NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 19 June 2015

വായനാവാരാഘോഷം


വായനാ വാരാഘോഷവും വിദ്യാരംഗം 

കലാസാഹിത്യ വേദി ഉദ്ഘാടനവും 

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ വിദ്യാരംഗം 

കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 

വായനാവാരാഘോഷവും വിദ്യാരംഗം 

കലാസാഹിത്യവേദി ഉദ്ഘാടനവും വിപുലമായ  

പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അസി. മാനേജര്‍  

റവ ഫാദര്‍ ജോസഫ് കുരിശുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ 

ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.


 തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ 
ശ്രീ.മാത്യു സേവ്യര്‍ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബിന്റെ 
പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ്എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടില്‍ 
വായനാവാരാഘോഷം ഉദ്ഘാടനം ചെയ്തു.

     'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം പദ്ധതി' വിദ്യാര്‍ത്ഥികളില്‍ 
നിന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് വാര്‍ഡ് മെമ്പര്‍ നിര്‍വഹിച്ചു.
  കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം 
പി.ടി.എ പ്രസിഡന്റ് ശ്രീ.ജെമിനി അമ്പലത്തുങ്കല്‍ നിര്‍വഹിച്ചു. 

എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി ആശംസകള്‍ 
നേര്‍ന്നു സംസാരിച്ചു. വിദ്യാരംഗം ക്ലബ് കണ്‍വീനര്‍ ശ്രീമതി ജെസി 
ജോര്‍ജ് ചടങ്ങിന് നന്ദി പറഞ്ഞു.
  കവിത,ആസ്വാദനക്കുറിപ്പ്,സംഗീതം,പ്രസംഗം തുടങ്ങിയ
കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.



No comments:

Post a Comment