NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 31 October 2016

ഒക്ടോബര്‍ 31

  രാഷ്ട്രീയ ഏകതാ ദിവസ്, രാഷ്ട്രീയ സങ്കല്‍പ് ദിവസ്,
ആചരണത്തിന്റെ ഭാഗമായി സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മാസ്റ്റര്‍ ഇന്നത്തെ ദിവസത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

തുടര്‍ന്ന് രണ്ട് മിനിട്ട് മൗനം ആചരിക്കുകയും,
പ്രതിജ്ഞയെടുക്കുകയും, ദേശീയഗാനം ആലപിക്കുകയും
ചെയ്തു.





Tuesday, 25 October 2016

അധ്യാപകപരിശീലനം

    L P സ്കൂളുകളിലെ അധ്യാപകര്‍ക്കായി ആരംഭിക്കുന്ന
I C T (വിവര വിനിമയ സാങ്കേതിക വിദ്യ) പരിശീലനത്തിന്റെ
ഒന്നാം ഘട്ടം തോമാപുരം സെന്റ് തോമസ് എല്‍ പി
 സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ ഉദ്ഘാടനം
 ചെയ്തു.

ഇരുപതിലധികം അധ്യാപകര്‍ പങ്കെടുക്കുന്ന ആദ്യ
ബാച്ചില്‍ ശ്രീ മനോജ് കെ വി (മാസ്റ്റര്‍ ട്രെയിനി ,
 IT@School), ശ്രീമതി ജെസ് ജോസഫ് ( B R C ട്രെയിനര്‍)
എന്നിവര്‍ പരിശീലനം നല്‍കുന്നു.


Saturday, 22 October 2016

മികവുകള്‍


ചിറ്റാരിക്കാല്‍ ഉപജില്ല ഗണിത ശാസ്ത്ര,സാമൂഹ്യശാസ്ത്ര,
പ്രവര്‍ത്തി പരിചയമേളയില്‍ തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ മികവു തെളിയിച്ചു.
ഗണിത ശാസ്ത്രമേള
 മൂന്നിനങ്ങളില്‍ മൂന്ന് A ഗ്രേഡുകളോടെ
ഓവറോള്‍ കിരീടം .
സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം - RITTIN ROBINSON
ജ്യോമട്രിക്കല്‍ ചാര്‍ട്ട്  രണ്ടാം സ്ഥാനം -DEVATHEERTHA
പസില്‍സ് മൂന്നാം സ്ഥാനം - ANN MARIA GEORGE
  പ്രവര്‍ത്തി പരിചയമേള 
 എക്സിബിഷന്‍ ഒന്നാം സ്ഥാനം

മെറ്റല്‍ എന്‍ഗ്രേവിംഗ് രണ്ടാം സ്ഥാനം - ALEN  SHINTO
പേപ്പര്‍ ക്രാഫ്റ്റ് രണ്ടാം സ്ഥാനം - DEVIKA K VIJAY
പപ്പട്രി രണ്ടാം സ്ഥാനം - ALEENA JACOB
ഫേബ്രിക് പെയിന്റിംഗ് മൂന്നാം സ്ഥാനം - VINEESHA BABU
     സാമൂഹ്യശാസ്ത്ര മേള 
ക്വിസ് രണ്ടാം സ്ഥാനം, മോഡല്‍ മൂന്നാം സ്ഥാനം.
ക്വിസ് -നന്ദന ഷാജി, നിവേദ്യ പ്രദീപ്
മോഡല്‍ - ശിവന്യ പ്രദീപ്, ജോസ്  അലക്സ് 

Thursday, 20 October 2016

അഭിനന്ദനങ്ങള്‍

ചിറ്റാരിക്കാല്‍ ഉപജില്ല ഗണിതശാസ്ത്രമേളയില്‍
ഓവറോള്‍ കിരീടം നിലനിര്‍ത്തിയ തോമാപുരം
സ്കൂള്‍ ടീമിനും പരിശീലനം നല്‍കിയ ത്രേസ്യാമ്മ
ടീച്ചറിനും അഭിനന്ദനങ്ങള്‍
റിറ്റിന്‍ റോബിന്‍സണ്‍ സ്റ്റില്‍ മോഡല്‍ Ist A grade

