NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday 31 October 2014

ശുചിത്വമാസാചരണ സമാപനം

      ഗാന്ധി ജയന്തി ദിനത്തില് ആരംഭിച്ച  ശുചീകരണ പ്രവര്ത്തനങ്ങളുടെ
 സമാപനം കുട്ടികള്  സ്കൂളും പരിസരവും വൃത്തിയാക്കി നിര്‍വഹിച്ചു.


















അനുസ്മരണം

      ഒക്ടോബര് 31

    ദേശീയനേതാക്കളെ അനുസ്മരിച്ചു.ഇന്ത്യയുടെ  മുന് പ്രധാനമന്തിയായ
ഇന്ദിരാഗാന്ധിയുടെ ചരമദിനവും  ഇന്ത്യയുടെ ഉരുക്കു മനുഷ്യന് സര്ദാര്
വല്ലഭായ് പട്ടേലിന്റെ ജന്മദിനവും അനുസ്മരിച്ചു.ഹെഡ്മാസ്റ്റര് ശ്രീ ജോസഫ്
സാര്  അസംബ്ലിയില് കുട്ടികളോട് സംസാരിച്ചു.



Monday 27 October 2014

സമ്മാനദാനം

വിവിധമേളകളിലെ വിജയികള്  സ്കൂള് മാനേജര്ക്കൊപ്പം
 ഉപജില്ല പ്രവൃത്തി പരിചയ മേള,D C L മേഖല ടാലന്റ് ഫെസ്റ്റ്,A D S U അതിരൂപത
കലോത്സവം എന്നിവയില് വിജയികളായവര്ക്കുള്ള സമ്മാനങ്ങള് സ്കൂള് മാനേജര്
റവ ഫാ.അഗസ്റ്റ്യന് പാണ്ട്യാമാക്കല് വിതരണം ചെയ്തു.


Friday 24 October 2014

ഉപജില്ല പ്രവൃത്തി പരിചയമേള- രണ്ടാം ദിവസം

                     എക്സിബിഷന്

      പ്രവൃത്തി പരിചയ മേളയില് എക്സിബിഷന് ഒന്നാം സ്ഥാനം തോമാപുരം
സെന്റ് തോമസിന്....


















Thursday 23 October 2014

ചിറ്റാരിക്കാല് ഉപജില്ല പ്രവര്ത്തി പരിചയ മേളയ്ക്ക് തുടക്കമായി

ചിറ്റാരിക്കാല് ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തില് മൂന്നാം സ്ഥാനം
നേടിയ ആല്ബിന് തോംസണും ആന് മാത്യുവിനും അഭിനന്ദനങ്ങള്.......

Wednesday 22 October 2014

A D S U കലോത്സവം

    A.D.S.U ( ആന്റി ഡ്രഗ്സ് സ്റ്റുഡന്റസ് യൂണിയന്) കലോത്സവം
    ചെമ്പേരിയില് വച്ച് നടന്ന ഈ വര്ഷത്തെ എ.ഡി.എസ്.യു. കലോത്സവത്തില്
കവിതാലാപനത്തില് ഒന്നാം സ്ഥാനം നേടിയ ടെസ്ലിന് സാജുവിന് അഭിനന്ദനങ്ങള്.......

ഉപജില്ല പ്രവൃത്തിപരിചയ മേളയ്ക്ക് തുടക്കം

        പ്രവൃത്തിപരിചയ മേള

നാളെ ഉപജില്ല പ്രവൃത്തി പരിചയ മേളയ്ക്ക് തുടക്കം. അവസാനഘട്ട
മിനുക്ക് പണിയിലേര്പ്പെട്ടിരിക്കുന്ന കുട്ടികള്


















Monday 20 October 2014

നല്ലപാഠം കൃഷിപാഠം

        അല്പനേരം കൃഷിയും
പഠനത്തിനല്പം ഇടവേള.കുട്ടികള് കൃഷിസ്ഥലം സന്ദര്ശിച്ചപ്പോള്.
കളപറിയ്ക്കാനും വെയിലുകനത്തപ്പോള് വെള്ളമൊഴിയ്ക്കാനും
അവര് തയ്യാറാണ്.







































