NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday 31 December 2015

പുതുവത്സരാശംസകള്‍

  ഏവര്‍ക്കും തോമാപുരം സെന്റ് തോമസ് എല്‍.പി.
സ്കൂളിന്റെ പുതുവത്സരാശംസകള്‍
                   2016

Friday 25 December 2015

ക്രിസ്തുമസ് ആശംസകള്‍

ഏവര്‍ക്കും ക്രിസ്തുമസിന്റെ ഒരായിരം
        ആശംസകള്‍

Friday 18 December 2015

ക്രിസ്തുമസ് വരവായി



 ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു. അതിനുമുന്‍പ്
സ്കൂളിലും ആഘോഷം.കുട്ടികളും അധ്യാപകരും ചേര്‍ന്ന്
പുല്‍ക്കൂടൊരുക്കി. മാലാഖമാരും, ക്രിസ്തുമസ് അപ്പൂപ്പനും,
കരോള്‍ഗാനങ്ങളും, ചെണ്ടമേളത്തിന്റെ അകമ്പടിയും
ഒക്കയായി ക്രിസ്തുമസ് കരോള്‍. ക്രിസ്തുമസ് കേക്ക്
മുറിക്കല്‍.ക്രിസ്തുമസ് സന്ദേശം.ക്രിസ്തുമസ് ആഘോഷം
കുട്ടികള്‍ക്ക് ഒരു അനുഭവമായി മാറി.





Tuesday 15 December 2015

വായനാവസന്തം

 കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും
കുഞ്ഞുമനസിലെ സാഹിത്യസര്‍ഗാത്മകതയെ
പുറത്തുകൊണ്ടുവരുന്നതിനും രൂപപ്പെടുത്തുന്നതിനും
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സ്കൂള്‍സാഹിത്യോത്സവം -വായനാവസന്ത-
ത്തിന്റെ ക്ലാസ്തല ഉദ്ഘാടനം തോമാപുരം സെന്റ് തോമസ്
എല്‍പി  സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
നിര്‍വഹിച്ചു.
ഉദ്ഘാടനം

P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈസ്റ്റ്
എളേരി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കൂടിയായ ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതം
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും,S R G
കണ്‍വീനര്‍ ശ്രീമതി ആനിയമ്മ സിറിയക് നന്ദിയും, പറഞ്ഞു.
M P T A പ്രസിഡന്റ്  ശ്രീമതി ഷൈനി ഷാജി ആശംസകള്‍
നേര്‍ന്ന് സംസാരിച്ചു.
നന്ദി
തുടര്‍ന്ന് തെത്സ്കോ കുറയാനഗിയുടെ ടോട്ടോചാന്‍
എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാ കുറിപ്പ് വിഷ്ണു
ജ്യോതിലാല്‍ അവതരിപ്പിച്ചു.




Tuesday 1 December 2015

സാന്ത്വനം

കേരള സ്റ്റേറ്റ് സ്കൗട്ട്  & ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സാന്ത്വനം സന്ദേശയാത്രയുടെ ഭാഗമായി
ഈ സ്കൂളിലെ കബ്,ബുള്‍-ബുള്‍ യൂണിറ്റുകള്‍ സമാഹരിച്ച
തുക ചിറ്റാരിക്കാല്‍ P H C പാലിയേറ്റിവ് കെയര്‍ യൂണിറ്റിന്
കൈമാറി.
P H C മെഡിക്കല്‍ ഓഫീസര്‍ ഡോ.സുബിന്‍ കാണ്ടാവനം തുക സ്വീകരിക്കുന്നു.

കബ്,ബുള്‍ -ബുള്‍ യൂണിറ്റുകളുടെ ചാര്‍ജ് വഹിക്കുന്ന
ശ്രീമതി ബെറ്റ്സി ജോസഫ്,ശ്രീമതി ആന്‍സി മാത്യു
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
സ്വാഗതം
നന്ദി

പ്രതിഷേധദിനം

 2011 മുതലുള്ള അധ്യാപക-അനധ്യാപക നിയമനങ്ങള്‍
അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാത്തലിക്
ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ
ദിനമായി ആചരിച്ചു.പ്രതിഷേധ ബാഡ്ജ് ധരിച്ചെത്തിയ
അധ്യാപകര്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന്
പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന് അവധി രേഖപ്പെടുത്തി
എല്ലാ അധ്യാപകരും ക്ലാസ്സെടുത്ത് പ്രതിഷേധിച്ചു.


ലോക എയ്ഡ്സ് ദിനാചരണം


ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനാചരണത്തിന്റെ
ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍ എയ്ഡ്സ് ദിന സന്ദേശം
ഹെഡ്മാസ്റ്റര്‍ നല്‍കി. ശ്രീമതി ആനിയമ്മ സിറിയക്
എയ്ഡ്സ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എയ്ഡ്സ് ദിനസന്ദേശം

പ്രതിജ്ഞ