NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 31 August 2017

ഓണാഘോഷം


 തോമാപുരം സെന്‍റ് തോമസ് എല്‍ പി സ്കൂളില്‍ ഈ വര്‍ഷത്തെ
ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

ചിറ്റാരിക്കാല്‍ ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ സ്കൂളിലെത്തി.
ഓണക്കളികളിലും, ഓണസദ്യയിലും പങ്കെടുത്തു.

കുട്ടികള്‍ക്കായി  വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് സമ്മാനങ്ങള്‍
വിതരണം ചെയ്തു. 

Thursday, 17 August 2017

എന്‍ഡോവ്മെന്റ് വിതരണവും സ്കൂള്‍ ഡയറി പ്രകാശനവും

2016-17 വര്‍ഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍
മികവുതെളിയിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും,
സ്കൂള്‍ ഡയറി പ്രകാശനം
ഹെഡ്മാസ്റ്റര്‍ ശ്രീ ടോം ജോസ്

ഈ വര്‍ഷത്തെ സ്കൂള്‍ ഡയറിയുടെ പ്രകാശനവും നടന്നു.

ഉദ്ഘാടനം സ്കൂള്‍മാനേജര്‍
















കര്‍ഷകദിനം

സെന്റ് തോമസ് എല്‍ പി സ്കൂളില്‍ കര്‍ഷകദിനം. സ്കൂള്‍
അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ്
സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ നാടന്‍പാട്ട് അവതരിപ്പിച്ചു.
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൈവകര്‍ഷക അവാര്‍ഡ്
ജേതാവ് ശ്രീ അഗസ്റ്റ്യന്‍ പെരുമാട്ടിക്കുന്നേലുമായി കുട്ടികള്‍
സംവദിച്ചു. ശ്രീമതി ബെറ്റ്സി ജോസഫ് അദ്ദേഹത്തെ പൊന്നാട
അണിയിച്ച് ആദരിച്ചു. തുടര്‍ന്ന്  ഈ വര്‍ഷത്തെ പച്ചക്കറികൃഷിയുടെ
ഉദ്ഘാടനം നടന്നു.



Tuesday, 15 August 2017

വീണ്ടുമൊരുസ്വാതന്ത്ര്യദിനം

  രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍
സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
ദേശീയപതാക ഉയര്‍ത്തി.  ഹെഡ്മിസ്ട്രസ് ശ്രീമതി
ബെന്‍സി ജോസഫ്  സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
തുടര്‍ന്ന് കുട്ടികളുടെ മാസ്ഡ്രില്‍, ദേശഭക്തി ഗാനാലാപനം,
പ്രസംഗം തുടങ്ങിയ കലാപരിപാടികളും, മധുരപലഹാര
വിതരണവും ഉണ്ടായിരുന്നു.
പ്രസംഗം
ദേശഭക്തിഗാനം
മാസ്ഡ്രില്‍



Monday, 14 August 2017

നല്ലപാഠം

അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് ആദരാഞ്ജലികള്‍
ഉത്തര്‍പ്രദേശില്‍ മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്കായി
സ്കൂള്‍ അസംബ്ലിയില്‍, നല്ലപാഠം ക്ലബിന്റെയും, കബ്,
ബുള്‍-ബുള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥന
നടത്തി.

Thursday, 10 August 2017

അഭിനന്ദനങ്ങള്‍

കാസർഗോഡ്  റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് 
അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ  നടത്തിയ 
സബ് ജില്ല ഫ്രീഡം ക്വിസ് മത്സരത്തില്‍
അലന്‍ മാത്യു ഒന്നാം സ്ഥാനം നേടി. 
പാറക്കടവ് എ എല്‍ പി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 
ക്വിസ് മത്സരത്തിലും അലന്‍ മാത്യുവിന് ഒന്നാം
സ്ഥാനം സ്ഥാനം ലഭിച്ചു.
K P S T A ചിറ്റാരിക്കാല്‍ ഉപജില്ല ക്വിസ്മത്സരത്തില്‍
അലന്‍ മാത്യു, ഡെല്‍ന മരിയ എന്നിവര്‍ മൂന്നാം സ്ഥാനം
നേടി



 

Wednesday, 9 August 2017

നാഗാസാക്കി,ക്വിറ്റ് ഇന്ത്യ

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിവിധ ക്ലബുകളുടെ
ആഭിമുഖ്യത്തില്‍  ഹിരോഷിമ - നാഗാസാക്കി,ക്വിറ്റ് ഇന്ത്യ,
ലഹരി ബഹിഷ്കരണ ദിനാചരണങ്ങള്‍ സംയുക്തമായി ആചരിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ അസി.മാനേജര്‍  റവ.ഫാ ജോസഫ്
ആനചാരിയില്‍ സന്ദേശം നല്‍കി.
തുടര്‍ന്ന്  സമാധാനത്തിന്റെ പ്രതീകമായി സഡാക്കോ കൊക്കുകളെ
പറത്തി.യുദ്ധവിരുദ്ധ പോസ്റ്ററുകളുടെ  പ്രദര്‍ശനം, യുദ്ധവിരുദ്ധ റാലി
എന്നിവ നടത്തി.
 A D S U യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി ബഹിഷ്കരണദിന
പരിപാടികള്‍ സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ പ്രതിജ്ഞ


 ലഹരിവസ്തുക്കളുടെ പ്രതീകാത്മക ഹോമം

Monday, 7 August 2017

മലയാളമനോരമ വായനാക്കളരി

 തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ മലയാളമനോരമ
വായനാക്കളരിയ്ക്ക് തുടക്കമായി.

Friday, 4 August 2017

അനുസ്മരണം

 തലശേരി രൂപതാ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍
വള്ളോപ്പിള്ളി പിതാവിനെ സ്കൂള്‍ അസംബ്ലിയില്‍
അനുസ്മരിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫും,
ശ്രീമതി ത്രേസ്യാമ്മ ജോസഫും പിതാവിനെ അനുസ്മരിച്ച്
സംസാരിച്ചു.

കര്‍ക്കിടകകഞ്ഞി വിതരണം

സ്കൂള്‍ നല്ലപാഠം ക്ലബിന്റെയും കബ്, ബുള്‍-ബുള്‍ യൂണിറ്റുകളുടെയും
സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കര്‍ക്കിടകകഞ്ഞി
വിതരണം ചെയ്തു. ഡോക്ടര്‍ ജിറ്റ്സി ജോമേഷ് ഇതിന്റെ
പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും,വിതരണോദ്ഘാടനം
നിര്‍വഹിക്കുകയും ചെയ്തു.

Tuesday, 1 August 2017

C P T A മീറ്റിംഗ്

ക്ലാസ് പി ടി എ മീറ്റിംഗിനെത്തിയ രക്ഷിതാക്കള്‍
രക്ഷിതാക്കള്‍ക്കു മുന്‍പില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