NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 31 March 2017

അടുത്ത ജൂണില്‍ കാണാം


അവധിക്കാലത്തിന് സ്വാഗതം.
 മാര്‍ച്ച് 31 . വീണ്ടും ഒരു അവധിക്കാലം കൂടി.

വിദ്യാലയവികസന സെമിനാര്‍

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
വിദ്യാലയ വികസന സെമിനാര്‍

Tuesday, 28 March 2017

A D S U ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്


തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്
. ഡി എസ്. യു ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്

തലശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള സ്കൂളുകളില്‍ ,മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന A D S U (ആന്റി ഡ്രഗ്സ് സ്റ്റുഡന്‍സ് യൂണിയന്‍) യൂണിറ്റിനുള്ള എല്‍ പി വിഭാഗം ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്, തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ലഭിച്ചു. ജൂണ്‍ മുതല്‍ ജനുവരി വരെ സ്കൂള്‍ ഏറ്റെടുത്ത് നടത്തിയ വൈവിധ്യമാര്‍ന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കെ സി ബി സി മദ്യവിരുദ്ധ സമിതി തലശേരി അതിരൂപത ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് സ്കൂളിന് നേടിക്കൊടുത്തത്. ഇതോടൊപ്പം തലശേരി അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് രണ്ടാം സ്ഥാനവും , ബെസ്റ്റ് പി ടി എ അവാര്‍ഡ് മൂന്നാം സ്ഥാനവും,മലയാള മനോരമ നല്ലപാഠം A+പുരസ്കാരവും സ്കൂളിന് ലഭിച്ചു.

Monday, 27 March 2017

അംഗീകാരം

മലയാളത്തിളക്കം  D R G ആയി മികച്ച
പ്രവര്‍ത്തനം കാഴ്ചവച്ച, ഈ സ്കൂളിലെ
അധ്യാപിക ശ്രീമതി ജെസി ജോര്‍ജ്,
 25/3/17 ന് കാഞ്ഞങ്ങാട് നടന്ന
ചടങ്ങില്‍ വച്ച് ബഹു.വിദ്യാഭ്യാസവകുപ്പ്
മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ജെസി ടീച്ചറിന് സ്കൂളിന്റെ അഭിനന്ദനങ്ങള്‍.........

Monday, 20 March 2017

Cogratulations........



റാങ്ക് ജേതാവ്

സംസ്ഥാന ഗണിത ശാസ്ത്ര പരിഷത്ത് നടത്തിയ
മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ രണ്ടാം ക്ലാസില്‍
സംസ്ഥാനത്ത് ഒന്‍പതാം റാങ്ക് നേടിയ അലക്സ് ജെയിംസിന്
അഭിനന്ദനങ്ങള്‍.......

Saturday, 18 March 2017

അഭിമാനത്തിളക്കം ഇരട്ട വിജയം

തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് ( L P വിഭാഗം
രണ്ടാം സ്ഥാനം)തോമാപുരം എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റരും,
അധ്യാപകരും, പി ടി എ പ്രതിനിധികളും ചേര്‍ന്ന് സന്ദേശഭവനില്‍
വച്ച് നടന്ന ചടങ്ങില്‍ വച്ച് അഭിവന്ദ്യ ഞരളക്കാട്ട് പിതാവില്‍
നിന്നും ഏറ്റുവാങ്ങുന്നു.
ബെസ്റ്റ് സ്കൂള്‍ അവാര്‍ഡിനൊപ്പം ബെസ്റ്റ് പി ടി എ അവാര്‍ഡ്
മൂന്നാം സ്ഥാനവും  തോമാപുരത്തിന് സ്വന്തം

 ബെസ്റ്റ്  പി ടി എ അവാര്‍ഡ് മൂന്നാം സ്ഥാനം നേടിയ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ ടീം.


Friday, 17 March 2017

സ്കൂള്‍ വാര്‍ഷികം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
വാര്‍ഷികാഘോഷ നിറവില്‍ .....
സ്കൂളിന്റെ അറുപത്തിയെട്ടാം വാര്‍ഷികം തലശ്ശേരി
അതിരൂപത മോണ്‍സിഞ്ഞോര്‍ വെരി റവ ഫാ അബ്രാഹം
പോണാട്ട് ഉദ്ഘാടനം ചെയ്തു.

