ജൂണ്‍ 19 വായനാദിനം മുതല്‍ ജൂണ്‍ 25 വരെ നീണ്ടു നിന്ന
വായനാവാരാഘോഷ സമാപനവും മലയാള മനോരമ ദിനപ്പത്ര
ത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വായനക്കളരിയുടെ
ഉദ്ഘാടനവും സംയുക്തമായി രാവിലെ 10 മണിയ്ക്ക് സ്കൂള്‍
ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു.
ചിറ്റാരിക്കാല്‍ ഈസ്റ്റ് എളേരി സഹകരണ ബാങ്കിന്റെ സഹായത്തോടെ
ആരംഭിച്ച മലയാളമനോരമ ദിനപ്പത്രത്തിന്റെ വായനക്കളരി ഉദ്ഘാടനം
സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ ജോയി കെ.എ,
സെക്രട്ടറി ശ്രീ ജോസ് പ്രകാശ്, ബാങ്ക് ഡയറക്ടര്‍ ശ്രീ ജോസ്
കുത്തിയതോട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
വായനാവാരാഘോഷസമാപന ഉദ്ഘാടനവും വിവിധമത്സരങ്ങളില്‍
വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും തോമാപുരം
സെന്റ് തോമസ് H S S ഹെഡ്മാസ്റ്റര്‍ ശ്രീ ഇമ്മാനുവല്‍
ജോസഫ് നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ ജെമിനി അമ്പലത്തുങ്കല്‍ മലയാള മനോരമ
ലേഖകന്‍ ശ്രീ വിനോദ് ആയന്നൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ശ്രീമതി ലൈലമ്മ കെ.സി ചടങ്ങിന് നന്ദി പറഞ്ഞു.