NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Friday, 29 September 2017

A D S U കലോത്സവം

 ചെമ്പേരിയില്‍ നടന്ന ലഹരി വിരുദ്ധ കലോത്സവത്തില്‍  
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍, ചിത്രംവര, 
പെയിന്റിംഗ്, കവിതാലാപനം എന്നീയിനങ്ങളില്‍ ഒന്നാം 
സ്ഥാനവും പ്രസംഗം മൂന്നാം സ്ഥാനവും നേടി  ഓവറോള്‍ 
കിരീടം കരസ്ഥമാക്കി.

കവിത പാരായണം - കെസിയ രാഗേഷ്
ചിത്രംവര  -  വിനീഷ ബാബു
വാക്സ് ക്രയോണ്‍സ് -  മാളവിക ബൈജു
പ്രസംഗം - ആഞ്ചലോ അഗസ്റ്റ്യന്‍
മോണോ ആക്ട് - അഭിന്‍ ലോറന്‍സ്

Thursday, 28 September 2017

ക്വിസ് മത്സരം

വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ (സ്കൂള്‍തലം)
സയന്‍സ് ക്വിസ് - അലക്സ് ജെയിംസ്
ഗണിതശാസ്ത്ര ക്വിസ് - സാന്‍ജോ അബ്രാഹം.

Tuesday, 26 September 2017

സ്കൂള്‍തല കലോത്സവം

      ഈ വര്‍ഷത്തെ സബ് ജില്ലതല കലോത്സവത്തിന്
മുന്നോടിയായി സ്കൂള്‍തല മത്സരം നടത്തി, വിവിധയിനങ്ങളില്‍
കുട്ടികളെ തെരഞ്ഞെടുത്തു. കവിത,ലളിതഗാനം,പ്രസംഗം,
മോണോ ആക്ട് എന്നീയിനങ്ങളിലായിരുന്നു മത്സരം.



Tuesday, 19 September 2017

ക്ലാസ് പി ടി എ മീറ്റിംഗ്

    ഒന്നാം ടേം കഴിഞ്ഞു, ഒന്നാം പാദവാര്‍ഷിക
പരീക്ഷാഫല വിശകലനത്തിനായി രക്ഷിതാക്കള്‍
ക്ലാസിലെത്തി.കുട്ടികളുടെ വിവിധകലാപരിപാടികള്‍
C P T A മീറ്റിംഗിന് മാറ്റ് കൂട്ടി.



തുടര്‍ന്ന്  രക്ഷിതാക്കള്‍ക്കായി ചിറ്റാരിക്കാല്‍
P H C യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീമതി
റോസമ്മ ജോസഫ്,ശ്രീമതി മേരി എന്നിവര്‍ മീസൈല്‍സ്,
റൂബെല്ല പ്രതിരോധ കുത്തിവെയ്പുകളുടെ ആവശ്യകതയെക്കുറിച്ച്
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.


Sunday, 17 September 2017

ഓസോണ്‍ ദിനം

    സെപ്തംബര്‍ 16 ഓസോണ്‍ ദിനം. സ്കൂള്‍ അസംബ്ലിയില്‍
ത്രേസ്യാമ്മ ടീച്ചറും, ജിബി ടീച്ചറും ഓസോണ്‍ ദിന സന്ദേശം
നല്‍കി. തുടര്‍ന്ന് ജോണ്‍ എല്‍സ് ടോം വായനക്കുറിപ്പ്
അവതരിപ്പിച്ചു.

Friday, 15 September 2017

A D S U ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ്

 തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെ  2016-17 വര്‍ഷത്തെ A D S U
ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്
സ്വീകരിക്കുന്നു.



Monday, 4 September 2017

തുണിസഞ്ചി വിതരണം

















തോമാപുുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ പരപ്പ ബ്ലോക് മെമ്പര്‍
ശ്രീമതി മറിയാമ്മ ചാക്കോ തുണി സഞ്ചി വിതരണത്തിന്റെ ഉദ്ഘാടനം
നിര്‍വഹിക്കുന്നു.