NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 26 September 2016

അഭിനന്ദനങ്ങള്‍

   കുമ്പളപ്പള്ളി S K G M U P S വച്ച് നടന്ന കബ്, ബുള്‍-ബുള്‍
ഉത്സവത്തില്‍ പങ്കെടുത്ത കുട്ടികളേയും, അധ്യാപകരെയും സ്കൂള്‍
അസംബ്ലിയില്‍ അഭിനന്ദിച്ചു. വിവിധ മത്സരങ്ങളില്‍  പങ്കെടുത്തവര്‍ക്കുള്ള
സമ്മാനങ്ങളും , സര്‍ട്ടിഫിക്കറ്റുകളും ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
വിതരണം ചെയ്തു.



Saturday, 24 September 2016

കബ് ബുള്‍-ബുള്‍ ഉത്സവം

 കുമ്പളപ്പള്ളി S K G M U P സ്കൂളില്‍ ആരംഭിച്ച കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല ദ്വിദിന കബ് ബുള്‍-ബുള്‍ ഉത്സവത്തില്‍ തോമാപുരം
സെന്റ് തോമസ് എല്‍.പി. സ്കൂള്‍ കബ്, ബുള്‍-ബുള്‍ യൂണിറ്റിലെ
ഇരുപത് കുട്ടികള്‍ പങ്കെടുത്തു.
ബുള്‍ ബുള്‍ ട്രീ ഡെക്കറേഷന്‍, ചിത്രരചന,ക്വിസ്, പ്രകൃതിപഠനയാത്ര, 
ഗെയിംസ് മാര്‍ക്കറ്റ് തുടങ്ങിയ എല്ലാ പരിപാടികളിലും തോമാപുരത്തെ
യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു. ചിത്രരചനയില്‍ വിനീഷ ബാബു 
ഒന്നാം സ്ഥാനം നേടി.
വിനീഷ ബാബു
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി പി മാത്യു 
എന്നിവര്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ കളികള്‍

Thursday, 22 September 2016

സ്കൂള്‍ കലോത്സവം

  തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍,
കലോത്സവവും കേരള വ്യാപാരി വ്യവസായി
ഏകോപനസമിതി ചിറ്റാരിക്കാല്‍ യൂണിറ്റിന്റെ
സേവനപുരസ്കാര ജേതാവ് ശ്രീമതി ബെറ്റ്സി
ജോസഫിനുള്ള സ്വീകരണവും സംയുക്തമായി
ആഘോഷിച്ചു.
    പി.ടി.എ പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടിലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ അസി.മാനേജര്‍
റവ.ഫാ.തോമസ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതം

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ
ഉള്ള അധ്യാപനത്തിന് പുരസ്കാരം നേടിയ ബെറ്റ്സി ടീച്ചറിനെ
സ്കൂള്‍ അസി.മാനേജര്‍ പൊന്നാടയണിച്ച് ആദരിച്ചു.

ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ പൂച്ചെണ്ട് നല്‍കി.
അധ്യക്ഷപ്രസംഗം

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ L S S ജേതാക്കള്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പിന്നീട് കവിത, ലളിതഗാനം, പ്രസംഗം,മാപ്പിളപ്പാട്ട്,
കഥ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
മറുപടി പ്രസംഗം
നന്ദി സ്റ്റാഫ് സെക്രട്ടറി















സദസ്

Tuesday, 20 September 2016

ക്ലാസ് പി.ടി.എ മീറ്റിംഗ്

     ഒന്നാം ടേം മൂല്യനിര്‍ണ്ണയം കഴിഞ്ഞു.
പുതിയ ടേമിലേയ്ക്ക് പ്രവേശിച്ചു.കുട്ടികളുടെ
നിലവാരം വിലയിരുത്താനായി രക്ഷിതാക്കള്‍
സ്കൂളിലെത്തി. എല്ലാ ക്ലാസുകളിലും ഭൂരിഭാഗം
രക്ഷിതാക്കളും വന്നെത്തിയത് കുട്ടികളുടെ
പഠനകാര്യത്തില്‍ അവര്‍ക്കുള്ള താല്പര്യത്തിന്
തെളിവായി.
സ്കൂള്‍ തുറന്ന് വന്ന  ഇന്നലെ തന്നെ പരീക്ഷ പേപ്പറുകള്‍
കുട്ടികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് S R G മീറ്റിംഗ്
ചേര്‍ന്ന്  ഇന്നത്തെ C P T A മീറ്റിംഗിന്റെ കാര്യങ്ങള്‍
ചര്‍ച്ച ചെയ്തു. പിന്നോക്കകാര്‍ക്കു വേണ്ടി നടപ്പാക്കാനുദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു. ഇന്നത്തെ മീറ്റിംഗില്‍
രക്ഷിതാക്കളുടെ സഹകരണം തേടി,  ഈ പദ്ധതിക്ക്
ആരംഭം കുറിച്ചു.