Tuesday, 18 October 2016

യാത്രയയപ്പ്


 ഈ സ്കൂളില്‍ നിന്നും കുടിയാന്മല ഫാത്തിമ U P സ്കൂളിലേയ്ക്ക്
സ്ഥലം മാറിപ്പോകുന്ന അധ്യാപകന്‍ ശ്രീ സെബാസ്റ്റ്യന്‍ ടി ജെ
യ്ക്ക് സ്കൂള്‍ അസംബ്ലിയില്‍ നല്‍കിയ യാത്രയയപ്പില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സംസാരിക്കുന്നു.
മറുപടി പ്രസംഗം


Thursday, 13 October 2016

അഭിനന്ദനങ്ങള്‍

ചെമ്പേരിയില്‍ വച്ച് നടന്ന A D S U കലോത്സവത്തില്‍
പങ്കെടുത്തു വിജയിച്ച കുട്ടികളെയും ആനിമേറ്റര്‍ ശ്രീമതി
സാലി ടോംസിനെയും, അക്ഷരമുറ്റം ക്വിസില്‍
സബ് ജില്ലയില്‍ രണ്ടാംസ്ഥാനം നേടിയ
ടീമിനേയും, സബ് ജില്ല ഗണിത ക്വിസില്‍
മൂന്നാം സ്ഥാനം നേടിയ ആന്‍മരിയ ബിനുവിനെയും
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
അഭിനന്ദിച്ചു.      


ആല്‍ബിന്‍ കെ എം, ആന്‍മരിയ ബിനു


വിനിഷ ബാബു,കൃഷ്ണപ്രിയ,ടോം വര്‍ഗീസ്, അമല്‍ പി ആര്‍
ആന്‍മരിയ ബിനു

Tuesday, 11 October 2016

നീന്തല്‍ പരിശീലനം


      തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
 നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍  മൂന്ന് , നാല്
 ക്ലാസുകളിലെ  കൂട്ടികള്‍ക്കായി നീന്തല്‍ പരിശീലനം
 ആരംഭിച്ചു. പാലാവയല്‍ സെന്റ് ജോണ്‍സ് നീന്തല്‍
 കുളത്തില്‍ ശ്രീ ബിജു മാത്തശ്ശേരിയുടെ ശിക്ഷണത്തില്‍
എല്ലാദിവസവും വൈകുന്നേരങ്ങളില്‍ നടന്നുവരുന്ന
പരിശീലനത്തില്‍  ഹെഡ്മാസ്റ്റര്‍  ശ്രീ ജോസഫ് കെ എ
യുടെ നേതൃത്വത്തില്‍ പി.ടി. എ പ്രസിഡന്റ്, ശ്രീ ജോസ്
 കുത്തിയതോട്ടില്‍, വൈസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍ കുത്തിയതോട്ടില്‍,എക്സിക്യൂട്ടിവ് അംഗങ്ങള്‍ അധ്യാപകര്‍
 എന്നിവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.


Wednesday, 5 October 2016

കബ് ബുള്‍-ബുള്‍ പ്രവര്‍ത്തനം

 ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി,
തോമാപുരം സെന്റ് തോമസ് എല്‍. പി സ്കൂള്‍ കബ്,
ബുള്‍-ബുള്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ശുചീകരണം
നടത്തി .ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാല്‍
പ്രാഥമികാരോഗ്യകേന്ദ്ര പരിസരമാണ് കുട്ടികള്‍
വൃത്തിയാക്കിയത്. ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീ സെബാസ്റ്റ്യന്‍ കെ എ, ശ്രീമതി ആന്‍സി
പി മാത്യു, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
വഹിച്ചു.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ 


Monday, 3 October 2016

ഗാന്ധിജയന്തി വാരാചരണം

   തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ 
ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കമായി.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ്
കെ എ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി.

തുടര്‍ന്ന് വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍
സ്കൂളും പരിസരവും, പൂന്തോട്ടവും, പച്ചക്കറി-
ത്തോട്ടവും വൃത്തിയാക്കി.
തുടര്‍ന്ന് സ്കൂള്‍തല ഗാന്ധി ക്വിസ് മത്സരം നടത്തി.
                                    വിജയികള്‍

കബ്, ബുള്‍-ബുള്‍ , A D S U യൂണിറ്റുകളുടെ
നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ വില്ലേജ് ഓഫീസും
പരിസരവും വൃത്തിയാക്കി.


Sunday, 2 October 2016

ഇന്ന് ഗാന്ധിജയന്തി


നമ്മുടെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ
ജന്മദിനം. മഹാത്മാവിന്റെ ഓര്‍മ്മകള്‍ക്കു
മുന്‍പില്‍ പ്രണാമം....