NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday, 30 July 2016

കൃഷിമുറ്റം ഒരുക്കാം

    കേരളത്തിലെ സ്കൂളുകളില്‍ പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന കൃഷിവകുപ്പ്
സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പച്ചക്കറി
വിത്ത് വിതരണം തോമാപുരം സെന്റ് തോമസ്
എല്‍.പി.സ്കൂളില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സ്കൂള്‍ ലീഡര്‍ അലന്‍ ജോ-യ്ക്ക്  പച്ചക്കറി വിത്ത് നല്‍കുന്നു
ചിറ്റാരിക്കാല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍
ശ്രീ.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സ്വാഗതം ആശംസിച്ചു.
വീട്ടിലും സ്കൂളിലും ഒരുപോലെ കൃഷിചെയ്യാന്‍
കുട്ടികള്‍ തീരുമാനമെടുത്തു.
സ്കൂളിലെ പച്ചക്കറി കൃഷിയും ഹരിതവിദ്യാലയ
പ്രവര്‍ത്തനങ്ങളും സംയുക്തമായി നല്ലപാഠം
ക്ലബിന്റെയുംഹരിതക്ലബിന്റെയും നേതൃത്വത്തില്‍
ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ആരംഭിക്കും.

Wednesday, 27 July 2016

കലാം അനുസ്മരണം

 ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ഇന്ത്യന്‍
ബഹിരാകാശ പദ്ധതിയുടെ പിതാവുമായ
ഡോ. എ.പി ജെ അബ്ദുള്‍ കലാമിന്റെ
ഒന്നാം ചരമദിനം ജൂലൈ 27.
തോമാപുരം സെന്റ് തോമസ് എല്‍.പി
സ്കൂള്‍ സയന്‍സ് ക്ലബിന്റെയും, നല്ലപാഠം
ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍
കലാം അനുസ്മരണം സംഘടിപ്പിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ അബ്ദുള്‍
കലാമിനെ അനുസ്മരിച്ചു സംസാരിച്ചു.


തുടര്‍ന്ന് സയന്‍സ് ക്ലബിന്റെ
നേതൃത്വത്തില്‍ തയ്യാറാക്കിയ
'A P J അബ്ദുള്‍ കലാം  അഗ്നിച്ചിറകില്‍'
എന്ന പ്രത്യേകപതിപ്പ് സ്കൂള്‍ ലീഡര്‍
ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം
ചെയ്തു.

കലാമിന്റെ ജീവിതത്തെക്കുറിച്ച്
സയന്‍സ് ക്ലബ് കണ്‍വീനര്‍
ശ്രീമതി ഡെയ്സി  സംസാരിച്ചു.

ക്ലാസ് തലത്തില്‍ കലാം ക്വിസ്,
PROFILE WRITING എന്നീ
മത്സരങ്ങള്‍ സംഘടിപ്പിച്ചു,


Saturday, 23 July 2016

മഴക്കാലരോഗങ്ങള്‍ - ജാഗ്രതൈ

      തോമാപുരം സെന്റ് തോമസ് എല്‍.പി.എസില്‍
മലയാള മനോരമ നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍
മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന
വിഷയത്തില്‍ കുട്ടികള്‍ക്കായി ഒരു ബോധവല്‍ക്കരണ
ക്ലാസ് സംഘടിപ്പിച്ചു.

    ഈസ്റ്റ് എളേരി പഞ്ചായത്ത് P H C യിലെ ജൂനിയര്‍
മെഡിക്കല്‍ ഓഫീസര്‍ ഡോ. മനു പേണ്ടാനത്ത് സ്കൂളിലെത്തി.
വിവിധ രോഗങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍, പ്രതിവിധികള്‍
എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.കുട്ടികള്‍ക്ക്
വളരെയധികം ഫലപ്രദമായ ഒരു ക്ലാസായിരുന്നു ഇത്.
സ്വാഗതം / ഹെഡ്മാസ്റ്റര്‍
     ക്ലാസിനു ശേഷം ഡോക്ടറും കുട്ടികളും തമ്മില്‍ സംവദിച്ചു.
ഡങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള
കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ വിശദമായി മറുപടി
നല്‍കി.
ഡോക്ടര്‍ക്ക് പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നു.

 ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ, നല്ല പാഠം കോഡിനേറ്റര്‍
മാര്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സംവാദം

സംവാദം

Thursday, 21 July 2016

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം
 മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ ഓര്‍മ്മദിനം
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ സെബാസ്റ്റ്യന്‍ സാര്‍
ചാന്ദ്രദിന സന്ദേശം നല്‍കി.

സയന്‍സ് ക്ലബ് സെക്രട്ടറി റിറ്റിന്‍ റോബിന്‍സണ്‍
ചന്ദ്രന്റെ നാട്ടില്‍ എന്ന ചാന്ദ്രദിനപ്പതിപ്പ് പ്രകാശനത്തിനായി
ഹെഡ്മാസ്റ്റര്‍ക്ക് കൈമാറി.

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം
' സൂര്യനും,ചന്ദ്രനും,ഭൂമിയും'നല്ല നിലവാരം
പുലര്‍ത്തി.

ഭൂമിയുടെയും, ചന്ദ്രന്റെയും സഞ്ചാരപദം
എളുപ്പത്തില്‍ മനസിലാക്കാന്‍ ഈ പ്രവര്‍ത്തനം
ഉപകരിച്ചു.
അസംബ്ലിയ്ക്ക് ശേഷം'മാനത്തേയ്ക്ക് ഒരു കിളിവാതില്‍
സി.ഡി പ്രദര്‍ശനവും, ക്വിസ് മത്സരവും നടന്നു.


Wednesday, 20 July 2016

ആദരാഞ്ജലികള്‍

ചായ്യോം G H S S എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി
സൗരവിന്റെ വിയോഗത്തില്‍ അസംബ്ലിയില്‍
മൗനപ്രാര്‍ത്ഥന നടത്തുന്ന കുട്ടികള്‍.

Sunday, 17 July 2016

മലയാള മനോരമ നല്ലപാഠം പുരസ്കാരം

   2015-16 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്
മലയാള മനോരമ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ഏര്‍പ്പെടുത്തിയ നല്ലപാഠം A + പുരസ്കാരവും,
ജി കെ എസ് എഫ് നന്മ വര്‍ഷപുരസ്കാരവും
14/7/16 വ്യാഴാഴ്ച  തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂളിന് കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ഫിലിപ്പ്
സമ്മാനിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,
സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.തോമസ് വാളിപ്ലാക്കല്‍,
നല്ല പാഠം ക്ലബ്  അംഗങ്ങള്‍, നല്ല പാഠം കോഡിനേറ്റര്‍മാര്‍,
പി.ടി.എ,എം.പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന്
പുരസ്കാരം ഏറ്റുവാങ്ങി.രക്ഷിതാക്കള്‍ക്കുള്ള
ബോധവല്‍ക്കരണ ക്ലാസിനെത്തിയ ഇരുനൂറോളം
മാതാപിതാക്കളും ഈ അഭിമാന മുഹൂര്‍ത്വത്തിന് സാക്ഷ്യം
വഹിച്ചു.


ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല
ഉദ്ഘാടനം സ്കൂള്‍ അസി. മാനേജര്‍ ഇതേ ചടങ്ങില്‍വച്ച്
നിര്‍വഹിച്ചു.


