ജലസ്രോതസുകള് നാടിന്റെ സമ്പത്ത് ആണെന്നുള്ള
തിരിച്ചറിവുമായി നല്ലപാഠം അംഗങ്ങള് രംഗത്തെത്തി.
സ്കൂളിനു സമീപത്തൂടെ ഒഴുകുന്ന അരുവി പ്ലാസ്റ്റിക്
മാലിന്യങ്ങളാല് മലിനമാണെന്ന് കുട്ടികള് കണ്ടെത്തി.
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില് കുട്ടികള്
ശുചീകരണത്തിനായി ഇറങ്ങി.നല്ല പാഠം ക്ലബ്
അംഗങ്ങളും അധ്യാപകരും ചേര്ന്ന് അല്പസമയം
പരിശ്രമിച്ചപ്പോള് അരുവി വൃത്തിയായി.
പ്രധാനാധ്യാപകന് ശ്രീ ജോസഫ് കെ.എ,അധ്യാപകരായ
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ജിബി സെബാസ്റ്റ്യന്
തുടങ്ങിയവര് ശുചീകരണ പ്രവര്ത്തനങ്ങള്ക്ക്
നേതൃത്വം വഹിച്ചു.
No comments:
Post a Comment