NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 8 December 2016

ഹരിതകേരളമിഷന്‍

ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ക്ക് തോമാപുരം സെന്റ്
തോമസ് എല്‍ പി സ്കൂളില്‍ തുടക്കമായി.
   സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സ്കൂളുകളില്‍ നടപ്പിലാക്കുന്ന
 ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തോമാപുരം സെന്റ് തോമസ് 
എല്‍ പി സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതകേരള മിഷന്‍
വിളംബര ജാഥയില്‍ ഹെഡ്മാസ്റ്റരുടെ  നേതൃത്വത്തില്‍ നാലാം
ക്ലാസിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തുകൊണ്ട്
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പദ്ധതി ലക്ഷ്യങ്ങളെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സംസാരിച്ചു.
തുടര്‍ന്ന് ശ്രീമതി ബെറ്റ്സി ജോസഫ് ഹരിതകേരളം
പ്രതിജ്ഞചൊല്ലിക്കൊടുത്തു.
കബ് ബുള്‍-ബുള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍
എല്ലാകുട്ടികളും ചേര്‍ന്ന്  സ്കൂളും പരിസരവും വൃത്തിയാക്കി,
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിച്ചു.

കുട്ടികളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച്,
ഈസ്റ്റ് എളേരി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍
പ്രവര്‍ത്തിക്കുന്ന സംഭരണയൂണിറ്റിന് കൈമാറി.
   സ്കൂളിന് സമീപത്തുകൂടി ഒഴുകുന്ന നീരരുവിയിലെ
മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജലസ്രോതസ് ശുദ്ധീകരിക്കുന്ന
പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കാളികളായി.
 ഈ ആചരണത്തിന്റെ പ്രാധാന്യം ഉറപ്പിക്കാനായി
കുട്ടികള്‍ക്ക് സ്കൂള്‍തലത്തില്‍  വിവിധമത്സരങ്ങള്‍
സംഘടിപ്പിച്ചു.
ഹരിതകേരളം ക്വിസ്, പരിസ്ഥിതി വിഷയമായിവരുന്ന
ചിത്രരചന മത്സരം എന്നിവ നടത്തി.
രക്ഷിതാക്കളുടെ സഹകരണത്തോടെ, വൃക്ഷതൈ നടീലിന്റെ
ഭാഗമായി സ്കൂള്‍ മുറ്റത്ത് മൂന്ന് മാവിന്‍തൈകളും നട്ടു.

No comments:

Post a Comment