NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Sunday 26 June 2016

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം


ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
A D S U (ആന്റി ഡ്രഗ്സ് സ്റ്റുഡന്‍സ് യൂണിയന്‍)
യൂണിറ്റിന്റെയും,നല്ലപാഠം ക്ലബിന്റെയും, സയന്‍സ്
ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര
ലഹരിവിരുദ്ധദിനംവിപുലമായ പരിപാടികളോടെ
ആചരിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
ലഹരിവിരുദ്ധദിന സന്ദേശം നല്‍കി.









തുടര്‍ന്ന് കവിത, പ്രസംഗം തുടങ്ങിയ കുട്ടികളുടെ
വിവിധ കലാപരിപാടികളുണ്ടായിരുന്നു.
അസംബ്ലിയ്ക്ക് ശേഷം, ചിറ്റാരിക്കാല്‍ ടൗണിലൂടെ
ലഹരിവിരുദ്ധ റാലി നടത്തി.
















റാലിയ്ക്ക് ശേഷം ലഹരി ഉപയോഗത്തിന്റെ ദൂഷ്യ
വശങ്ങളെക്കുറിച്ച് വ്യാപാരി വ്യവസായി ഏകോപന
സമിതി ജില്ലാ ജനറല്‍ സെക്രട്ടറിയും, C D A
ചെയര്‍മാനുമായ ശ്രീ ജോസ് തയ്യില്‍ കുട്ടികള്‍ക്കായി
ഒരു ബോധവല്ക്കരണ ക്ലാസെടുത്തു.
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ
നയിച്ച ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും
ഒരുപോലെ ഫലപ്രദമായിരുന്നു.
തുടര്‍ന്ന് ക്ലാസ് തലത്തില്‍ കുട്ടികള്‍ക്കായി
ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണ മത്സരം നടത്തി.
ഹെഡ്മാസ്റ്റരും,  A D S U ആനിമേറ്റര്‍ ശ്രീമതി
സാലി ടോംസും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Saturday 25 June 2016

വായനയ്ക്ക് ഒരു മണിക്കൂര്‍

വായനാവാരഘോഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
'വായനയ്ക്ക് ഒരു മണിക്കൂര്‍ 'കണ്ടെത്തി. എല്ലാ ക്ലാസിലേയും
കുട്ടികള്‍ തങ്ങള്‍ക്കിഷ്ടമായ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത്
ഒരേ സമയം വായനയിലേര്‍പ്പെട്ടത് ഒരു പുതിയ അനുഭവമായി.
പത്ര വായന, പുസ്തക വായന  തുടങ്ങിയ വായനാ
തന്ത്രങ്ങളിലൂടെ  എല്ലാ ക്ലാസുകളിലേയും മികച്ച
വായനക്കാരെ കണ്ടെത്തി.
    സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ വായനാവാരാഘോഷ
സമാപനം ഉദ്ഘാടനം ചെയ്തു. വായനാവാരത്തില്‍
നടത്തിയ വിവിധ മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍
നല്‍കി.





Wednesday 22 June 2016

വായനക്കളരി

വായനാവാരാഘോഷത്തിന്റെ ഭാഗമായി
തോമാപുരം എല്‍.പി.സ്കൂളില്‍ മലയാള
മനോരമ വായനക്കളരിയ്ക്ക് തുടക്കമായി.
ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി
ശ്രീ.ജോസ് പ്രകാശ്, ബാങ്ക് ഡയറക്ടര്‍മാരായ അഡ്വ.
ജോയ് കെ,ശ്രീ ജോസ് കുത്തിയതോട്ടില്‍,ശ്രീമതി ആലീസ്,
ശ്രീമതി ഷിജി,സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി ,
ശ്രീ വിനോദ് ആയന്നൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു.
സ്വാഗതം

ഇതോടൊപ്പം കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ
വിതരണ ഉദ്ഘാടനവും നടന്നു.


Monday 20 June 2016

വായനാവാരം -ഉദ്ഘാടനം

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
വായനാവാരാഘോഷവും, പി.എന്‍.പണിക്കര്‍
അനുസ്മരണവും സ്കൂള്‍ അസി.മാനേജര്‍ റവ.
ഫാ.തോമസ് വാളിപ്ലാക്കല്‍ ഉദ്ഘാടനം
ചെയ്തു.
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ വായനാദിന
സന്ദേശം നല്‍കി.
'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം' പരിപാടിയുടെ
ഉദ്ഘാടനത്തോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാവാര
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമായി.



Sunday 19 June 2016

ഇന്ന് വായനാദിനം

   മലയാളിയെ വായനയുടെ ലോകത്തേയ്ക്ക്
കൈ പിടിച്ചുയര്‍ത്തിയ പി എന്‍ പണിക്കരുടെ
ചരമദിനം.

Tuesday 14 June 2016

ക്ലാസ് പി.ടി.എ മീറ്റിംഗ്

പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കൊപ്പം
രക്ഷിതാക്കള്‍ ക്ലാസ് മുറികളിലെത്തി.

