NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 31 March 2016

അവധിക്കാലത്തിന് സ്വാഗതം

  2015-16 അധ്യയനവര്‍ഷത്തിന് വിട.
കാത്തിരുന്ന അവധിക്കാലത്തിന് സ്വാഗതം.


Tuesday, 29 March 2016

സമ്മാനവിതരണം

    തലശേരി  അതിരൂപത കോര്‍പ്പറേറ്റ്  ​എജ്യുക്കേഷണല്‍
ഏജന്‍സി മാര്‍ച്ച്-2016 ല്‍ നടത്തിയ വിവിധ സ്കോളര്‍ഷിപ്പ്
പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ സ്കൂള്‍ മാനേജര്‍
റവ.ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ അഭിനന്ദിച്ചു. തുടര്‍ന്ന്
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിജയികള്‍ മാനേജര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സമ്മാനര്‍ഹരായ
കുട്ടികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും
അഭിനന്ദിച്ചു.

Sunday, 27 March 2016

അഭിനന്ദനങ്ങള്‍

   തലശേരി അതിരൂപത കോര്‍പ്പറേറ്റ് ​​​ എജ്യുക്കേഷണല്‍
ഏജന്‍സി ഏര്‍പ്പെടുത്തിയ മതബോധന, സന്മാര്‍ഗശാസ്ത്ര,
അക്കാദമിക് സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ പങ്കെടുത്ത 76
കുട്ടികളില്‍ 53 പേര്‍ ഗോള്‍ഡ് മെഡലുകളും 23  പേര്‍
സില്‍വര്‍ മെഡലുകളും നേടി. ഉന്നതവിജയം
കരസ്ഥമാക്കി സ്കൂളിന്റെ യശസുയര്‍ത്തിയ
കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ .......




Wednesday, 23 March 2016

ലോംഗ് സര്‍വീസ് അവാര്‍ഡ്

     ഭാരത്  സ്ക്വൗട്ട് & ഗൈഡ്സ് അസോസിയേഷന്‍
ഏര്‍പ്പെടുത്തിയ ലോംഗ് സര്‍വീസ് അവാര്‍ഡ്
ഈ സ്കൂളിലെ ശ്രീമതി ആന്‍സി പി മാത്യുവിന്
ലഭിച്ചു. കഴിഞ്ഞ 13 വര്‍ഷമായി  കബ് യൂണിറ്റിന്റെ
ചാര്‍ജ് വഹിക്കുന്ന ശ്രീമതി ആന്‍സിയ്ക്ക്
S S A കാസര്‍ഗോഡ് ജില്ല പ്രൊജക്ട്
ഓഫീസര്‍  ഡോ.എം ബാലന്‍, തോമാപുരം സെന്റ്
തോമസ് L P S ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
പ്രശസ്തിപത്രം സമ്മാനിച്ചു. ചിറ്റാരിക്കാല്‍ A E O
ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്റോന്‍സ് ബാഡ്ജ്
നല്‍കി ആദരിച്ചു.


 



Saturday, 19 March 2016

തിരുനാള്‍ മംഗളങ്ങള്‍

  ഇന്ന് നാമഹേതു തിരുനാള്‍ ആഘോഷിക്കുന്ന
അസി. സ്കൂള്‍ മാനേജര്‍  ഞങ്ങളുടെ പ്രിയപ്പെട്ട
ജെയ്സ് അച്ചന്
         തിരുനാള്‍ മംഗളങ്ങള്‍

Saturday, 12 March 2016

സമ്മാനദാനം

  തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെയും ടീച്ചേഴ്സ് ഗില്‍ഡിന്റെയും ആഭിമുഖ്യത്തില്‍
മാര്‍ച്ച് 11 ന് സന്ദേശഭവനില്‍ വച്ച് നടന്ന സമ്മാനവിതരണ
ചടങ്ങില്‍  BEST SCHOOL AWARD, L P വിഭാഗം
ഒന്നാം സ്ഥാനത്തിനുള്ള സമ്മാനം അഭിവന്ദ്യ ഞരളക്കാട്ട്
പിതാവില്‍ നിന്നും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സ്വീകരിക്കുന്നു.

   28 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം 
സര്‍വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി ലാലി ലൂയിസിനുള്ള
ഉപഹാരം അഭിവന്ദ്യ ഞരളക്കാട്ട് പിതാവില്‍ നിന്നും
ലാലി ടീച്ചര്‍ സ്വീകരിക്കുന്നു.


Wednesday, 9 March 2016

200 -ന്റെ നിറവില്‍ ... അഭിനന്ദനങ്ങള്‍

   തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ ബ്ലോഗിലെ
ഇരുനൂറാമത്തെ പോസ്റ്റില്‍ ഏറെ അഭിമാനത്തോടെ,
സന്തോഷത്തോടെ ഞങ്ങള്‍ പങ്കുവയ്ക്കുന്നു....
    തലശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍
ഏജന്‍സിയുടെ എല്‍.പി വിഭാഗം 'ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ്'
ഒന്നാം സ്ഥാനം തോമാപുരം എല്‍.പി.സ്കൂളിന്....
   ഈ മികച്ച  വിജയം കൈവരിക്കാന്‍ ഞങ്ങളെ
തെരഞ്ഞെടുത്ത ജഗദീശ്വരന്  നന്ദി......
സഹകരിച്ച ഏവര്‍ക്കും നന്ദി.....