NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 30 January 2015

രക്തസാക്ഷി ദിനം

       രാഷ്ട്രപിതാവിന് പ്രണാമം. മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന് 67 വയസ്.സ്കൂള്‍ അസംബ്ലിയില്‍
ഗാന്ധിജി അനുസ്മരണം നടന്നു.  തുടര്‍ന്ന് കബ്  & ബുള്‍
ബുള്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥന
സംഘടിപ്പിച്ചു.  11 മണിയ്ക്  മൗനപ്രാര്‍ത്ഥന നടന്നു. ശ്രീമതി
ബെറ്റ്സി ജോസഫ്,  ശ്രീമതി ആന്‍സി പി മാത്യു എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
അനുസ്മരണം
സര്‍വമത പ്രാര്‍ത്ഥന

മൗനപ്രാര്‍ത്ഥന

Sunday, 25 January 2015

റിപ്പബ്ലിക് ദിനാശംസകള്‍

  ജനുവരി 26,  നമ്മുടെ രാജ്യമിന്ന് റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു.
രാവിലെ 8. 45ന് ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ. എ  ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന
സന്ദേശം നല്‍കി.തുടര്‍ന്ന് കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി.
ദേശീയപതാക ഉയര്‍ത്തല്‍

റിപ്പബ്ലിക് ദിനസന്ദേശം

മധുരപലഹാരവിതരണം

Saturday, 24 January 2015

പഠനയാത്ര

   പഠനത്തോടൊപ്പം വിനോദവും. ഏറെ നാളത്തെ
കാത്തിരിപ്പിനൊടുവില്‍ ആ ദിനം വന്നെത്തി,
കുട്ടികള്‍ ആകാംഷയോടെ കാത്തിരുന്ന പഠനയാത്ര.
കുട്ടികളും  അധ്യാപകരും രക്ഷിതാക്കളും ഹെഡ്മാസ്റ്റരുടെ
നേതൃത്വത്തില്‍ രാവിലെ തന്നെ വിസ്മയ വാട്ടര്‍ തീം
പാര്‍ക്കിലേക്ക് പുറപ്പെട്ടു.


കുട്ടികള്‍ കളിച്ചും ചിരിച്ചും ഒരു ദിവസം ആഘോഷിച്ചു.
അറബിക്കടലിലിന്റെ തീരത്തുനിന്ന് മടക്കയാത്രയ്ക്ക്
ആര്‍ക്കും താത്പര്യമില്ലായിരുന്നു.

Friday, 23 January 2015

അനുമോദനങ്ങള്‍

 സംസ്ഥാന സ്കൂള്‍കലോത്സവത്തില്‍ ബാന്റ്മേളത്തില്‍
ഒന്നാം സ്ഥാനം നേടിയ H S S ടീമിനും, രണ്ടാംസ്ഥാനം
നേടിയ H S ടീമിനും അഭിനന്ദനങ്ങള്‍. തോമാപുരം സെന്റ്
തോമസ് സ്കൂളില്‍ നടന്ന അനുമോദനയോഗവും,
ഉപഹാരസമര്‍പ്പണവും സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ഇരുടീമിന്റെയും
പരിശീലകരായ ശ്രീ.ജോസ് ടി.എസ്, ശ്രീ .സുനില്‍ മാത്യു
എന്നീ അധ്യാപകരേയും ടീം അംഗങ്ങളെയും മാനേജ്മെന്റിന്റെയും,
പി.ടി.എ യുടെയും ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍
അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ് കുത്തിയതോട്ടില്‍,
പി.ടി.എ പ്രസിഡന്റ്,ജെമിനി അമ്പലത്തുങ്കല്‍, എം.പി.ടി.എ
പ്രസിഡന്റ് ഷൈനി ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















ST THOMAS H S School N S S യുണിറ്റിന്റെ ആഭിമുഖ്യത്തില്‍
കമ്പല്ലൂര്‍ G H S S -ല്‍ വച്ച നടന്ന ചിത്രവര മത്സരത്തില്‍ L P
വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ സ്കൂളിലെ
വിഷ്ണു ജ്യോതിലാലിന് ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സമ്മാനം
 നല്കുന്നു.

Wednesday, 21 January 2015

പഠനോപകരണ വിതരണം

  കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും
രക്ഷിതാക്കളുടെ യോഗവും



Tuesday, 20 January 2015

Run Kerala Run- തോമാപുരവും അണിചേര്‍ന്നു.