Thursday 16 October 2014

ഇന്ന് ലോകഭക്ഷ്യദിനം

           ഇന്ന് ലോകഭക്ഷ്യദിനം

ലോക ജനസംഖ്യയില് 300 കോടിയോളം ജനങ്ങള് ഒരു നേരത്തെ
ഭക്ഷണത്തിനായി കൈനീട്ടി നില്ക്കുന്ന കാഴ്ചയിലേയ്ക്കാണ്
ഒക്ടോബര് 16 ലെ ലോകഭക്ഷ്യ ദിനത്തിന്റെ പ്രഭാതം മിഴി തുറക്കുന്നത്.
'വീട്ടിലെ കൃഷി ലോകത്തിന് ആഹാരം ഭൂമിയ്ക്ക് പരിചരണം' എന്ന
സന്ദേശം നമുക്കോര്ക്കാം.ആഹാരത്തെ ബഹുമാനിക്കാനും
അതു പാഴാക്കിക്കളയാതിരിക്കാനും നമുക്ക് ശ്രമിയ്ക്കാം
ഹെഡ്മാസ്റ്റര് അസംബ്ലിയില്‍ ലോകഭക്ഷ്യദിനത്തിന്റെ സന്ദേശം നല്കുന്നു


Monday 13 October 2014

നല്ല പാഠം

                     പ്ലാസ്റ്റിക് നിരോധനം

  സമ്പൂര്ണ്ണ പ്ലാസ്റ്റിക് നിരോധനം എന്ന ലക്ഷ്യവുമായി തോമാപുരത്തെ കുട്ടികള്.
നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തില്  സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്ത്
ആയി ഈസ്റ്റ് എളേരി പ‌ഞ്ചായത്തിനെ മാറ്റുക എന്ന ലക്ഷ്യത്തിനായി
കുട്ടികള് പ്രവര്ത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കള്ക്ക്
പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തില് 
ഈ പ്രവര്ത്തനങ്ങള് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാനായി രക്ഷിതാക്കളില്
നിന്ന് ഒപ്പ് ശേഖരണം നടത്തി. തുടര്ന്ന് നല്ല പാഠം ക്ലബ് അംഗങ്ങളുടെയും
അധ്യാപകരുടെയും നേതൃത്വത്തില് രക്ഷിതാക്കള്ക്കായി പേപ്പര് ബാഗ് നിര്മ്മാണ
പരിശീലനം നല്കി.   




      നല്ല പാഠം ക്ലബിന്റെ കോഡിനേറ്റര്മാരായ ശ്രീമതി ത്രേസ്യാമ്മ ജോസഫും
ശ്രീമതി ജിബി സെബാസ്റ്റ്യനും മറ്റ് അധ്യാപകരും ഈ പ്രവര്ത്തനങ്ങള്ക്ക്
നേതൃത്വം നല്കി.


Saturday 11 October 2014

ബോധവല്ക്കരണ ക്ലാസ്

                        നല്ല നാളേയ്ക്കായ്
   രക്ഷിതാക്കള്ക്കായി ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
'പ്ലാസ്ററിക്കിന്റെ ദൂഷ്യവശങ്ങളും, പ്ലാസ്ററിക് ഉപഭോഗം
കുറയ്കേണ്ടതിന്റെ ആവശ്യകതയും' എന്ന വിഷയത്തെ ആസ്പദമാക്കി,
പുളിങ്ങോം പി.എച്ച്.സി. ഹെല്ത്ത് ഇന്സ്പെക്ടര് ശ്രീ സാബു ജോര്ജ്
രക്ഷിതാക്കളോട് സംസാരിച്ചു.പ്ലാസ്ററിക് ഉപയോഗം കുറച്ച്
അതിന് പകരം സംവിധാനം നാം കണ്ടെത്തുകയാണ് വേണ്ടതെന്ന്
അദ്ദേഹം രക്ഷിതാക്കളെ ഓര്മ്മിപ്പിച്ചു.





Friday 10 October 2014

ക്ലാസ് പി.ടി.എ മീറ്റിംഗ്

കുട്ടികള്ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്‍മുറിയില്
   ഒന്നാം പാദമൂല്ല്യനിര്ണ്ണയ വിലയിരുത്തലിനായി രക്ഷിതാക്കളും,
അധ്യാപകരും,കുട്ടികളും ഒത്തുചേര്ന്നു. എല്ലാ ക്ലാസുകളിലും
ഒരേ സമയം നടന്ന യോഗത്തില് ഭൂരിഭാഗം രക്ഷിതാക്കളും
പങ്കെടുത്തുവെന്നത്,കുട്ടികളുടെ കാര്യത്തില് രക്ഷിതാക്കളുടെ
താല്പര്യം വര്ദ്ധിച്ചു എന്നതിന്  തെളിവായി. കുട്ടികളുടെ പഠന
നിലവാരം, സാക്ഷരം വിലയിരുത്തല്, വിവിധ മേളകള്, കുട്ടികളുടെ
പോര്ട്ട് പോളിയോ പരിചയപ്പെടല്, നിര്ദേശങ്ങള് തുടങ്ങിയ ധാരാളം
കാര്യങ്ങള് യോഗത്തില്  ചര്ച്ച ചെയ്തു.





















