NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 25 November 2016

ക്ലാസ് പി ടി എ മീറ്റിംഗും അമ്മമാര്‍ക്കുള്ള തൊഴില്‍ പരിശീലനക്ലാസും

  രണ്ടാം ടേം മൂല്യനിര്‍ണ്ണയത്തിനുള്ള സമയമായി. അതിനുള്ള
ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ ക്ലാസുകളിലും C P T A മീറ്റിംഗുകള്‍.
ഉച്ചയ്ക്ക് 1. 45 ആരംഭിച്ച മീറ്റിംഗുകളില്‍ എല്ലാ ക്ലാസുകളിലും തന്നെ
ഭൂരിഭാഗം അമ്മമാരും വന്ന് ചേര്‍ന്നു. കുട്ടികളുടെ പഠനപുരോഗതിയും,
പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്തു. പിന്നോക്കക്കാരുടെ നിലവാരവും,
പ്രശ്നങ്ങളും വിലയിരുത്തി.

 ഈ വര്‍ഷം L S S സ്കോളര്‍ഷ്പിപ്പ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികളുടെ
രക്ഷിതാക്കളുടെ ഒരു പ്രത്യേകയോഗം 1 30 ന് ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട നിര്‍ദേശങ്ങള്‍
നല്‍കി.  ഈ കുട്ടികള്‍ക്ക് എല്ലാ ദിവസവും L S S  പരീക്ഷാപരിശീലന
ക്ലാസുകള്‍ നാലാം ക്ലാസിലെ അധ്യാപകര്‍ നല്‍കിവരുന്നതായി അറിയിച്ചു.


നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കായി  ഒരു തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചുഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗ് 
പി ടി എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍  ഉദ്ഘാടനം ചെയ്തു.

 തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ശ്രീമതി വല്‍സമ്മ നിരപ്പേല്‍ അമ്മമാര്‍ക്കുള്ള  ക്ലാസ് നയിച്ചു.

 ശ്രീമതി ജിസി ജോയി അമ്മമാര്‍ക്കായി സോപ്പുപൊടി, ഡിഷ് വാഷ് എന്നിവ ഉണ്ടാക്കുന്ന വിധം 
പരിചയപ്പെടുത്തി.  


നിര്‍മ്മിച്ച സോപ്പുപൊടിയും, ലിക്വിഡും നല്ലപാഠത്തിന്റെ പേരിലുള്ള പ്രത്യേക പായ്ക്കറ്റുകളിലാക്കി വില്‍പ്പനയും നടത്തി.

 M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ചടങ്ങിനു നന്ദി പറഞ്ഞു.

No comments:

Post a Comment