NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday, 30 December 2014

ആശംസകള്‍

      പൗരോഹിത്യ സ്വീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന
ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂള്‍ മാനേജര്‍ ബഹുമാനപ്പെട്ട അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍ അച്ചന് ആയിരം ആയിരം ആശംസകള്‍.....



Monday, 29 December 2014

നല്ലപാഠം- ശുചിത്വപാഠം

    ജലസ്രോതസുകള് നാടിന്റെ സമ്പത്ത് ആണെന്നുള്ള
തിരിച്ചറിവുമായി നല്ലപാഠം അംഗങ്ങള് രംഗത്തെത്തി.
സ്കൂളിനു സമീപത്തൂടെ ഒഴുകുന്ന അരുവി പ്ലാസ്റ്റിക്
മാലിന്യങ്ങളാല് മലിനമാണെന്ന് കുട്ടികള് കണ്ടെത്തി.
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില് കുട്ടികള്
ശുചീകരണത്തിനായി ഇറങ്ങി.നല്ല പാഠം ക്ലബ്
അംഗങ്ങളും അധ്യാപകരും ചേര്ന്ന് അല്പസമയം
പരിശ്രമിച്ചപ്പോള് അരുവി വൃത്തിയായി.




പ്രധാനാധ്യാപകന് ശ്രീ ജോസഫ് കെ.എ,അധ്യാപകരായ
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ജിബി സെബാസ്റ്റ്യന്
തുടങ്ങിയവര് ശുചീകരണ പ്രവര്ത്തനങ്ങള്ക്ക്
നേതൃത്വം വഹിച്ചു.

Friday, 19 December 2014

ക്രിസ്തുമസ് ആഘോഷം

      പഠനത്തിന് ഇടവേള, ക്രിസ്തുമസ് അവധി ആരംഭിച്ചു.
വരാനിരിക്കുന്ന ക്രിസ്തുമസിനു മുന്നോടിയായി 
കൂട്ടുകാരൊത്തൊരു ക്രിസ്തുമസാഘോഷം. പുല്ക്കൂടൊരുക്കി,
ക്രിസ്തുമസ് ട്രീ അലങ്കരിച്ച്, മാലാഖമാരും,ക്രിസ്തുമസ്
അപ്പൂപ്പനുമൊത്ത് കരോള് ഗാനങ്ങളാലപിച്ച് , കേക്ക് 
മുറിച്ച് ക്രിസ്തുമസ് ഒരു അനുഭവമാക്കി വീടുകളിലേയ്ക്ക് 
അവര് യാത്രയായി.
കരോള് സംഘം

    പി.ടി എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കലിന്റെ അധ്യക്ഷതയില് ചേര്ന്ന പൊതുമീറ്റിംഗ് സ്കൂള് മാനേജര് 
റവ ഫാ അഗസ്റ്റ്യന് പാണ്ട്യാമാക്കല് ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കേക്ക് മുറിയ്ക്കല്
സ്വാഗതം
നന്ദി

കരോള് ഗാനാലാപനം


Wednesday, 17 December 2014

പ്രാര്‍ത്ഥനയോടെ


       പാക്കിസ്ഥാനിലെ പെഷവാറില്‍ ഭീകരാക്രമണത്തില്‍
മരിച്ച സ്കൂള്‍ കുട്ടികള്‍ക്ക്
ആദരാഞ്ജലികള്‍.....

Friday, 12 December 2014

മെട്രിക് മേള

   ഗണിതപഠനം ലളിതവും എളുപ്പവും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മൂന്ന്,നാല്
ക്ലാസുകളില്  ആസൂത്രണം ചെയ്ത മെട്രിക് മേള 12/12/14 വെള്ളിയാഴ്ച
ഹെഡ്മാസ്റ്റര് ശ്രീ ജോസഫ് കെ എ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസില് നീളം
എന്ന യൂണിറ്റിനെയും നാലാം ക്ലാസില് സമയം എന്ന യൂണിറ്റിനെയും 
ആസ്പദമാക്കിയാണ് പ്രവര്ത്തനങ്ങള്  സംഘടിപ്പിച്ചത്. ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീമതി ആനിയമ്മ, ശ്രീമതി ജെസി ജോര്ജ്, ശ്രീമതി ലൈലമ്മ,  ശ്രീമതി ഗീതമ്മ 
എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ഈ മേളയിലൂടെ കുട്ടികള്ക്ക് 
ഗണിതപഠനത്തില് താത്പര്യം വര്ദ്ധിച്ചു.
































Thursday, 11 December 2014

സാക്ഷരം പ്രഖ്യാപനം

  തോമാപുരം സെന്റ് തോമസ് എല്.പി.സ്കൂളില് ആഗസ്റ്റ് 6 മുതല് ആരംഭിച്ച
സാക്ഷരം  2014 -അടിസ്ഥാന ശേ‍ഷി വികസന പരിശീലന പരിപാടി -പര്യവസാനിച്ചു.
അന്പത് ദിവസം ദീര്ഘിച്ച  ഈ പരിശീലനപരിപാടി വന് വിജയമായി.എം പി റ്റി എ
പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്
ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര് ശ്രീ ജോസ് കുത്തിയതോട്ടില് 11/12/14
വ്യാഴാഴ്ച 2.30 ന്  സമ്പൂര്ണ്ണ സാക്ഷരം പ്രഖ്യാപനം നടത്തി. ച്ടങ്ങില് സ്കൂള്
ഹെഡ്മാസ്റ്റര് ശ്രീ ജോസഫ് കെ.എ സ്വാഗതവും, S RG കണ്‍വീനര് ശ്രീമതി
ഗീതമ്മ എം വി നന്ദിയും പറഞ്ഞു. സാക്ഷരം പദ്ധതിയില് പങ്കെടുത്ത കുട്ടികളുടെ
രക്ഷിതാക്കളുടെ  പങ്കാളിത്തം പദ്ധതിയുടെ വിജയത്തിന് തെളിവായി.

















