NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Wednesday, 30 September 2015

ബാഡ്ജ് സ്വീകരണം

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിലെ
കബ്, ബുള്‍-ബുള്‍ യൂണിറ്റ്കളിലെ പുതിയ അംഗങ്ങള്‍
ബാഡ്ജ് സീകരിച്ചു.

ഹെഡ്മാസ്റ്റര്‍, കബ് മാസ്റ്റര്‍
ശ്രീമതി ആന്‍സി പി.മാത്യു,ബുള്‍-ബുള്‍ മാസ്റ്റര്‍
ശ്രീമതി ബെറ്റ്സി ജോസഫ് എന്നിവര്‍ ചേര്‍ന്ന്
കുട്ടികള്‍ക്ക് അംഗത്വം നല്‍കി.

കബ് ലീഡര്‍ വിഷ്ണു ജ്യോതിലാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

Sunday, 27 September 2015

പച്ചക്കറി വിത്ത് വിതരണം

കേരള സംസ്ഥാന കൃഷി വകുപ്പും  വിദ്യാഭ്യാസവകുപ്പും
സംയുക്തമായി ആരംഭിച്ച 'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി
വിത്ത് എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം'
പദ്ധതി തോമാപുരം സെന്റ് തോമസ് എല്‍.പി.
സ്കൂളില്‍ ആരംഭിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ.എ സ്കൂള്‍ ലീഡറിന് പച്ചക്കറി വിത്ത്
നല്‍കി വിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

Wednesday, 16 September 2015

ഓസോണ്‍ ദിനം

സെപ്തംബര്‍ 16 ഓസോണ്‍ ദിനം.
 ഭൂമിയെ അള്‍ട്രാവയലറ്റ് പോലുള്ള മാരകകിരണങ്ങളില്‍
നിന്നും രക്ഷിക്കുന്ന ഓസോണ്‍ കുടയുടെ സംരംക്ഷണത്തിന്റെ
പ്രാധാന്യം നമ്മെ ഓര്‍മ്മിപ്പിക്കാനായി ഒരു ദിവസം.
 തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അസംബ്ലി,
ഓസോണ്‍ ദിന സന്ദേശം,സയന്‍സ് ക്ലബ് മീറ്റിംഗ്,
ക്വിസ് മത്സരം എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.

Tuesday, 15 September 2015

സ്കൂള്‍തല കലോത്സവം

ഈ വര്‍ഷത്തെ സ്കൂള്‍തല കലോത്സവത്തിന് തുടക്കമായി.
G H S S കമ്പല്ലൂരില്‍ വച്ച് നടക്കുന്ന സബ് ജില്ല സ്കൂള്‍
കലോത്സവത്തിന്റെ മുന്നോടിയായി നടത്തിയ
സ്കൂള്‍ കലോത്സവം ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ലളിതഗാനം, കവിത,മാപ്പിളപ്പാട്ട്, കഥാകഥനം,പ്രസംഗം
എന്നീ ഇനങ്ങളില്‍ മത്സരം നടന്നു.തുടര്‍ന്ന് വിവിധ
മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം
ഹെഡ്മാസ്റ്റര്‍ നിര്‍വഹിച്ചു.

ആശംസകള്‍

  ഇന്ന് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷികമാഘോഷിക്കുന്ന
ഞങ്ങളുടെ പ്രിയപ്പെട്ട ബെറ്റ്സി ടീച്ചറിനും,ഇരുപത്തിയൊന്നാം
വിവാഹവാര്‍ഷികമാഘോഷിക്കുന്ന പ്രിയപ്പെട്ട ആനിയമ്മ
ടീച്ചറിനും ആയിരമായിരം ആശംസകള്‍....

Tuesday, 8 September 2015

ദീപിക നമ്മുടെ ഭാഷാപദ്ധതി

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍
ദീപിക നമ്മുടെ ഭാഷാപദ്ധതിയ്ക്ക് തുടക്കമായി.
സ്കൂള്‍ മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ.എ യ്ക്ക്  ദീപിക
ദിനപത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.ദീപിക
ഏരിയ മാനേജര്‍ ശ്രീ സെബാന്‍ കാരക്കാട്ടില്‍,
 വാര്‍ഡ് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍,
അസി.സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോയിസ്
കുരിശുംമൂട്ടില്‍, പി.ടി.എ  വൈസ് പ്രസിഡന്റ്
ശ്രീ റോബിന്‍സണ്‍ കുത്തിയതോട്ടില്‍, എന്നിവര്‍
ചടങ്ങില്‍ സംബന്ധിച്ചു.



Saturday, 5 September 2015

അധ്യാപകദിനാഘോഷം

 വീണ്ടുമൊരു അധ്യാപകദിനം.
തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍
മാനേജ്മെന്റും പി.ടി.എ യും കുട്ടികളും ചേര്‍ന്ന്
അധ്യാപകദിനാഘോഷം വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
എല്‍.പി.സ്കൂളിലെയും പ്രീ-പ്രൈമറി സ്കൂളിലെയും
അധ്യാപകരെ പൂച്ചെണ്ടുകളോടെ
സ്വീകരിച്ചു.

പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തുങ്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ മാനേജര്‍
റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ ഉദ്ഘാടനം
ചെയ്തു.

 സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.ജെയിസ്
കുരിശുമൂട്ടില്‍, എം.പി.ടി.എ പ്രസിഡന്റ്, പി.ടി.എ
വൈസ് പ്രസിഡന്റ് സ്കൂള്‍ ലീഡര്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

മംഗളഗാനം

അധ്യാപകദിനത്തിന്റെ ഭാഗമായി റിട്ട. അധ്യാപകനും,
പ്രശസ്ത ഗാനരചയിതാവും,അഖില കേരള അല്‍ഫോന്‍സിയന്‍
കോമ്പറ്റീഷനില്‍ ഓഡിയോ ആല്‍ബം, കവിത രചന എന്നീ
മത്സരയിനങ്ങളില്‍ സമ്മാനര്‍ഹനുമായ ശ്രീ ജോര്‍ജ് മാത്യു
സാറിനെ ആദരിച്ചു.


അധ്യാപനത്തിന്റെ മഹത്വത്തക്കുറിച്ചും ഗുരുശിഷ്യബന്ധത്തിന്റെ
പവിത്രതയെക്കുറിച്ചും ഹൃദ്യമായ ഒരു സന്ദേശം ജോര്‍ജ് മാത്യു സാര്‍
നല്‍കി.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലൈലമ്മ ചടങ്ങിന് നന്ദി പറഞ്ഞു.

Friday, 4 September 2015

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗം

അധ്യാപകദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പ്രസംഗം
ശ്രവിക്കുന്ന കുട്ടികള്‍.