  ദേശീയ ഗെയിംസിന്റെ ആവേശവുമായി കേരളം ഒന്നിച്ചു.
Run Kerala Run കൂട്ടയോട്ടത്തില്‍  തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂളും പങ്കാളികളായി.ഹെഡ്മാസ്ററര്‍ ശ്രീ ജോസഫ്
കെ എ,അധ്യാപകര്‍, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ എന്നിവര്‍
ഈ കായിക കൂട്ടായ്മയില്‍ അണിചേര്‍ന്നു.




Thursday, 15 January 2015

സഹായഹസ്തം

    സാന്ത്വനപരിചരണ ദിനാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  പൊതുജനങ്ങളില്‍
നിന്ന് സാധനങ്ങളും പണവും സമാഹരിച്ചു.ഈ പദ്ധതിയില്‍
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളും പങ്കാളികളായി.
കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാഹരിച്ച പണവും
സാധനങ്ങളും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്ര ചീഫ് മെഡിക്കല് ഓഫീസര്‍
ഡോക്ടര്‍ ദില്‍ഷാദ് ബിന്‍ മുഹമ്മദ് കാലടി-യ്ക്ക് കൈമാറി. ചടങ്ങില്‍
 P H C അംഗങ്ങളും സന്നിഹിതരായിരുന്നു.

ശ്രീ അജിത്ത് ഫിലിപ്പ് (Health Inspector) സംസാരിക്കുന്നു

Wednesday, 14 January 2015

ക്ലാസ് പി ടി എ മീറ്റിംഗ്

   2014-15 അധ്യയനവര്‍ഷം  മൂന്നാം ടേമിലേയ്ക്ക് പ്രവേശിച്ചു.
രണ്ടാം ടേമിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം, പുതിയ
പദ്ധതികളുടെ ആലോചന,എന്നിവയ്ക്കായി രക്ഷിതാക്കള്‍
കുട്ടികള്‍ക്കൊപ്പം ക്ലാസുമുറികളിലെത്തി.
        14/1/15 ബുധനാഴ്ച 1 30 ന് C P T A മീറ്റിംഗ് ആരംഭിച്ചു.
മിക്ക ക്ലാസുകളിലും ഭൂരിഭാഗം രക്ഷിതാക്കളും എത്തിച്ചേര്‍ന്നു
എന്നത് കുട്ടികളുടെ കാര്യത്തിലവര്‍ക്കുള്ള കരുതലിനെ
സൂചിപ്പിക്കുന്നു.കുട്ടികളുടെ പഠന നിലവാരം വിലയിരുത്തല്‍,
വാര്‍ഷികാഘോഷം, വിനോദയാത്ര,L S S പരീക്ഷ, വിവിധ
സ്കോളര്‍ഷിപ്പ് പരീക്ഷകള്‍, വായനാ ലേഖന പ്രവര്‍ത്തനങ്ങള്‍
തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അധ്യാപകരും രക്ഷിതാക്കളുമായി
ചര്‍ച്ച ചെയ്തു.
II A
II C

Friday, 9 January 2015

ബ്ലന്‍ഡ് പരിശീലനം ആരംഭിച്ചു

ചിററാരിക്കല്‍ ഉപ ജില്ലയിലെ പ്രധാനാ ദ്ധ്യാപകര്‍ക്കുളള ബ്ലന്‍ഡ്  പരിശീലനം ആരംഭിച്ചു

Thursday, 1 January 2015

പുതുവത്സരാശംസകള്‍

                                                   2015


പുതുവര്‍ഷാഘോഷം

       2015 പുതിയൊരു വര്‍ഷം പിറന്നു.2014- ല്‍ ലഭിച്ച
എല്ലാ നന്മകള്‍ക്കും നന്ദി,പുതുവര്‍ഷത്തില്‍  നന്നായി
കാത്തു പരിപാലിയ്ക്കണമേ എന്ന പ്രാര്‍ത്ഥന.


പുതുവത്സരത്തിലെ സ്കൂള്‍ അസംബ്ലി .ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് 
പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു.
പുതുവര്‍ഷം മധുരം കഴിച്ച് ആരംഭിയ്ക്കാം  
           ആശംസാകാര്‍ഡ് നിര്‍മ്മാണമത്സരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന കുട്ടികള്‍