NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 1 June 2015

ഈസ്റ്റ് ​എളേരി ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം

   ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം
തോമാപുരം സെന്റ്തോമസ് എല്‍.പി.സ്കൂളില്‍ വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു. രണ്ടുമാസത്തെ വേനലവധിയ്ക്കു ശേഷം കുട്ടികള്‍
ആഹ്ലാദത്തോടെ സ്കൂളിലെത്തി.

അലങ്കരിച്ച സ്കൂളും പരിസരവും കുട്ടികളെ സ്വാഗതം ചെയ്തു.
മുന്‍ വര്‍ഷത്തെപ്പോലെ  ചിറ്റാരിക്കാല്‍ സബ് ജില്ലയില്‍
ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത്
ഈസ്കൂളില്‍.  നൂറ് കുട്ടികളാണ് അക്ഷരമുറ്റത്ത് ആദ്യമായെത്തിയത്.

സ്കൂള്‍ അസംബ്ലിയ്ക്ക ശേഷം ബാന്റ് മേളത്തിന്റെ അകമ്പടിയോടെ
നവാഗതരെ ആനയിച്ച് ടൗണ്‍ ചുറ്റി പ്രവേശനോത്സവറാലി
നടത്തി.
പ്രാര്‍ത്ഥനയ്ക്ക് ശേഷം സ്കൂള്‍ മാനേജര്‍ റവ ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍ അക്ഷരദീപം തെളിയിച്ചു. നവാഗതര്‍ക്ക്
ഹെഡ്മാസ്റ്ററും അധ്യാപകരും ചേര്‍ന്ന് ദീപം പകര്‍ന്ന് നല്‌കി.
 തുടര്‍ന്നു നടന്ന പൊതുമീറ്റിംഗില്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ ജെയിംസ് പന്തമാക്കല്‍ പഞ്ചായത്ത്തല
സ്കൂള്‍ പ്രവശനോത്സവം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം
സ്വാഗതം ഹെഡ്മാസ്റ്റര്‍
അധ്യക്ഷപ്രസംഗം
ആശംസ വാര്‍ഡ് മെമ്പര്‍
സദസ്
മധുരപലഹാരവിതരണം
പഠനോപകരണവിതരണം

No comments:

Post a Comment