NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Saturday, 30 January 2016

എഡ്യുഫെസ്റ്റ്- 2016 (മികവ് 2016 )

                 ക്ഷണപത്രം
ജനുവരി 30 രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 68 വയസ്
മഹാത്മാവിന് പ്രണാമം

Tuesday, 26 January 2016

സ്നേഹത്തോടെ

ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഞങ്ങളുടെ
പ്രിയപ്പെട്ട ലാലി ടീച്ചര്‍, ഹൈസ്കൂളില്‍ നിന്ന് വിരമിക്കുന്ന
ജേക്കബ് സാര്‍, ജാന്‍സി ടീച്ചര്‍, ഷേര്‍ളി ടീച്ചര്‍
എന്നിവര്‍ക്ക് ഒരുക്കിയ സ്നേഹവിരുന്ന് ദൃശ്യങ്ങള്‍
 
തികച്ചും യാദൃശ്ചികം
ഇന്നു വിവാഹവാര്‍ഷികമാഘോഷിക്കുന്ന
ഞങ്ങളുടെ ഹെഡ്മാസ്റ്ററിന്  മംഗളാശംസകള്‍
നേരാന്‍ അവസരം കിട്ടയത് ജേക്കബ് സാറിന്


റിപ്പബ്ലിക് ദിനാഘോഷം

ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍
രാവിലെ 8. 45 ഹെഡ്മാസ്റ്റര്‍ ദേശീയപതാക ഉയര്‍ത്തി,
റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. തുടര്‍ന്ന് ദേശീയഗാനാലാപനവും,
മിഠായി വിതരണവും നടന്നു.കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും
ഒപ്പം രക്ഷകര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിച്ചു.


Saturday, 23 January 2016

സ്കോളര്‍ഷിപ്പ്

ഈ വര്‍ഷത്തെ റയിന്‍ബോ,ഗണിത ശാസ് ത്ര സ്കോളര്‍ഷിപ്പ്
പരീക്ഷകളില്‍ വിജയികളായവര്‍
റയിന്‍ബോ സ്കോളര്‍ഷിപ്പ്
ഗണിത ശാസ്ത്ര സ്കോളര്‍ഷിപ്പ്
വിദ്യാരംഗം സാഹിത്യോത്സവം സാഹിത്യശില്പശാലയില്‍
ഉപജില്ലാതലത്തില്‍ ചിത്രരചനയില്‍ ഒന്നാം നേടിയ
വിഷ്ണു ജ്യോതിലാല്‍

Thursday, 21 January 2016

മെട്രിക് മേള

 മൂന്ന്, നാല് ക്ലാസുകളില്‍ കുട്ടികളില്‍
ഗണിതാശയങ്ങള്‍ ഉറപ്പിക്കുന്നതിനായി
നടപ്പിലാക്കുന്ന മെട്രിക് മേളയുടെ സ്കൂള്‍തല
ഉദ്ഘാടനം തോമാപുരം സെന്റ് തോമസ്
എല്‍.പി.സ്കൂളില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ.എ
നിര്‍വഹിച്ചു.

നീളം, അളവ്, രൂപങ്ങള്‍, കലണ്ടര്‍, സമയം
എന്നീ മേഖലകളെ അടിസ്ഥാനമാക്കിയ
പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ ഏറ്റെടുത്ത്
ചെയ്തത്.
S R G കണ്‍വീനര്‍ ശ്രീമതി ആനിയമ്മ സിറിയക്
ശ്രീമതി ബെറ്റ്സി ജോസഫ് എന്നിവര്‍ ചടങ്ങിന്
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ശ്രീമതി ലൈലമ്മ, ശ്രീമതി ഗീതമ്മ, ശ്രീമതി ജെസി ജോര്‍ജ്,
അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം കൊടുത്തു.

Friday, 15 January 2016

അസംബ്ലി

റയിന്‍ബോ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
റാങ്ക് നേടിയ കുട്ടികളെ അസംബ്ലിയില്‍
അഭിനന്ദിക്കുന്നു.


 വായനാവസന്തം പഞ്ചായത്ത് തല വിജയികളെ
അസംബ്ലിയില്‍ അഭിനന്ദിച്ച് സമ്മാനം നല്കുന്നു.


പാലീയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.

