NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 30 January 2017

രക്തസാക്ഷിദിനം

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ
ചരമദിനം. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ദിനത്തിന്റെ
 പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ഈ സ്കൂളിലെ
പൂര്‍വവിദ്യാര്‍ത്ഥിയും, കടുമേനി S N D P A U P
സ്കൂള്‍ അധ്യാപികയുമായ ശ്രീമതി ഗീത ഇടത്തില്‍
കുട്ടികള്‍ക്കായി ഗാന്ധിജി അനുസ്മരണം നടത്തി.

ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ,
കുഷ്ഠരോഗ നിവാരണദിനത്തിന്റെ ഭാഗമായി കുഷ്ഠരോഗനിവാരണ
പ്രതിജ്ഞ എന്നിവ ചെയ്തു.

Friday, 27 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017

    സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക
എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം
ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ്  കമ്മറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് ശ്രീമതി രമണി
ബി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ  ജോസഫ്കെ  എ സ്വാഗതം ആശംസിച്ച് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച്സംസാരിച്ചു.

 തുടര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ ശ്രീമതി
ആനിയമ്മ സിറിയക്ക് ചൊല്ലിക്കൊടുത്തു.
  ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഉദ്യോഗസ്ഥരും,
പൂര്‍വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഉള്‍പ്പെടെ ഇരുനൂറോളം
പേര്‍ പങ്കെടുത്ത യോഗത്തില്‍ സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍
പാണ്ട്യാമാക്കല്‍, പി ടി എ, എം പി ടി എ പ്രസിഡന്റുമാര്‍ പൂര്‍വവിദ്യാര്‍ത്ഥി
പ്രതിനിധി അഡ്വ.ജോയി കെ എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു.

Thursday, 26 January 2017

റിപ്പബ്ലിക് ദിനാശംസകള്‍

നമ്മുടെ രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന നിലവില്‍ വന്നതിന്റെ
ഓര്‍മ്മപുതുക്കലില്‍ വീണ്ടുമൊരു റിപ്പബ്ലിക് ദിനം കൂടി.
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക്
ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.


ശ്രീമതി ത്രേസ്യാമ്മ ജോസഫ് റിപ്പബ്ലിക് ദിനസന്ദേശം നല്‍കി.
കുട്ടികളുടെ ദേശഭക്തിഗാനാലാപനം,മധുര പലഹാരവിതരണം
എന്നിവയും, വിവിധ മത്സരപരിപാടികളും ഉണ്ടായിരുന്നു.



Saturday, 21 January 2017

പഠനയാത്ര

തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
കുട്ടികള്‍  അധ്യാപകരുടെയും, പി. ടി. എ അംഗങ്ങളുടെയും
നേതൃത്വത്തില്‍ 21/1/17/ ന് പറശിനിക്കടവ് സ്നേക് പാര്‍ക്ക്,
വിസ്മയ അമ്യുസ്മെന്റ് പാര്‍ക്ക്, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലേയ്ക്ക്
 പഠനയാത്ര നടത്തി.

Monday, 16 January 2017

റാങ്കിന്റെ തിളക്കത്തില്‍

ദീപിക സംസഥാന തലത്തില്‍ സംഘടിപ്പിച്ച  D C L
I Q സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍
രണ്ടാം റാങ്ക് കരസ്ഥമാക്കി, സ്കൂളിന്റെ അഭിമാനമായി മാറിയ
ജോണ്‍ എല്‍സ് ടോം.




സ്വപ്നഭൂമിയില്‍

പുസ്തക പ്രകാശനം

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി
മലയാള മനോരമ ഏര്‍പ്പെടുത്തിയ മലയാളത്തിനൊരു പുസ്തകം
മത്സരത്തിനായി തയ്യാറാക്കിയ സ്വപ്നഭൂമിയില്‍  പ്രകാശനം ചെയ്തു.

ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ ശ്രീമതി ലിന്‍സി കുട്ടിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ റവ ഫാ അഗസ്റ്റ്യന്‍ പുസ്തകം
പ്രകാശനം ചെയ്തു.




Friday, 13 January 2017

ക്ലാസ് പി.ടി.എ മീറ്റിംഗ്

  C P T A വാരാചരണത്തിന്റെ ഭാഗമായി
രണ്ടാം ടേം മൂല്യനിര്‍ണ്ണയത്തിന്റെ ഫലവിശകലനത്തിനും,
പഠനപുരോഗതി ചര്‍ച്ചചെയ്യാനുമായി രക്ഷിതാക്കള്‍
സ്കൂളിലെത്തി. ഈ സ്കൂളിലെ രണ്ട്, നാല് ക്ലാസുകളിലാണ്
ഇന്ന് ക്ലാസ് പി ടി എ നടന്നത്.
 രണ്ട് ക്ലാസുകളിലെയും എല്ലാ ഡിവിഷനുകളിലുമായി
ഭൂരിഭാഗം രക്ഷിതാക്കളും എത്തിച്ചേര്‍ന്നു.
കുട്ടികളുടെ പഠനപുരോഗതി രേഖ വിലയിരുത്തലിനും
ചര്‍ച്ചയ്ക്കുമൊപ്പം കുട്ടികളുടെ കലാപരിപാടികളും ഈ
മീറ്റിംഗുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.


Monday, 9 January 2017

C P T A വാരം


തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
ക്ലാസ് പി ടി എ മീറ്റിംഗ്

മാന്യരെ,
തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ 2017 ജനുവരി 13 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1. 30 ന് ക്ലാസ് പി ടി എ മീറ്റിംഗ് നടത്തപ്പെടുന്നു
 
അജണ്ട

കുട്ടികളുടെ രണ്ടാം ടേം മൂല്ല്യനിര്‍ണ്ണയം വിലയിരുത്തല്‍

Saturday, 7 January 2017

അഭിനന്ദനങ്ങള്‍

ഊര്‍സലൈന്‍ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍
ഇന്ന് നടന്ന കണ്ണൂര്‍ പ്രവിശ്യ D C L ടാലന്റ് ഫെസ്റ്റില്‍
ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ കെസിയ രാഗേഷിന്
അഭിനന്ദനങ്ങള്‍....

Sunday, 1 January 2017

പുതുവത്സരാശംസകള്‍

                        2017

             ഏവര്‍ക്കും പുതുവത്സരാശംസകള്‍