കുട്ടികളുടെ പഠനനിലവാരം, പഠന നേട്ടങ്ങള്‍,
ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍, ഗൃഹപാഠം തുടങ്ങിയ
വിവിധ വിഷയങ്ങള്‍ അധ്യാപകരും
രക്ഷകര്‍ത്താക്കളും ചര്‍ച്ച ചെയ്തു.
 ഈ സ്കൂളിലെ 12 ഡിവിഷനുകളിലും
ഒരേ സമയം നടന്ന  C P T A മീറ്റിംഗുകളില്‍
ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തുവെന്നത്
കുട്ടികളുടെ കാര്യത്തില്‍ അവര്‍ക്കുള്ള താത്പര്യം
പ്രകടമാക്കി. അധ്യാപകര്‍ക്ക് വേണ്ട നിര്‍ദേശങ്ങളുമായി
ഹെഡ്മാസ്റ്റര്‍ എല്ലാ ക്ലാസുകളിലും എത്തി,
രക്ഷിതാക്കളുമായി സംസാരിച്ചു.

കാരുണ്യനിധി


  G H S S CHAYYOTH വിദ്യാര്‍ത്ഥി മാസ്റ്റര്‍
സൗരവിന്റെ ചികിത്സ സഹായനിധിയിലേയ്ക്ക്
ഒരു കൈ സഹായവുമായി തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളും
അധ്യാപകരും

Monday 6 June 2016

പരിസ്ഥിതി ദിനാഘോഷം

  തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
പരിസ്ഥിതി ദിനാഘോഷവും, ഹരിതവിദ്യാലയം
പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനവും ഈസ്റ്റ്
എളേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.
ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കേരള വനം വകുപ്പ് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം
ചെയ്യുന്ന വൃക്ഷതൈ വിതരണവും ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് .കെ.എ പരിസ്ഥിതിദിന
സന്ദേശം നല്‍കി.
സ്കൂള്‍ പരിസരം ഹരിതാഭമാക്കുന്നതിന്റെ
ഭാഗമായി 'സ്കൂളിലേയ്ക്ക് ഒരു തൈ' പദ്ധതിയും
ഇതോടനുബന്ധിച്ച് ആരംഭിച്ചു.

തലശേരി അതിരൂപത കോര്‍പ്പറേറ്റ് ​എജ്യുക്കേഷണല്‍
ഏജന്‍സി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി ഈ സ്കൂളില്‍ ആരംഭിച്ച ജൂബിലി
വൃക്ഷതൈ നടീല്‍ സ്കൂള്‍ മാനേജര്‍ റവ ഫാ.
അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍ നിര്‍വഹിച്ചു.
M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. S R G
കണ്‍വീനര്‍ ശ്രീമതി ത്രേസ്യാമ്മ ജോസഫ്
ചടങ്ങിനു നന്ദി പറഞ്ഞു.
കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനം
പുതുമയാര്‍ന്ന പ്രവര്‍ത്തനമായിരുന്നു.


Sunday 5 June 2016

പരിസ്ഥിതി ദിനം

   ജൂണ്‍ 5,പരിസ്ഥിതി ദിനം, പരിസ്ഥിതി
സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത
നമ്മേ ഓര്‍പ്പിക്കുവാന്‍ ഒരു ദിനം.....

Thursday 2 June 2016

ബോധവത്ക്കരണ ക്ലാസും പ്രതിജ്ഞയും

   മഴക്കാലം വരവായി. മഴക്കാലരോഗങ്ങളും.
ഇതിനു മുന്നോടിയായി നാം ചെയ്യേണ്ട ചില
തയ്യാറെടുപ്പുകളുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ആരോഗ്യ
ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി,
ഡെങ്കിപ്പനി പോലുള്ള മാരകമായ കൊതുകുജന്യ
രോഗങ്ങളകറ്റാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്
കുട്ടികളോട്  സംസാരിക്കാന്‍ ചിറ്റാരിക്കാല്‍ P H C
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ജോണ്‍ സ്കൂളിലെത്തി.
    ബോധവത്ക്കരണ ക്ലാസിനുശേഷം  അസംബ്ലിയില്‍
അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന്
കൊതുക്  നശീകരണ പ്രതിജ്ഞയെടുത്തു.
പ്രതിജ്ഞ


Wednesday 1 June 2016

പ്രവേശനോത്സവം 2016

    തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍ പ്രവേശനോത്സവം
മാനേജ്മെന്റിന്റെയും, P T A യുടെയും, നാട്ടുകാരുടെയും
സഹകരണത്താല്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.

നവാഗതരായ നൂറോളം കുട്ടികളെ ബാന്റ് മേളത്തിന്റെയും,
ചെണ്ടയുടെയും അകമ്പടിയോടെ, സ്കൂള്‍ മാനേജര്‍ അസി.
മാനേജര്‍, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍, P T A അംഗങ്ങള്‍
എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു.
 സ്കൂള്‍ മാനേജര്‍ വെരി.  റവ .ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലും,
അസി.മാനേജര്‍ റവ.ഫാ.തോമസ് വാളിപ്ലാക്കലും ചേര്‍ന്ന്
പ്രാര്‍ത്ഥന ശുശ്രൂഷ നടത്തി. തുടര്‍ന്ന് മാനേജര്‍, ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ എന്നിവര്‍ ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു.

  നവാഗതര്‍ക്ക് ഹെഡ്മാസ്റ്ററും, അധ്യാപകരും അക്ഷരദീപം
പകര്‍ന്നു നല്‍കി

 പ്രവേശനോത്സവ ഗാനാലാപനത്തിനു ശേഷം
 കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും, സമ്മാനങ്ങളും
വിതരണം ചെയ്തു.

 ലഡു വിതരണത്തിനു ശേഷം കുട്ടികള്‍
സ്വന്തം ക്ലാസുകളിലേയ്ക്കും തുടര്‍ന്നു വീടുകളിലേയ്ക്കും....
നന്ദി/ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഗീതമ്മ എം വി