Thursday, 14 July 2016

രക്ഷിതാക്കളറിയാന്‍

 തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷന്‍
ഏജന്‍സി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി രക്ഷിതാക്കള്‍ക്കായി നടത്തിവരുന്ന
ബോധവല്ക്കരണ ക്ലാസ് തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍
മാനേജ്മെന്റിന്റെ നേതൃത്വത്തില്‍
സംഘടിപ്പിച്ചു.
സ്കൂള്‍ പി.ടി.എ ക്ലാസ് റിസോഴ്സ് ടീം അംഗവും
സ്കൂള്‍ അസി.മാനേജരുമായ റവ.ഫാ.തോമസ്
വാളിപ്ലാക്കല്‍ വിവരസാങ്കേതിക വിദ്യയുടെ
സഹായത്തോടെ നയിച്ച ക്ലാസ് രക്ഷകര്‍ത്താക്കള്‍ക്ക്
ഏറെ ഫലപ്രദമായിരുന്നു. ഇരുനൂറിലധികം
രക്ഷിതാക്കളുടെ സാന്നിധ്യം കുഞ്ഞുങ്ങളുടെ
കാര്യത്തില്‍ മാതാപിതാക്കള്‍ക്കുള്ള
താല്‍പര്യത്തിനു തെളിവായിരുന്നു.

തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍
പാണ്ട്യാക്കലിന്റെ അധ്യക്ഷതയില്‍ 2016-17
വര്‍ഷത്തെ ആദ്യ പി.ടി എ ജനറല്‍ ബോഡി
ചേര്‍ന്ന് ഈ വര്‍ഷത്തെ പി.ടി.എ ഭാരവാഹികളെ
തെരഞ്ഞെടുത്തു.





Friday, 8 July 2016

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
2016-17 വര്‍ഷത്തെ വിദ്യാരംഗം
കലാസാഹിത്യവേദി ഉദ്ഘാടനവും മുന്‍വര്‍ഷം
വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള
എന്‍ഡോവ്മെന്റ് വിതരണവും പ്രശസ്ത വാഗ്മിയും,
സാഹിത്യകാരനും, റിട്ട. അധ്യാപകനുമായ
ശ്രീ മോഹനന്‍ ചിങ്ങനാപുരം നിര്‍വഹിച്ചു.

സ്കൂള്‍ മാനേജര്‍ റവ .ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ സ്വാഗതം
ആശംസിച്ചു.
P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍,
P T A വൈസ്  പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍
കുത്തിയതോട്ടില്‍,M P T A പ്രസിഡന്റ് ശ്രീമതി
ഷൈനി ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
 വിവിധ മേഖലകളില്‍ മുന്‍വര്‍ഷം മികവു
തെളിയിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്റുകളുടെ
വിതരണം മുഖ്യാതിഥികള്‍ നിര്‍വഹിച്ചു.















കവിത, ആസ്വാദനക്കുറിപ്പ് തുടങ്ങിയ
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കു
ശേഷം ശ്രീമതി ജെസി ജോര്‍ജ്ജ് യോഗത്തിന്
നന്ദി പറഞ്ഞു.





Tuesday, 5 July 2016

ബഷീര്‍ അനുസ്മരണം

  കഥകളുടെ സുല്‍ത്താന്‍, മലയാളികളുടെ
പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്
ബഷീറിന്റെ ചരമദിനം  - ജൂലൈ 5


തോമാപുരം സെന്‍റ് തോമസ് എല്‍.പി.സ്കൂള്‍
വിദ്യാരംഗം കലാസാഹിത്യവേദിയുടെയും,
നല്ലപാഠം ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
സംഘടിപ്പിച്ചു.

സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ബഷീര്‍
അനുസ്മരണ പ്രഭാഷണം നടത്തി.
ബേപ്പൂര്‍ സുല്‍ത്താന്‍ അസംബ്ലിയില്‍
എത്തിയത് കുട്ടികള്‍ക്ക് ഒരു പുതിയ
അനുഭവമായിരുന്നു.

നന്ദന സിബി ബഷീര്‍ കൃതികളെക്കുറിച്ച്
ഒരു വായനക്കുറിപ്പ് അവതരിപ്പിച്ചു.
 വിദ്യാരംഗം കണ്‍വീനര്‍ ശ്രീമതി ജെസി
ജോര്‍ജ് ചടങ്ങിന് നന്ദി പറഞ്ഞു.