്നോക്കക്കാരായ കുട്ടികളുടെ കാര്യത്തില്‍
ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍
തീരുമാനിച്ചു. ഹെഡ്മാസ്റ്റര്‍ എല്ലാ ക്ലാസുകളും
സന്ദര്‍ശിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു.

Sunday 18 October 2015

കബ്,ബുള്‍-ബുള്‍ ഉത്സവം

 നീലേശ്വരം രാജാസ് ഹൈസ്കൂളില്‍
നടന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ്
കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍
ജില്ലാ കബ്,ബുള്‍-ബുള്‍ ഉത്സവത്തില്‍
ഈ സ്കൂളിലെ പതിമൂന്ന് കുട്ടികള്‍ പങ്കെടുത്തു.
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി പി
മാത്യു എന്നീ അധ്യാപകരും കുട്ടികള്‍ക്കൊപ്പം ജില്ലാ
ഉത്സവത്തില്‍ പങ്കെടുത്തു. ഈ സ്കൂളിലെ വിഷ്ണു ജ്യോതിലാല്‍
ചിത്രരചനയില്‍ ഒന്നാം സ്ഥാനം നേടി.

Thursday 15 October 2015

സൈബര്‍ സുരക്ഷാ പ്രതിജ്ഞ

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍
കലാമിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തോടുള്ള
ആദരസൂചകമായി എല്ലാ വിദ്യാര്‍ത്ഥികളേയും
പങ്കെടുപ്പിച്ചുകൊണ്ട് സൈബര്‍ സുരക്ഷാ പ്രതിജ്ഞ
സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ കലാമിനെ
അനുസ്മരിച്ചു സംസാരിച്ചു.സുരക്ഷിതമായി ഇന്റര്‍നെറ്റ്
ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
എടുത്തുപറഞ്ഞു.


ആഗോള കൈകഴുകല്‍ ദിനം

   ആഗോള കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി തോമാപുരം
സെന്റ് തോമസ് എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.
തുടര്‍ന്ന്  സ്കൂള്‍ ലീഡര്‍ കുട്ടികള്‍ക്ക്  ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


 എല്ലാ കുട്ടികളും സോപ്പുപയോഗിച്ച് കൈകള്‍ കഴുകി.

  സോപ്പുപയോഗിച്ച് കഴുകിയ കൈകള്‍ ഉയര്‍ത്തി കുട്ടികള്‍
മനുഷ്യചങ്ങല തീര്‍ത്തത് പുതുമ നിറഞ്ഞ പ്രവര്‍ത്തനമായിരുന്നു.

 ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
മൂന്നാം ക്ലാസിലെ അമല്‍ പി ആര്‍ ചിത്രരചനാ മത്സരത്തില്‍
ഒന്നാം സ്ഥാനം നേടി.



Thursday 8 October 2015

കബ്,ബുള്‍-ബുള്‍ പ്രവര്‍ത്തനം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിലെ
കബ്,ബുള്‍-ബുള്‍ യൂണിറ്റിലെ അംഗങ്ങള്‍
അധ്യാപകര്‍ക്കൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടത്തി.

ചിറ്റാരിക്കാല്‍ A E O ഓഫീസ് പരിസരം വൃത്തിയാക്കിയ
യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം സീനിയര്‍ സൂപ്രണ്ട് ശ്രീ സുരേഷ്
ടി.വി യും മറ്റ് ഓഫീസ് സ്റ്റാഫും ശുചീകരണയത്നത്തില്‍
പങ്കാളികളായി.
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി മാത്യു
എന്നീ അധ്യാപകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കി. തുടര്‍ന്ന് സൂപ്രണ്ട്ന്റ് ശ്രീ.സുരേഷ് കുട്ടികള്‍ക്കും
അധ്യാപകര്‍ക്കും നന്ദി പറഞ്ഞു.മധുര പലഹാരം നല്‍കി.

Saturday 3 October 2015

ഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സെന്റ് തോമസ്
എല്‍.പി.സ്കൂള്‍ A D S U ,കബ്, ബുള്‍-ബുള്‍ യൂണിറ്റ്കളുടെ
ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

കുട്ടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പൂന്തോട്ടം,കളിസ്ഥലം,
സ്കൂളും പരിസരവും, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി.
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി.
ക്ലാസ് തലത്തില്‍  ക്വിസ്, പ്രസംഗം തുടങ്ങിയ വിവിധ
മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി-പ്രൊഫൈല്‍ 
റൈറ്റിംഗ് മത്സരം സംഘടിപ്പിച്ചു.

Friday 2 October 2015

രാഷ്ട്രപിതാവിന് പ്രണാമം

 ഗാന്ധിജയന്തി , രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ ജന്മദിനം


Thursday 1 October 2015

അന്താരാഷ്ട്ര വയോജനദിനാചരണം

 അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഇരുപത്തിയഞ്ചാം
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ സ്കൂളില്‍നിന്നും
സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

 സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാ.ജോസഫ് കുരിശുംമൂട്ടിലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ശ്രീ ജോസ്
കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍ ചടങ്ങിന്
ആശംസയര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ.എ
സ്വാഗതവും, ശ്രീമതി ബെറ്റ്സി ജോസഫ് നന്ദിയും പറഞ്ഞു.