NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday 29 February 2016

സ്കൂള്‍ വാര്‍ഷികാഘോഷം

                                          ഉദ്ഘാടനം
സ്വാഗതം
അധ്യക്ഷപ്രസംഗം

    തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിന്റെ
67-ാമത് വാര്‍ഷികാഘോഷവും സ്തുത്യര്‍ഹമായ സേവനത്തിന്
ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന
ശ്രീമതി ലാലി ലൂയിസ് ടീച്ചറിനുള്ള യാത്രയയപ്പും,
സെന്റ് തോമസ് പ്രീ-പ്രൈമറി സ്കൂളിന്റെ 10-ാമത്
വാര്‍ഷികവും സ്കൂള്‍ മാനേജര്‍ വെരി.റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഫിലോമിന
ജോണി ഉദ്ഘാടനം ചെയ്തു.
മുഖ്യപ്രഭാഷണം
         തലശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.ജെയിംസ്
ചെല്ലങ്കോട്ട് മുഖ്യപ്രഭാഷണവും,ഈസ്റ്റ് എളേരി  പഞ്ചായത്ത്
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍
ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍, സെന്റ് തോമസ് H S S
പ്രിന്‍സിപ്പാള്‍ ശ്രീ.മാത്യു സേവ്യര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ ഇമ്മാനുവല്‍
ജോസഫ്,  P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍,
പ്രീ-പ്രൈമറി P T A പ്രസിഡന്റ് ശ്രീ ടില്‍ജോ വി.ജോസ്,
M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി,
സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബെറ്റ്സി ജോസഫ്,
സ്കൂള്‍ ലീഡര്‍ വിഷ്ണു ജ്യോതിലാല്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
മറുപടി പ്രസംഗം

 തുടര്‍ന്ന് സ്കൂള്‍ അസി. മാനേജര്‍
റവ.ഫാ.ജോസഫ് കുരിശുംമൂട്ടില്‍ സമ്മാനദാനം നിര്‍വഹിച്ചു.

ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും, സ്റ്റാഫ്
സെക്രട്ടറി ശ്രീമതി ലൈലമ്മ കെ സി നന്ദിയും നിര്‍വഹിച്ചു.
നന്ദി

മംഗളഗാനം

Wednesday 17 February 2016

സാന്ത്വനസ്പര്‍ശത്തിന് അംഗീകാരം

    ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം
 പാലിയേറ്റീവ്  കെയര്‍ യൂണിറ്റിന്   തോമാപുരം   സെന്റ്
തോമസ്  എല്‍ പി സ്കൂള്‍  കുട്ടികളും  അധ്യാപകരും
സമാഹരിച്ചു നല്‍കിയ സംഭാവനയ്ക്ക്  അംഗീകാരം.

    സ്കൂളിലെ കബ് , ബുള്‍-ബുള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സാന്ത്വനസ്പര്‍ശം പ്രവര്‍ത്തനത്തിനുള്ള  സമ്മാനം
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വീകരിച്ചു.
മറുപടി പ്രസംഗം / ഹെഡ്മാസ്റ്റര്‍

Monday 15 February 2016

ആദരവോടെ

  മഹാകവി ഒ എന്‍ വി കുറുപ്പിന് ആദരാഞ്ജലികള്‍..

സ്കൂള്‍ അസംബ്ളിയില്‍ മലയാളത്തിന്റെ പ്രിയ കവിയെ
അനുസ്മരിച്ചു. കുട്ടികള്‍ മൗനപ്രാര്‍ത്ഥന നടത്തി.
ഹെഡ്മാസ്റ്റര്‍ ഒ.എന്‍.വി അനുസ്മരണപ്രസംഗം നടത്തി.
അനുസ്മരണം



Saturday 13 February 2016

പ്രണാമം

മലയാളത്തിന്റെ പ്രിയ കവിയ്ക്ക്
   ആദരാഞ്ജലികള്‍
ഒ എന്‍ വി കുറുപ്പ്


Sunday 7 February 2016

രക്ഷകര്‍തൃ സമ്മേളനം

     തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിലെ
കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ ഒരു പൊതുയോഗം
സ്കൂള്‍   ഓഡിറ്റോറിയത്തില്‍  വ്യാഴാഴ്ച   2.30  ന്
നടന്നു.  സ്കൂള്‍ മാനേജരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
രക്ഷിതാക്കളെ സ്വാഗതം ചെയ്തു.


സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി
‍നടന്ന യോഗത്തില്‍ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.
ഈ വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഒരു
അവലോകനം പ്രസ്തുത യോഗത്തില്‍ നടന്നു.
വിവിധ മേഖലകളില്‍ ഈ സ്കൂള്‍ നേടിയ
മികവുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍
ലഭിച്ച അവസരമായിരുന്നു ഇത്. P T A ,
M P T A പ്രസിഡന്റുമാര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. തുടര്‍ന്ന് ശ്രീമതി.ലൈലമ്മ യോഗത്തിന്
നന്ദി പറഞ്ഞു.


Wednesday 3 February 2016

ഈസ്റ്റ് എളേരി പഞ്ചായത്ത്തല എജ്യുഫെസ്റ്റ് 2016

   ഈസ്റ്റ് എളേരി പഞ്ചായത്ത്തല എജ്യുഫെസ്റ്റ് - 2016
തോമാപുരം എല്‍.പി.സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീമതി.ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി.ഫിലോമിന ജോണി ഉദ്ഘാടനം
ചെയ്തു.

അധ്യക്ഷപ്രസംഗം
 സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും,
ചിറ്റാരിക്കാല്‍ B P O ശ്രീ സണ്ണി പി.കെ എഡ്യുഫെസ്റ്റ് -
2016 വിഷയാവതരണവും നടത്തി.
സ്വാഗതം

വിഷയാവതരണം
സബ് ജില്ല മാത്സ് മാപ്പ്, വിംഗ്സ് പരിപാടികളില്‍
വിജയികളായ സ്കൂളുകള്‍ക്കുള്ള സമ്മാന വിതരണം
പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും ചേര്‍ന്ന്
നിര്‍വഹിച്ചു.
    തുടര്‍ന്ന് പി.ഇ.സി സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണന്‍
(H M G U P S Kannivayal) റിട്ട. അധ്യാപകരായ
ശ്രീ കൃഷ്ണന്‍ കെ, ശ്രീ.ഒ.രാജഗോപാല്‍, പി.ടി.എ,
എം.പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു സംസാരിച്ചു. S R G കണ്‍വീനര്‍ ശ്രീമതി
ആനിയമ്മ സിറിയക്കിന്റെ നന്ദി പ്രകടനത്തോടെ
ആദ്യ സെക്ഷന്‍ അവസാനിച്ചു.

നന്ദി
പഞ്ചായത്തിലെ 8 സ്കൂളുകളുടെ 2016 ലെ മികവാര്‍ന്ന
പ്രവര്‍ത്തനങ്ങളുടെ അവതരണവും,
പ്രദര്‍ശനവുമാണ് പിന്നീട് നടന്നത്.

ഉച്ചയ്ക്ക ശേഷം നടന്ന സമാപനസമ്മേളനത്തില്‍
ചിറ്റാരിക്കാല്‍ A E O ഓഫീസ് സീനിയര്‍
സൂപ്രണ്ടന്റ് ശ്രീ സുരേഷ് ടി.വി വിജയികള്‍ക്കുള്ള
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സമ്മാനവിതരണം
നന്ദി
 സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലൈലമ്മ കെ സിയുടെ
നന്ദി പ്രസംഗത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്ത്തല
EDU-FEST 2016 ന് തിരശീല വീണു.