NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 27 July 2017

നല്ലപാഠം

സെന്റ് തോമസ് എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബിന്റെ
ആഭിമുഖ്യത്തില്‍ സഹപാഠികള്‍ക്കായി കര്‍ക്കിടക
കിറ്റ്  വിതരണം നടത്തി. കുഞ്ഞിക്കൈകള്‍ ഒന്നാകുമ്പോള്‍
 എന്ന കാരുണ്യനിധിയിലൂടെ കുട്ടികള്‍ സമാഹരിച്ച തുക
ഉപയോഗിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം
സ്കൂള്‍ മാനേജര്‍ റവ.ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
നിര്‍വഹിച്ചു.


Friday, 21 July 2017

ചാന്ദ്രദിനം

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയതിന്റെ
ഓര്‍മദിനം
   തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍  
ചാന്ദ്രദിനാഘോഷം ST THOMAS H S S ലെ 
ശാസ്ത്രാധ്യാപിക ശ്രീമതി നിഷ ബെന്നി ഉദ്ഘാടനം
 ചെയ്തു. 
 സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ
ചാന്ദ്രദിനപതിപ്പിന്റെ പ്രകാശനം സ്കൂള്‍ അസംബ്ലിയില്‍ 
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ് നിര്‍വഹിച്ചു.

തുടര്‍ന്ന് "സൗരയൂഥം" സ്കിറ്റ് അവതരണം, അവസാനത്തെ
ചാന്ദ്രയാത്രികന്‍  യൂജിന്‍ സെര്‍നാന്‍ കുട്ടികള്‍ക്കൊപ്പം,
'അമ്പിളി അമ്മാവാ' എന്ന പാട്ടിന്റെ നൃത്തചുവടുകള്‍
എന്നീ പരിപാടികളും ചാന്ദ്രദിന ക്വിസ് മത്സരവും നടന്നു.

മൂന്നാം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച
പരിപാടികള്‍ക്ക് ബിനിഷ ജോര്‍ജ് നന്ദി പറഞ്ഞു.


Thursday, 20 July 2017

ദീപിക നമ്മുടെ ഭാഷാപദ്ധതി

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
ദീപിക നമ്മുടെ ഭാഷാപദ്ധതിയ്ക്ക് തുടക്കമായി.
റവ.ഫാ. റോയി കണ്ണന്‍ചിറ സി എം ഐ
(  D C L കൊച്ചേട്ടന്‍) യില്‍ നിന്നും ഹെഡ്മിസ്ട്രസ്
ശ്രീമതി ബെന്‍സി ജോസഫും, കുട്ടികളും ചേര്‍ന്ന്
 ദീപിക ദിനപത്രം സ്വീകരിച്ചു.

കുട്ടികളുമായി സൗഹൃദസംഭാഷണം നടത്തുന്നു.
D C L എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കൊപ്പം


Monday, 10 July 2017

നല്ലപാഠം പുരസ്കാരം

   മലയാള മനോരമ നല്ലപാഠം പദ്ധതിയിലെ
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള
'എ പ്ലസ് ' പുരസ്കാരം, കാഞ്ഞങ്ങാട് വ്യപാരഭവനില്‍
നടന്ന നല്ലപാഠം അധ്യാപക സംഗമം പരിപാടിയില്‍
മജീഷ്യന്‍ ശ്രീ ഗോപിനാഥന്‍ മുതുകാടില്‍ നിന്ന്
നല്ലപാഠം കോഡിനേറ്റര്‍മാരായ ശ്രീമതി ജിബി
സെബാസ്റ്റ്യന്‍, കുമാരി ബിനീഷ  എന്നിവര്‍
സ്വീകരിച്ചു.


മികവ്

തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ സ്കോളര്‍ഷിപ്പ്
പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള മെഡലുകള്‍
സ്കൂള്‍ മാനേജര്‍ വിതരണം ചെയ്തു.
സംസ്ഥാന മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍  A + ഉം
റാങ്കും നേടിയവര്‍ക്കുള്ള സമ്മാനവും ഇതോടൊപ്പം വിതരണം
ചെയ്തു.

Thursday, 6 July 2017

ബഷീര്‍ അനുസ്മരണം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം
റിട്ട. ഹെഡ്മാസ്റ്റര്‍ ശ്രീ അഗസ്റ്റ്യന്‍ പെരുമ്പാറയില്‍
നിര്‍വഹിച്ചു. ബഷീറുമായി സംവാദം, ബഷീര്‍ കൃതികളുടെ
പ്രദര്‍ശനം, പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ
അവതരണം, ബഷീര്‍ ഒരു ഓര്‍മ ഓഡിയോ അവതരണം,
പ്രൊഫൈല്‍ റൈറ്റിംഗ് മത്സരം എന്നീ പരിപാടികള്‍
സംഘടിപ്പിച്ചു. മൂന്ന്, നാല് ക്ലാസിലെ അധ്യാപകര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.