പ്ലാസ്റ്റിക് നിരോധനം
സമ്പൂര്ണ്ണ പ്ലാസ്റ്റിക് നിരോധനം എന്ന ലക്ഷ്യവുമായി തോമാപുരത്തെ കുട്ടികള്.
നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തില് സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിരുദ്ധ പഞ്ചായത്ത്
ആയി ഈസ്റ്റ് എളേരി പഞ്ചായത്തിനെ മാറ്റുക എന്ന ലക്ഷ്യത്തിനായി
കുട്ടികള് പ്രവര്ത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കള്ക്ക്
പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തില്
ഈ പ്രവര്ത്തനങ്ങള് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാനായി രക്ഷിതാക്കളില്
നിന്ന് ഒപ്പ് ശേഖരണം നടത്തി. തുടര്ന്ന് നല്ല പാഠം ക്ലബ് അംഗങ്ങളുടെയും
അധ്യാപകരുടെയും നേതൃത്വത്തില് രക്ഷിതാക്കള്ക്കായി പേപ്പര് ബാഗ് നിര്മ്മാണ
പരിശീലനം നല്കി.
നല്ല പാഠം ക്ലബിന്റെ കോഡിനേറ്റര്മാരായ ശ്രീമതി ത്രേസ്യാമ്മ ജോസഫും
ശ്രീമതി ജിബി സെബാസ്റ്റ്യനും മറ്റ് അധ്യാപകരും ഈ പ്രവര്ത്തനങ്ങള്ക്ക്
നേതൃത്വം നല്കി.

No comments:
Post a Comment