ഒപ്പ്
ഒപ്പുബുക്കിന്‍ താളുകളില്‍ നിന്നും
നീങ്ങിടുന്നു കൈയ്യൊപ്പുകള്‍
മറച്ചിടുന്നു താളുകള്‍
ഇനിയൊരിക്കലും കയറികൂടാതെ....
ഗതകാല സ്മരണകളില്‍ തങ്ങുന്നു
കൈയ്യൊപ്പുകള്‍ തന്‍ മുഖങ്ങള്‍
കൈവിട്ടുപോയൊരാ ദിനങ്ങള്‍
ഇന്നലെ എന്നപോലെ
തെളിയുന്നു മനതാരില്‍
പച്ച കെടാത്തൊരാ താളുകള്‍
ജീവിത വഴിത്താരയില്‍ - പാഥേയമായ്
ലാലി ലൂയിസ് 31/3/2016
അക്ഷരമാല പഠിക്കാം
അ-എന്ന് അരിയിലെഴുതി
ആ-നന്ദത്തോടെ പാടീടാം
ഇ-എന്ന് നാവിലെഴുതി
ഈ-ശോയെ വാഴ്തി പാടീടാം
ഉ-ലകിന്‍ നാഥനെ വാഴ്തീടാം
ഊ-ര്‍ജസ്വലരായി പാടീടാം
ഋ-തുക്കള്‍ പലതും മാറീടുമ്പോള്‍
എ-ന്നെന്നും നാഥനെ വാഴ്തീടാം
ഐ-ക്യത്തോടെ വാഴ്തീടാം
ഒ-രുമയോടെന്നും പാടീടാം
ഓ-ര്‍മയിലെഴുന്നൊരു നാഥനെവാഴ്താം
ഔ-ന്നത്യം നല്‍കി പാടീടാം
അം-ബരം അനവരതം പാടീടാം
ആ-ബാ പിതാവിനെ വാഴ്തീടാം.
ലാലി ലൂയിസ്
30/3/16
റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ ലാലി ടീച്ചര്‍
എഴുതി അവതരിപ്പിച്ച കവിത
അക്ഷരദീപത്തിന്‍ മുറ്റത്ത് വച്ച്
ലഭിച്ചൊരെന്‍ ദീപ്ത സ്മരണകളെ
ഓര്‍മ്മിച്ചെടുക്കുവാന്‍ ശ്രമിക്കവെ
വാക്കുകള്‍ വല്ലാതെ ചുരുങ്ങിപ്പോയി
പരതിടുന്നു എന്‍ ചിന്തകളില്‍
പഴയകാലത്തിന്‍ ഓര്‍മകളെ
ക്ഷമിച്ചിടുക എന്‍ സോദരരെ
സാദരം എന്‍ വീഴ്ചകളെ..