Thursday, 14 January 2016

അഭിനന്ദനങ്ങള്‍

  പാലാവയല്‍ സെന്റ് ജോണ്‍സ് എല്‍.പി സ്കൂളില്‍
വച്ച് നടന്ന ഈസ്റ്റ് എളേരി പഞ്ചായത്ത് തല
വിദ്യാരംഗം കലാസാഹിത്യ വേദി ശില്പശാലയില്‍
കഥ,കവിത,ചിത്രംവര എന്നീ മൂന്ന് വിഭാഗത്തിലും
ഒന്നാം സ്ഥാനം നേടിയ ഐശ്വര്യ സജി,എയ്ഞ്ചല്‍
മരിയ റെജി, വിഷ്ണു ജ്യോതിലാല്‍ എന്നിവര്‍ക്ക്
അഭിനന്ദനങ്ങള്‍........
Angel, Iswarya
Vishnu
            സത്യസന്ധതയ്ക്ക് അംഗീകാരം
വഴിയില്‍ കളഞ്ഞുകിട്ടിയ 1500 രൂപ ഉടമസ്ഥന്
തിരിച്ചു നല്‍കിയ സത്യസന്ധതയ്ക്ക് ഈ സ്കൂളിലെ
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിന്‍ ജയ്സണെ
ഹെഡ്മാസ്റ്റര്‍ അസംബ്ലിയില്‍ അഭിനന്ദിക്കുന്നു...

Monday, 11 January 2016

വായനാവസന്തം സ്കൂള്‍തല ഉദ്ഘാടനം

  കുട്ടികളിലെ സര്‍ഗവാസനകളെ പ്രാത്സാഹിപ്പിക്കാനായി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സാഹിത്യോത്സവം വായനാവസന്തത്തിന്റെ
സ്കൂള്‍തല ഉദ്ഘാടനവും, കയ്യെഴുത്ത് മാസികാ പ്രകാശനവും
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഫിലോമിന
ജോണി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം
പ്രാര്‍ത്ഥന
സ്വാഗതം
ക്ലാസ് തല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍
തയ്യാറാക്കിയ 'വെളിച്ചം' കയ്യെഴുത്ത് മാസികയുടെ
പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
കയ്യെഴുത്ത് മാസികാ പ്രകാശനം
ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ലിന്‍സികുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ M P T A പ്രസിഡന്റ്
ശ്രീമതി ഷൈനി ഷാജി , ആന്‍മരിയ ടോമി എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അധ്യക്ഷ പ്രസംഗം
തുടര്‍ന്ന് കുട്ടികളുടെ നാടന്‍ പാട്ട്, വായ് ത്താരി, വായനക്കുറിപ്പ്,
എന്നീ പരിപാടികളും ഉണ്ടായിരുന്നു.
സ്കൂള്‍ ലീഡര്‍ വിഷ്ണു ജ്യോതിലാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.


Friday, 8 January 2016

ക്ലാസ് പി.ടി.എ മീറ്റിംഗ്

 2016 ജനുവരി, മൂന്നാം ടേമിലേയ്ക്ക്   പ്രവേശിച്ച
കുട്ടികളുടെ പഠനപുരോഗതി വിലയിരുത്താനായി
രക്ഷിതാക്കള്‍ ക്ലാസിലെത്തി. ഇന്ന് ഉച്ചയ്ക്ക 1.45ന്
എല്ലാക്ലാസുകളിലും ആരംഭിച്ച C P T A മീറ്റിംഗില്‍
ഭൂരിഭാഗം രക്ഷകര്‍ത്താക്കളും പങ്കെടുത്തു. രണ്ടാം
ടേം മൂല്ല്യനിര്‍ണ്ണയത്തിന്റെ പഠനനിലവാരരേഖ
പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും
രക്ഷിതാക്കളും അധ്യാപകരും ചര്‍ച്ച ചെയ്തു.







Friday, 1 January 2016

പുതുവര്‍ഷാഘോഷം

2016
 പുതുവര്‍ഷത്തെ എതിരേല്‍ക്കാം.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ എല്ലാവര്‍ക്കും
പുതുവത്സരാശംസകള്‍ നേര്‍ന്നു. പുതുവത്സരസന്ദേശം
നല്‍കി. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.