Monday, 19 September 2016

ആശംസകള്‍

 ജന്മദിനാശംസകള്‍.....

ഇന്ന് ജന്മദിനമാഘോഷിക്കുന്ന ഹെഡ്മാസ്റ്റര്‍ക്ക്
സ്കൂള്‍ അസംബ്ലിയില്‍ കുട്ടികള്‍ ആശംസകള്‍
നേര്‍ന്നപ്പോള്‍. ഒപ്പം ഈയാഴ്ച ജന്മദിനമാഘോഷിക്കുന്ന
കുട്ടികളും.

Saturday, 10 September 2016

പുഞ്ചിരിപൂക്കളം


തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍
നല്ലപാഠം ക്ലബ് അംഗങ്ങള്‍ അതിരുമാവ്
കോളനി അംഗന്‍ വാടി സന്ദര്‍ശിച്ചപ്പോള്‍.


Friday, 9 September 2016

വീണ്ടും ഒരോണം കൂടി


     തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെ
ഓണാശംസകള്‍
 രാവിലെ അസംബ്ലിയോടെ ഓണാഘോഷത്തിന്
തുടക്കമായി.
തുടര്‍ന്ന് നാലാം ക്ലാസിലെ അധ്യാപകരുടെ നേതൃത്വത്തില്‍
നാലിലെ കുട്ടികള്‍ പൂക്കളം ഒരുക്കുന്ന തിരക്കായി.
എല്ലാ ക്ലാസിലേയും കുട്ടികളുടെ മത്സരമായിരുന്നു
പിന്നീട് നടന്നത്
പുതുമയാര്‍ന്നതും വാശിയേറിയതുമായ ഒരിനം
അധ്യാപകരുടെ മത്സരമായിരുന്നു.
ഓണസദ്യ ഉണ്ണുന്ന തിരക്കായി പിന്നെ
പി.ടി എ അംഗങ്ങളുടെ കഠിനാധ്വാനവും,
ആത്മാര്‍ത്ഥതയും ഈ ഓണസദ്യയുടെ
പിന്നിലുണ്ട്. രാവിലെ അഞ്ചു മണിയ്ക്ക് തുടങ്ങിയ
പാചകം വിഭവസമൃദ്ധമായ ഓണസദ്യയായി.

ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ യുടെ നേതൃത്വത്തില്‍
അധ്യാപകരും, രക്ഷകര്‍ത്താക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍
ഓണഘോഷം വന്‍ വിജയമായി തീര്‍ന്നു.


ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ചിറ്റാരിക്കാല്‍ A E O,
ശ്രീമതി രമദേവി, സ്റ്റാഫ് അംഗങ്ങള്‍, സ്കൂള്‍ മാനേജരും,
അസി.മാനേജരും, ട്രസ്റ്റിമാര്‍ എന്നിവരും എത്തിയപ്പോള്‍
     ഓണസദ്യയുമായി നല്ലപാഠം ക്ലബ് അംഗങ്ങള്‍
ചിറ്റാരിക്കാല്‍ വൈസ് നിവാസ് വൃദ്ധമന്ദിരത്തിലെ അന്തേവാസികളെ
സന്ദര്‍ശിച്ചപ്പോള്‍.