![]() |
മെട്രോ മനോരമ 7/9/15 |
വിഷ്ണു ജ്യോതിലാലിന്റെ പെയിന്റിംഗ് |
കവിത
ശ്രീയേശു നാഥാ ഗുരുനാഥാ
ദൈവത്തിന്‍ പ്രിയസുതനെ
അധ്യാപനത്തിന്‍ പാത തുറന്നവനെ
അധ്യാപനത്തിന്‍ മഹത്വമുയര്‍ത്തിയവനെ
നമിക്കുന്നു നിന്‍ പാദം നന്ദിയോടെ
വഴിയറിയാതുഴലും നേരത്ത്
വഴിയരുകില്‍ വീണിടാതെ കാത്ത് നിന്ന്
വഴിയും സത്യവുമായി മുന്നെനടന്നവനെ
ഞാനറിയാ വഴികള്‍ തെളിച്ചവനെ
നമിക്കുന്നു നിന്‍ പാദം നന്ദിയോടെ
മാതാപിതാക്കള്‍ തന്‍ തണല്‍ വച്ചുനീട്ടി
സാഹോദര്യത്തിന്‍ സ്നേഹം കാട്ടിതന്ന്
എനിയ്ക്കായ് ഗുരുശ്രേഷ്ഠരെ നല്‍കിയവനെ
നമിക്കുന്നു നിന്‍ പാദം നന്ദിയോടെ
ഗുരുസമ്പത്തായി ശിഷ്യഗണങ്ങളെയും
ഇത്തിരിവെട്ടമായി സഹപാഠികളേയും
വഴിവിളക്കിന്‍ വെളിച്ചമായി സഹപ്രവര്‍ത്തകരെയും
എല്ലാം ദീപ്തമാക്കാന്‍ വെച്ചുനീട്ടി
അധ്യാപനത്തിന്‍ കെടാവിളക്കീ ജീവിതത്തില്‍
ഗുരുപാദവന്ദനം നാഥാ ഗുരുപാദവന്ദനം
ലാലി ലൂയിസ്
തീവണ്ടി
എനിക്കുണ്ടൊരു തീവണ്ടി
ഝുക്ക് ഝുക്ക് എന്ന് ചീറും വണ്ടി
എന്തൊരു നീളം തീവണ്ടിയ്ക്ക്
യാത്ര ചെയ്യും തീവണ്ടി
എന്തൊരു വേഗം തീവണ്ടിയ്ക്ക്
കാണാന്‍ നല്ലൊരു തീവണ്ടി
വിഷ്ണു രവി 1 c
![]() |
വിഷ്ണു രവി |
ഓട്ടോറിക്ഷ
എനിക്കുണ്ടോരോട്ടോറിക്ഷ
സാധനങ്ങള്‍ വയ്ക്കും ഓട്ടോറിക്ഷ
ആള്‍ക്കാരേ കേറ്റും ഓട്ടോറിക്ഷ
കട കട കട കട ഓട്ടോറിക്ഷ
കളിവണ്ടി
എനിയ്ക്കുമുണ്ടൊരു കളിവണ്ടി
കാണാന്‍ എന്തൊരു ചേലാണ്
എവിടെയും പോകും ഈ വണ്ടി
സ്പീഡില്‍ പോകും ഈ വണ്ടി
ബസ്
എനിക്കുണ്ടൊരു ബസ്
ആള്‍ക്കാരെ കേറ്റും ബസ്
പീ പീ പീ പീ വെയ്കും ബസ്
കാണാനെന്തൊരു രസമാണ്.
Y M C A സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ
മത്സരത്തില്‍ ചെറുപുഴ സെന്ററില്‍ പങ്കെടുത്ത്
സ്റ്റേറ്റിലേയ്ക്ക് സെലക്ഷന്‍ നേടിയ വിനിഷ ബാബുവിന്റെ ചിത്രം
പ്രഭാത
പ്രാര്‍ത്ഥന
നിത്യസനാതന
സാന്നിധ്യമേ
സത്യപ്രകാശമെ
നീ നയിച്ചാലും
കൂരിരുള്‍
തിങ്ങുമീ പാതയില്‍
സത്യപ്രകാശത്തിന്‍
പ്രഭയേകിയാലും
നേരായ
പാതയില്‍ ചരിച്ചീടുവാന്‍
നേരായ
മാര്‍ഗം നീ കാട്ടേണമേ
ജ്ഞാനത്താല്‍
ഞങ്ങളെ നിറയ്ക്കേണമേ
വിജ്ഞാനത്തിന്‍
കൈത്തിരി തെളിയ്ക്കേണമേ
ലോകത്തില്‍
നന്മ വിതറീടുവാന്‍
പരിശുദ്ധ
ചൈതന്യം നിറയ്ക്കേണമേ.
ലാലി ലൂയിസ്ലാലി ടീച്ചറിന്റെ ഈ കവിത ഈ സ്കൂളിലെ ടെസ്ലിന് സാജു
ക്രിസ്തുമസാഘോഷ പരിപാടിയില് ഈശ്വരപ്രാര്ത്ഥനയായി
ആലപിയ്ക്കുന്നു.