സാക്ഷരം സാഹിത്യക്യാമ്പില്  രൂപംകൊണ്ട കുട്ടികളുടെ സര്ഗാത്മക രചനകളുടെ
സമാഹാരം ഉണര്‍വ്-2014  M.P.T.Aപ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി മാസ്റ്റര്
ജോര്ജ് സണ്ണിയ്ക്ക് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.

















കുട്ടികളുടെ നാടന് പാട്ടുകളും ആംഗ്യപ്പാട്ടുകളും
 അവരുടെ ഉത്സാഹത്തിനും ശുഭാപ്തി വിശ്വാസത്തിനും
തെളിവായി.

















സ്വാഗതം


















നന്ദി

Monday, 8 December 2014

അഭിനന്ദനങ്ങള്‍

    തോമാപുരത്തിന്റെ അഭിമാനം ഉയര്‍ത്തിയ കുരുന്നുകള്‍ക്ക് നാടിന്റെ അഭിനന്ദനങ്ങള്‍.
ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ അഞ്ചാം പ്രാവശ്യവും മുഴുവന്‍
പോയിന്റോടെ എല്‍.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ സെന്റ് തോമസിലെ
കുട്ടികള്‍ക്ക് മാനേജ്മെന്റിന്റെയും, പി ടി എ യുടെയും സംയുക്താഭിമുഖ്യത്തില്‍
സ്വീകരണം നല്കി.






കലോത്സവത്തില് പങ്കെടുത്ത കുട്ടികള് അധ്യാപകര്ക്കും മാനേജര്ക്കുമൊപ്പം


















Saturday, 6 December 2014

അഞ്ചാമതും ഓവറോള്‍ ചാമ്പ്യന്മാര്‍

ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.മുഹമ്മദ് കെ.കെ -യില്‍ നിന്നും
 കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.





Friday, 5 December 2014

ഉജ്വല ജയം

   ചിറ്റാരിക്കാല്  ഉപജില്ലാ കലോത്സവത്തില്   തോമാപുരം സെന്റ് തോമസ്
എല് പി സ്കൂളിന് അഞ്ചാം തവണയും കിരീടം.ഒന്പത് വ്യക്തിഗത ഇനങ്ങളിലും
രണ്ട് ഗ്രൂപ്പിനങ്ങളിലും A ഗ്രേഡ് നേടി 55 പോയിന്റോടെ ഒവറോള് കിരീടം
തോമാപുരത്തിന് സ്വന്തം.മൂന്ന് വ്യക്തിഗത ഇനങ്ങളിലും
രണ്ട് ഗ്രൂപ്പിനങ്ങളിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
TESLIN SAJU മേളയിലെ തിളങ്ങും താരമായി.
TESLIN SAJU




Thursday, 4 December 2014

ഉപജില്ല കലോത്സവം രണ്ടാം ദിവസം

ഇന്നത്തെ മത്സരങ്ങളും വിജയികളും

സംഘനൃത്തം ഒന്നാം സ്ഥാനം
നാടോടി നൃത്തം രണ്ടാം സ്ഥാനം
കവിതാലാപനം  A ഗ്രേഡ്




MRUDHULA THERESA



Wednesday, 3 December 2014

ഉപജില്ല സ്കൂള്‍ കലോത്സവം

ഉപജില്ല സ്കൂള്‍ കലോത്സവം പരപ്പ ജി എച്ച്  എസ് എസില്‍ ആരംഭിച്ചു.
ഒന്നാം ദിവസത്തെ പ്രകടനത്തില്‍ മികവ് തെളിയിച്ചവര്‍
ലളിതഗാനം ഒന്നാം സ്ഥാനം- Teslin Saju
ദേശഭക്തിഗാനം -ഒന്നാം സ്ഥാനം
പ്രസംഗം രണ്ടാം സ്ഥാനം - Alkka Theresa Shaji
കഥാകഥനം  രണ്ടാം സ്ഥാനം-Merin Saji

Theres,Jilsa,Ann Mary,Teslin,Aneetta,Amrutha,Aleena


Teslin


Merin Saji

















Alkka Theresa  Shaji


Monday, 1 December 2014

ലോക എയ്ഡ്സ് ദിനം

          പ്രതിജ്ഞ
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി സ്കൂള് അസംബ്ലി ചേര്ന്നു.
എയ്ഡ്സ് രോഗത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്  കുട്ടികളോട് സംസാരിച്ചു.
ശ്രീമതി ജിബി സെബാസ്റ്റ്യന് കുട്ടികള്ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


.