Monday, 5 September 2016

അധ്യാപകദിനാശംസകള്‍

  അധ്യാപകദിനം...  മികച്ച അധ്യാപകനും ഇന്ത്യയുടെ
പ്രസിഡന്റുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനം.
    തോമാപുരം സെന്റ് തോമസ് എ ല്‍ പി എസ് പി ടി എ യുടെയും, 
 മാനേജ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അധ്യാപകദിനം 
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അസി.മാനേജര്‍ 
റവ. ഫാ. തോമസ് വാളിപ്ലാക്കല്‍ അധ്യാപകദിനാഘോഷ പരിപാടികള്‍
ഉദ്ഘാടനം ചെയ്തു.

M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി യുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ P T A
പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍ സ്വാഗതവും ,
വൈസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍ കുത്തിയതോട്ടില്‍
ആശംസയും നേര്‍ന്ന് സംസാരിച്ചു.
  തുടര്‍ന്ന് നേഴ്സറി മുതല്‍ നാലാം ക്ലാസുവരെയുള്ള എല്ലാ
അധ്യാപകരേയും ക്ലാസ് ലീഡര്‍മാര്‍ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

മംഗളഗാനം
ആശംസ
കുട്ടികളുടെ  വിവിധ കലാപരിപാടികള്‍ ചടങ്ങിന്
മാറ്റ് കൂട്ടി. ശ്രീമതി ഷൈനി ഷാജി അധ്യാപകര്‍ക്ക്
P T A യുടെ വക സമ്മാനങ്ങള്‍ നല്‍കി.കുട്ടികള്‍ക്ക്
മധുരം നല്‍കി. ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
ചടങ്ങിന് നന്ദി പറഞ്ഞ് സംസാരിച്ചു. സ്കൂള്‍ P T A
കമ്മിറ്റിയുടെ സംഘാടക മികവും, ഉത്തരവാദിത്വവും,
ആത്മാര്‍ത്ഥതയും ഉയര്‍ത്തികാട്ടിയ ഒരു പ്രവര്‍ത്തനമായിരുന്നു
ഇന്നത്തെ അധ്യാപകദിനാഘോഷം. 


പ്രസംഗ പരിശീലന കളരി

    തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍
പ്രസംഗപരിശീലനകളരി സംഘടിപ്പിച്ചു.


മികച്ച വാഗ്മിയും, പ്രമുഖ സംഘാടകനും, ബിരിക്കുളം  യു പി
സ്കൂള്‍ അധ്യാപകനുമായ ശ്രീ ജിജോ പി ജോസ് ആണ്
പ്രസംഗപരിശീലകനായി എത്തിയത്.

പി ടി എ വെസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍
കുത്തിയതോട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീ ജോസ്
കുത്തിയതോട്ടില്‍ പ്രസംഗ പരിശീലനകളരി ഉദ്ഘാടനം
ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും,
നല്ലപാഠം കോഡിനേറ്റര്‍ ശ്രീമതി ജെസി ജോര്‍ജ് നന്ദിയും
പറഞ്ഞു.
കളിയും, പാട്ടും, കഥയും, കവിതയുമായി ശ്രീ ജിജോ സാര്‍
നയിച്ച രസകരമായ ക്ലാസ്  കുട്ടികള്‍ക്ക് വളരെയധികം
ഇഷ്ടപ്പെട്ടു. 35 കുട്ടികള്‍ ഈ പരിശീലന പരിപാടിയില്‍
പങ്കെടുത്തു.

Friday, 2 September 2016

അഭിനന്ദനങ്ങള്‍

  വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാല്‍
യൂണിറ്റിന്റെ, സാമൂഹ്യപ്രതിബദ്ധതയോടെ മികച്ച
അധ്യാപികയായി സേവനം ചെയ്യുന്നതിനുള്ള
സേവന പുരസ്കാരം നേടിയ ബെറ്റ്സി ടീച്ചര്‍ക്ക്
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന്റെ
അഭിനന്ദനങ്ങള്‍

Thursday, 1 September 2016

ഒരുക്കം

   തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
അധ്യാപകദിനാഘോഷവും, ഓണാഘോഷവും
ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഘോഷത്തിനു
മുന്നോടിയായി പി.ടി.എ എക്സിക്യുട്ടീവ് യോഗം
ചേര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
എല്‍ പി & പ്രീപ്രൈമറി പി.ടി.എ അംഗങ്ങളുടെ മീറ്റിംഗില്‍ ഹെഡ്മാസ്റ്റര്‍ സംസാരിക്കുന്നു.