കവിത
ഒരു പാഴ്കിനാവ്
ഒരു ദുഖബിന്ദുവായ് മെല്ല-
യുതിരുന്നമിഴിനീര്ക്കണം കാണ്കവേ
മനസിന്റെ കോണിലാരോ മന്ത്രിക്കുന്നു
നീയും ഒരശ്രുബിന്ദുവാണിന്ന്
പാടുവാനാവില്ലെനിക്കിനിയൊന്നും
ഇഴപൊട്ടിയൊരു തംമ്പുരു ഞാന്
ശ്രുതി ചേരില്ലയെന്റെയുള്ളില്
മീട്ടുവാനാവില്ലെന്റെ തന്ത്രികള്
ചിറകറ്റൊരീ പക്ഷിക്കിനിയില്ല ജീവിതം
തളരുന്നു, തകരുന്നെന്റെ മാനസം
അറിയാതെയാണെങ്കിലുമാശിപ്പു ഞാന്
നിറമിയന്നൊരീ സായംസന്ധ്യയില്
ഒരു നിറനിലാവായ് നീ വന്നുവെങ്കില്
ഞാനൊരു നിളയായൊഴുകിയേനെ..
മേഴ്സി തോമസ്
അഭയം
അമല മനോഹരീ മാതാവേ
വര്ണാംഗിത മാതാവേ
അടിയങ്ങള് തന് അര്ച്ചനകള്
തനയനുടെ പാദാംബുജത്തില്
ചേര്ത്തീടണമേ അമ്മേ
ദുഖദുരിതങ്ങള് പേറീടുമ്പോള്
സഹനങ്ങള് തന് കുരിശുമായ് നീങ്ങീടുമ്പോള്
അഭയത്തിനണഞ്ഞീടുവാന്
തനയനുടെ മാര്ഗേ ചരിക്കുവാന്
പാപികള് ഞങ്ങളെയും ചേര്ക്കണമേ
അശരണരുടെ മാതാവേ
സ്വര്ഗാരോപിത മാതാവേ
തളരാതെ ഞങ്ങളെ താങ്ങീടണെ
ഇടറാതെ വീഴാതെ കാത്തീടണെ..
ലാലി ലൂയിസ്
തിരക്ക്
കായ്ക്കാത്ത മാവിന്റെ താഴത്തിരുന്നിരുന്നോര്ത്തു
ഞാന്‍ വെറുതെയെന് ജീവിത ഭാരങ്ങള്
എന്തിനാണിത്ര തിരക്ക് പിടിക്കുന്നതെന്തിനാ-
ണെന്നെനിക്കൊട്ടുമറിയില്ല
മൊട്ടിട്ടു നില്ക്കുന്ന ചെടികളെ നോക്കാതെ
കായ്ച്ചു നില്ക്കുന്ന വൃക്ഷത്തെ കാണാതെ
കൈ നീട്ടി നില്ക്കുന്ന വൃദ്ധനെ കാണാതെ
പൊട്ടിച്ചിരിക്കുന്ന കുട്ടിയെ കാണാതെ
ചീറിപ്പായുന്ന വണ്ടിയെ കാണാതെ
മനസിനു കുളിര് നല്കും മഴയെ കാണാതെ
ഇത്ര തിരക്കിട്ടു പായുന്നതെന്തിനാ-
ണെന്നെനിക്കൊട്ടുമറിയില്ല.
പിന്നെയും പിന്നെയും മുന്നോട്ട് പായുന്നു
എന്നെയുംകൊണ്ട് കാലം നീങ്ങുന്നു
ജെസി ജോര്ജ്ജ്
പരുന്തും
പക്ഷിയമ്മയും
പണ്ട്
പണ്ട് ഒരു ചെറിയ മരത്തില് ഒരു പക്ഷിക്കൂടുണ്ടായിരുന്നു.
