NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday, 28 March 2017

A D S U ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്


തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്
. ഡി എസ്. യു ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്

തലശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ ,മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന A D S U (ആന്റി ഡ്രഗ്സ് സ്റ്റുഡന്‍സ് യൂണിയന്‍) യൂണിറ്റിനുള്ള എല്‍ പി വിഭാഗം ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്, തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ലഭിച്ചു. ജൂണ്‍ മുതല്‍ ജനുവരി വരെ സ്കൂള്‍ ഏറ്റെടുത്ത് നടത്തിയ വൈവിധ്യമാര്‍ന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കെ സി ബി സി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപത ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് സ്കൂളിന് നേടിക്കൊടുത്തത്. ഇതോടൊപ്പം തലശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് രണ്ടാം സ്ഥാനവും , ബെസ്റ്റ് പി ടി എ അവാര്‍ഡ് മൂന്നാം സ്ഥാനവും,മലയാള മനോരമ നല്ലപാഠം A+പുരസ്കാരവും സ്കൂളിന് ലഭിച്ചു.

No comments:

Post a Comment