NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 23 December 2016

ക്രിസ്തുമസ് ആഘോഷം


        തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ മാനേജ്മെന്റിന്റെയും
പി.ടി.എ യുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്
ആഘോഷം സംഘടിപ്പിച്ചു.

 
സ്കൂള്‍ അസംബ്ലിയില്‍ മാനേജര്‍ റവ ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി.
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍
ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

 
എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി,
H S S പി ടി എ പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലി 
എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ക്രിസ്തുമസ് ആഘോഷപരിപാടികളുടെ ഭാഗമായി നല്ലപാഠം 
ക്ലബിന്റെ ആഭിമുഖ്യത്തില്‍ കാരുണ്യനിധി ഫണ്ട്
സമാഹരണത്തിനായി ക്രിസ്തുമസ് ട്രീ ഒരുക്കി

 
അതിന്റെ ബമ്പര്‍ സമ്മാനം നേടിയ അലന്‍ ജോണിന്
സ്കൂള്‍ മാനേജര്‍ സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍
കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ക്രിസ്തുമസ് കേക്ക് മുറിക്കലിനു ശേഷം
ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ക്രിസ്തുമസ് കരോള്‍ ആരംഭിച്ചു.
പുല്‍ക്കുടും, സാന്താക്ലോസും, കരോള്‍ ഗാനങ്ങളും എല്ലാം കുട്ടികളുടെ
മനസില്‍ ക്രിസ്തുമസിന്റെ സന്തോഷം നിറച്ചു.
 

No comments:

Post a Comment