NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Tuesday, 30 January 2018

രക്തസാക്ഷിത്വദിനം

 രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചരമദിനാചരണത്തിന്റെ
ഭാഗമായി തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
കബ് , ബുള്‍ ബുള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  സര്‍വമത
പ്രാര്‍ത്ഥന നടത്തി.കബ് മാസ്റ്റര്‍ ശ്രീമതി ആന്‍സി പി മാത്യുവും,
ബുള്‍ ബുള്‍ ക്യാപ്റ്റന്‍ ശ്രീമതി ബെറ്റ്സി ജോസഫും പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിജ്ഞ



Wednesday, 24 January 2018

രക്ഷകര്‍തൃ പരിശീലനം

പൊതുവിദ്യാഭ്യാസസംരംക്ഷണ യഞ്ജത്തിന്റെ ഭാഗമായി തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ശ്രീമതി
ആനിയമ്മ സിറിയക്ക് ക്ലാസെടുത്തു.
നന്ദി ശ്രീമതി ജെസി ജോര്‍ജ് സ്റ്റാഫ് സെക്രട്ടറി

Sunday, 14 January 2018

D C L TALENT FEST WINNERS

D C L TALENT FEST പ്രവിശ്യാ മത്സരത്തില്‍ പ്രസംഗം,
ലളിതഗാനം എന്നിവയില്‍ രണ്ടാം സ്ഥാനം നേടിയ ജോണ്‍ എല്‍സ് ടോം,
കെസിയ രാഗേഷ് എന്നിവര്‍

Sunday, 7 January 2018

സഹൃദയ ജനമൈത്രി കലാമേള

ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ സഹൃദയ ജനമൈത്രി
കലാമേളയില്‍ എല്‍ പി വിഭാഗം ചിത്രരചനയില്‍ ഒന്നും
 രണ്ടും സ്ഥാനങ്ങള്‍ നേടിയ,മാളവിക ബൈജുവും വിനീഷ
ബാബുവും.   അഭിനന്ദനങ്ങള്‍.........
മാളവിക

വിനീഷ

Friday, 5 January 2018

ക്ലാസ് പി ടി എ യോഗം

രണ്ടാം ടേം മൂല്ല്യനിര്‍ണ്ണയ ഫലവിശകലനത്തിനായി
രക്ഷിതാക്കള്‍ ക്ലാസുകളിലെത്തി. എല്ലാ ക്ലാസുകളിലേയും
ഭൂരിഭാഗം അധ്യാപകരും മീറ്റിംഗുകളില്‍ പങ്കെടുത്തു.
കുട്ടികള്‍ രക്ഷിതാക്കള്‍ക്കുമുന്‍പില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു.

മലയാളത്തിളക്കം

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ ,
മലയാളം എഴുത്തും വായനയിലും പിന്നോക്കം നില്‍ക്കുന്ന
കുട്ടികള്‍ക്കായി തുടര്‍ന്നു വന്ന 'മലയാളത്തിളക്കം' പ്രത്യേക
പരിശീലന പരിപാടിയുടെ വിജയപ്രഖ്യാപനം സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ് നിര്‍വഹിക്കുന്നു.