മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ
ഓര്‍മദിനം
ഓര്‍മദിനം
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ചാന്ദ്രദിനാഘോഷം ST THOMAS H S S ലെ
ശാസ്ത്രാധ്യാപിക ശ്രീമതി നിഷ ബെന്നി ഉദ്ഘാടനം
ചെയ്തു.
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ
ചാന്ദ്രദിനപതിപ്പിന്റെ പ്രകാശനം സ്കൂള്‍ അസംബ്ലിയില്‍
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ് നിര്‍വഹിച്ചു.
തുടര്‍ന്ന് "സൗരയൂഥം" സ്കിറ്റ് അവതരണം, അവസാനത്തെ
ചാന്ദ്രയാത്രികന്‍ യൂജിന്‍ സെര്‍നാന്‍ കുട്ടികള്‍ക്കൊപ്പം,
'അമ്പിളി അമ്മാവാ' എന്ന പാട്ടിന്റെ നൃത്തചുവടുകള്‍
എന്നീ പരിപാടികളും ചാന്ദ്രദിന ക്വിസ് മത്സരവും നടന്നു.
മൂന്നാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
പരിപാടികള്‍ക്ക് ബിനിഷ ജോര്‍ജ് നന്ദി പറഞ്ഞു.
No comments:
Post a Comment