തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെ
ഓണാശംസകള്‍
രാവിലെ അസംബ്ലിയോടെ ഓണാഘോഷത്തിന്
തുടക്കമായി.
തുടര്‍ന്ന് നാലാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തില്‍
നാലിലെ കുട്ടികള്‍ പൂക്കളം ഒരുക്കുന്ന തിരക്കായി.
എല്ലാ ക്ലാസിലേയും കുട്ടികളുടെ മത്സരമായിരുന്നു
പിന്നീട് നടന്നത്
പുതുമയാര്‍ന്നതും വാശിയേറിയതുമായ ഒരിനം
അധ്യാപകരുടെ മത്സരമായിരുന്നു.
ഓണസദ്യ ഉണ്ണുന്ന തിരക്കായി പിന്നെ
പി.ടി എ അംഗങ്ങളുടെ കഠിനാധ്വാനവും,
ആത്മാര്‍ത്ഥതയും ഈ ഓണസദ്യയുടെ
പിന്നിലുണ്ട്. രാവിലെ അഞ്ചു മണിയ്ക്ക് തുടങ്ങിയ
പാചകം വിഭവസമൃദ്ധമായ ഓണസദ്യയായി.
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുടെ നേതൃത്വത്തില്‍
അധ്യാപകരും, രക്ഷകര്‍ത്താക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍
ഓണഘോഷം വന്‍ വിജയമായി തീര്‍ന്നു.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ചിറ്റാരിക്കാല്‍ A E O,
ശ്രീമതി രമദേവി, സ്റ്റാഫ് അംഗങ്ങള്‍, സ്കൂള്‍ മാനേജരും,
അസി.മാനേജരും, ട്രസ്റ്റിമാര്‍ എന്നിവരും എത്തിയപ്പോള്‍
ഓണസദ്യയുമായി നല്ലപാഠം ക്ലബ് അംഗങ്ങള്‍
ചിറ്റാരിക്കാല്‍ വൈസ് നിവാസ് വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ
സന്ദര്‍ശിച്ചപ്പോള്‍.
No comments:
Post a Comment