ഗാന്ധി ജയന്തി വാരാഘോ‍ഷം

ഗാന്ധിജയന്തി വാരോഘോഷസമാപനം

രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷം  ഒരാഴ്ച നീണ്ടുനിന്ന
വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.ക്വിസ്, ഗാന്ധിപ്പതിപ്പ്
തയ്യാറാക്കല്,ഗാന്ധിസൂക്തങ്ങള് പരിചയപ്പെടല്, ശേഖരിക്കല്
തുടങ്ങിയ  പ്രവര്ത്തനങ്ങള്  കുട്ടികള് ഏറ്റെടുത്ത് ചെയ്തു.




















Wednesday 8 October 2014

C P T A മീറ്റിംഗും ബോധവല്ക്കരണ ക്ലാസും



മാതൃകാ പ്രവര്ത്തനം

          കബ്, ബുള് ബുള് യൂണിററ്

  ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള് കബ് ബുള്ബുള്
യൂണിററിലെ കുട്ടികളും അധ്യാപകരും എ.ഇ.ഒ  ഓഫീസ് പരിസരം വൃത്തിയാക്കി.
ഉപജില്ല ഓഫീസര് ശ്രീമതി ജാനകി സി യും സഹപ്രവര്ത്തകരും കുട്ടികള്ക്ക് നന്ദി
പറയുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.







മധുരപലഹാരം നല്കുന്നു





































രാഷ്ട്രപിതാവിനെ അറിയാന്

                                     ഗാന്ധിസ്മരണ
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി 'രാഷ്ട്രപിതാവിനെ അറിയാന്'
എന്ന പേരില് ഗാന്ധിജി അനുസ്മരണം നടന്നു. ജി. എച്ച്.എച്ച്.എസ്.മാലോത്ത്
കസ്ബ യിലെ അധ്യാപകനായ ശ്രീ കെ.സി.സെബാസ്ററ്യന് ബാപ്പുജിയുടെ
ജീവിതത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ചടങ്ങില് ഹെഡ്മാസ്ററര്
സ്വാഗതവും ശ്രീമതി ആനിയമ്മ സിറിയക്ക് നന്ദിയും പറഞ്ഞു.




















Tuesday 7 October 2014

ഗാന്ധി ജയന്തി വാരാഘോഷം

ഗാന്ധി ജയന്തി വാരാഘോഷം 

ഇന്നത്തെ പ്രവര്‍ത്തനങ്ങള്


അസംബ്ലി

ഗാന്ധിചിത്രത്തില് പുഷ്പാര്‍ച്ചന


ഗാന്ധി ചിത്രംവര













ചിത്രരചന


എന്റെ ബാപ്പു



Thursday 2 October 2014

ഗാന്ധി ജയന്തി ദിനാഘോഷം

                         രാഷ്ട്രപിതാവിന് പ്രണാമം



                        ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം


  ഗാന്ധി ജയന്തി ദിനാഘോഷങ്ങള്ക്ക് തുടക്കംകുറിച്ചു.

      പ്രധാനാദ്ധ്യാപകനും മററ് അധ്യാപകരും 10 മണിക്ക് തന്നെ സ്കൂളിലെത്തി.
'പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് ' പദ്ധതിയുടെ ഭാഗമായി അധ്യാപകര് ചൂലെടുത്തു.
സ്കൂള് പരിസരവും പച്ചക്കറി തോട്ടവും വൃത്തിയാക്കി.



    

























Wednesday 1 October 2014

സ്കൂള് കലോത്സവം -2014

                   സ്കൂള്തല കലോത്സവത്തിന് തുടക്കമായി


ഉദ്ഘാടനം

      ഉപജില്ലാതല സ്കൂള് കലോത്സവത്തില് പങ്കെടുക്കാനുളള കുട്ടികളെയും
മത്സര ഇനങ്ങളും കണ്ടെത്താനായി സ്കൂള്തല കലോത്സവം സംഘടുപ്പിച്ചു.
കുട്ടികളിലെ സര്ഗവാസനകള് പ്രോത്സാഹിപ്പിക്കാനിത്തരം അവസരങ്ങള്
സഹായിക്കുമെന്ന് ഉദ്ഘാടകന് റവ ഫാ ഷിന്റോ ആലപ്പാട്ട്
( അധ്യാപകന് സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം)
അഭിപ്രായപ്പെട്ടു. ചടങ്ങില് ശ്രീമതി ബെററ്സി ജോസഫ്
സ്വാഗതവും ശ്രീമതി ആനിയമ്മ സിറിയക് നന്ദിയും പറഞ്ഞു.
സ്വാഗതം

സദസ്


നന്ദി



തുടര്ന്ന്  കഥാകഥനം ,ലളിതഗാനം, കവിതാ, പ്രസംഗം, മാപ്പിളപ്പാട്ട് തുടങ്ങിയ  വിവിധ മത്സരങ്ങള് നടന്നു