അതില്‍ ഒരു
പക്ഷിയമ്മയും കുഞ്ഞുങ്ങളും
ഉണ്ടായിരുന്നു.പക്ഷിയമ്മ
തീറ്റ തേടി പോയി.
ആ തക്കം
നോക്കി ഒരു പരുന്ത് പറന്നു
വന്ന് ഒരു കുഞ്ഞിനെ റാഞ്ചി
കൊണ്ടു പോയി.ബാക്കി
കുഞ്ഞുങ്ങള്‍ കരഞ്ഞു.
പക്ഷിയമ്മ
വന്നപ്പോള്‍ ഒരു കുഞ്ഞിനെ
കാണാനില്ല. പക്ഷിയമ്മ
ബാക്കി കുഞ്ഞുങ്ങളോട് ചോദിച്ചു
' ഒരു
കുഞ്ഞ് എവിടെ '?
'അവളെ പരുന്ത്
പിടിച്ചു.' അവര്‍
മറുപടി പറഞ്ഞു.
പക്ഷിയമ്മയുടെ
കണ്ണ് നിറഞ്ഞു.
പിറ്റേന്ന്
രാവിലെ വലിയ മഴയും കൊടുങ്കാറ്റും
ആയിരുന്നു. കാറ്റില്‍
പക്ഷിയമ്മയുടെ കൂടു തകര്‍ന്നു.
പക്ഷിയമ്മ
മറ്റൊരു വലിയ മരത്തില്‍
കൂടുവച്ചു. പരുന്തിന്റെ
കൂട് ആ മരത്തിലായിരുന്നു.
പക്ഷിയമ്മ
പരുന്തിനോട് എന്റെ കുഞ്ഞെവിടെ
എന്ന് ചോദിച്ചു.
എന്റെ
കൂട്ടിലുണ്ട് ഞാന്‍ തരില്ല
പരുന്ത് പറഞ്ഞു.
പരുന്ത്
തീറ്റ തേടിയപ്പോള്‍ പക്ഷിയമ്മ
പറന്ന് വന്ന് പരുന്തിന്റെ
കൂട്ടിലെത്തി,
തന്റെ
കുഞ്ഞിനെയെടുത്തുകൊണ്ടു
വന്നു.പക്ഷിയമ്മയ്ക്കും
കുഞ്ഞുങ്ങള്‍ക്കും സന്തോഷമായി.
പരുന്ത്
തിരിച്ചു വന്നപ്പോള്‍
പക്ഷിക്കുഞ്ഞിനെ കണ്ടില്ല.
പരുന്ത്
നോക്കുമ്പോള്‍ പക്ഷിക്കുഞ്ഞ്
പക്ഷിയമ്മയുടെ കൂടെ.
പിന്നീട്
പക്ഷിയമ്മയും കുഞ്ഞുങ്ങളും
സന്തോഷമായി കഴിഞ്ഞു.
മെറിന് സജി 11 B
മെറിന് സജി |
![]() |
Anila Ravi |

![]() |
Nandhu Rajesh |
സാക്ഷരം അവധിക്കാല ക്യാമ്പില് രൂപപെട്ട കുട്ടികളുടെ സൃഷ്ടികള്
പൂന്തോട്ടം |
കുട്ടി മെട്രോ- മലയാള മനോരമ 23/6/14 |
കുട്ടികളുടെ സൃഷ്ടികള്
II B |
തെങ്ങ്
തെങ്ങ് നല്ല തെങ്ങ്
ചന്തമുളള തെങ്ങ്
തേങ്ങ തരും തെങ്ങ്
ഓല തരും തെങ്ങ്
പൊക്കമുള്ള തെങ്ങ്
തടിയുള്ള തെങ്ങ്
അനഘ സുധാകരന്‍
II B
കൃഷ്ണപ്രിയ II B |
നാലാം ക്ലാസിലെ കുട്ടികളുടെ മഴപ്പതിപ്പ് അനഘയുടെ സൃഷ്ടികള് |
അനഘ സുധാകരന് II B |
No comments:
Post a Comment