Thursday, 16 March 2017

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷനിറവില്‍

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെ
68 ാമത് വാര്‍ഷികം 17/03/2017 വെള്ളി
4 മണി മുതല്‍
സ്കൂള്‍ വാര്‍ഷികം 2016-17

                 കാര്യപരിപാടി
      ഈശ്വരപ്രാര്‍ത്ഥന
      സ്വാഗതം ശ്രീ ജോസഫ് കെ എ ( ഹെഡ്മാസ്റ്റര്‍ )
      സ്വാഗതഗാനം
      റിപ്പോര്‍ട്ട് വായന ശ്രീമതി ബെറ്റ്സി ജോസഫ്
      (സീനിയര്‍ അസിസ്റ്റന്റ് )
      അധ്യക്ഷന്‍ വെരി.റവ. ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍
      (സ്കൂള്‍ മാനേജര്‍)
      ഉദ്ഘാടനം വെരി റവ മോണ്‍ അബ്രാഹം പോണാട്ട്
      (വികാരി ജനറാള്‍, തലശേരി അതിരൂപത)
      ലളിതഗാനം കെസിയ രാഗേഷ്
      ആശംസകള്‍ 
      ശ്രീമതി ലിന്‍സിക്കുട്ടി
      (ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മിറ്റി
      ചെയര്‍ പേഴ്സണ്‍, ഈസ്റ്റ് എളേരി ഗ്രാമ
      പഞ്ചായത്ത് )
                ശ്രീ മാത്യു സേവ്യര്‍
                (പ്രിന്‍സിപ്പാള്‍ എച്ച് എസ് എസ് തോമാപുരം
                 ശ്രീ ഇമ്മാനുവല്‍ ജോസഫ്
                (എച്ച് എം സെന്റ് തോമസ്എച്ച് എസ് എസ്
                തോമാപുരം)
                ശ്രീ ജോസ് കുത്തിയതോട്ടില്‍
      ( പി ടി എ പ്രസിഡന്റ് സെന്റ് തോമസ്
      എല്‍ പി എസ് തോമാപുരം)
      അഡ്വ. ജോസഫ് മുത്തോലി
      പി ടി എ പ്രസിഡന്റ് എച്ച് എസ് എസ് തോമാപുരം
      ശ്രീമതി ഷൈനി ഷാജി
      ( എം പി ടി എ പ്രസിഡന്റ് സെന്റ് തോമസ്
      എല്‍ പി എസ് തോമാപുരം)
      ശ്രീ അബ്രാഹം തെന്നിപ്ലാക്കല്‍
      ( പി ടി എ പ്രസിഡന്റ് സെന്റ് തോമസ് പ്രീ
      പ്രൈമറി സ്കൂള്‍ തോമാപുരം)
      മാസ്റ്റര്‍ അലന്‍ജോ എം എസ് സ്കൂള്‍ ലീഡര്‍
      സമ്മാനദാനം
      റവ ഫാ. തോമസ് വാളിപ്ലാക്കല്‍
      ( അസിസ്റ്റന്റ് സ്കൂള്‍ മാനേജര്‍)
      നന്ദി
      ശ്രീമതി ഗീതമ്മ എം വി (സ്റ്റാഫ് സെക്രട്ടറി)

Wednesday, 15 March 2017

വിജയവീഥിയില്‍ വീണ്ടും


 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍

വിജയത്തിന്റെ പാതയിലൂടെ...

തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെ 2016-17 വര്‍ഷത്തെ ബെസ്റ്റ് സ്കൂള്‍
അവാര്‍ഡ് L P വിഭാഗത്തില്‍ രണ്ടാം സ്ഥാനം
തോമാപുരം സെന്റ് തോമസ്  എല്‍ പി സ്കൂളിന് .
 അതോടൊപ്പം ഈ വര്‍ഷത്തെ പി ടി എ അവാര്‍ഡും
(മൂന്നാം സ്ഥാനം) നേടി  സെന്റ് തോമസ് എല്‍ പി എസ്
മൂന്നോട്ട്....
 ഈ അസുലഭ ഭാഗ്യത്തിലേയ്ക്ക് സ്കൂളിനെ നയിച്ച ഹെഡ്മാസ്റ്റര്‍
ജോസഫ് സാര്‍, മാനേജ്മെന്റ്, അധ്യാപകര്‍, പി ടി എ,
വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നല്ലവരായ നാട്ടുകാര്‍,
 സര്‍വ്വോപരി ജഗദീശ്വരന്‍.....ഏവര്‍ക്കും ആയിരമായിരം നന്ദി.....




മികവ് 2017


സര്‍വശിക്ഷ അഭിയാന്‍ മികവ് 2017 -ന്റെ 
ഭാഗമായി 2017 മാര്‍ച്ച് 15 ന് ബുധനാഴ്ച 
ചിറ്റാരിക്കാലിലും, പരിസര പ്രദേശങ്ങളിലുമുള്ള
അംഗന്‍വാടി കുട്ടികളുടെ സംഗമവും, കലാവിരുന്നും 
 ഒപ്പം ഈ വിദ്യാലയത്തിന്റെ 2016-17 വര്‍ഷത്തെ 
മികവുകളുടെ പ്രദര്‍ശനവും തോമാപുരം സെന്റ് തോമസ് 
എല്‍ പി സ്കൂളില്‍ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.


Saturday, 11 March 2017

മികവ് പ്രദര്‍ശനവും ബാലോത്സവവും

 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍
സ്കൂള്‍തല മികവ് പ്രദര്‍ശനവും, ബാലോത്സവും.
15/03/2017  ബുധന്‍ രാവിലെ 10 മണി മുതല്‍
 

ബാലോത്സവവും മികവ് പ്രദര്‍ശനവും
സെന്റ് തോമസ് എല്‍ പി എസ് തോമാപുരം
പ്രിയ സുഹൃത്തേ,
സര്‍വശിക്ഷ അഭിയാന്‍ മികവ് 2017 -ന്റെ ഭാഗമായി 2017
മാര്‍ച്ച് 15 ന് ബുധനാഴ്ച ചിറ്റാരിക്കാലിലും, പരിസര പ്രദേശങ്ങളിലുമുള്ള
അംഗന്‍വാടി കുട്ടികളുടെ സംഗമവും, കലാവിരുന്നും ഒപ്പം ഈ
വിദ്യാലയത്തിന്റെ 2016-17 വര്‍ഷത്തെ മികവുകളുടെ പ്രദര്‍ശനവും
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വച്ച് നടക്കുകയാണ്.
പ്രസ്തുത പരിപാടിയിലേയ്ക്ക് താങ്കളുടെ സാന്നിദ്ധ്യ-സഹകരണങ്ങള്‍
അഭ്യര്‍ത്ഥിക്കുന്നു.
കാര്യപരിപാടി
      9.30 A M - രജിസ്ട്രേഷന്‍
      10 A M - ഉദ്ഘാടനം
      ഈശ്വരപ്രാര്‍ത്ഥന
      സ്വാഗതം             ശ്രീ ജോസഫ് കെ എ ( ഹെഡ്മാസ്റ്റര്‍ )
      അധ്യക്ഷന്‍            വെരി റവ ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍,
                                     സ്കൂള്‍ മാനേജര്‍)
      ഉദ്ഘാടനം            ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
                                     (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി
                                      ചെയര്‍ പേഴ്സണ്‍, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് )
      ആശംസ               ശ്രീ ജോസ് കുത്തിയതോട്ടില്‍ (പി ടി എ പ്രസിഡന്റ്)
                                      ശ്രീ ജയപ്രസാദ് ( സി ആര്‍ സി കോഡിനേറ്റര്‍)
                                     ശ്രീമതി ഷൈനി ഷാജി ( എം പി ടി എ പ്രസിഡന്റ്)
      കൃതജ്ഞത             പ്രോഗ്രാം കണ്‍വീനര്‍
      കുട്ടികളുടെ കലാപരിപാടികള്‍
      മികവ് പ്രദര്‍ശനം
      സമാപനസമ്മേളനം