NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 1 December 2016

WINNER'S DAY

മികവിന് അംഗീകാരം
തോമാപുരം സെന്റ് തോമസ് എല്‍പി സ്കൂളില്‍ 
വിവിധമേളകളില്‍ വിജയികളായവരെ
മാനേജ്മെന്റിന്റെയും, പി ടി എ യുടെയും 
സംയുക്താഭിമുഖ്യത്തില്‍ അനുമോദിച്ചു.
ഈ വര്‍ഷത്തെ ചിറ്റാരിക്കാല്‍ ഉപജില്ല 
കായികമേള, കലാമേള, ഗണിത ശാസ്ത്ര മേള
എന്നിവയില്‍ ഒന്നാം സ്ഥാനവും, ഡി സി എല്‍ 
മേഖലാ മത്സരത്തില്‍ രണ്ടാം സ്ഥാനവും
നേടിയ കുട്ടികളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച 
യോഗം ഈസ്റ്റ് എളേരി പഞ്ചായത്ത്
വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ 
ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ 
പാണ്ട്യാമ്മാക്കല്‍ അധ്യക്ഷത
വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ 
സ്വാഗതവും ശ്രീമതി ബെറ്റ്സി ജോസഫ് നന്ദിയും പറഞ്ഞു.
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍, 
എം പി ടി എ പ്രസിഡന്റ്ശ്രീമതി ഷൈനി ഷാജി എന്നിവര്‍ 
ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

No comments:

Post a Comment