NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Monday, 30 March 2015

അവധിക്കാലത്തിന് സ്വാഗതം

     2014-15 അധ്യയനവര്‍ഷത്തിന് വിട.രണ്ട് മാസത്തെ
അവധിക്കാലത്തിന് സ്വാഗതം
ഈ സ്കൂള്‍ വര്‍ഷത്തെ അവസാനത്തെ അസംബ്ലിയില്‍ നാലാം
ക്ലാസില്‍ നിന്ന് പിരിയുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന്
സംസാരിക്കുന്ന ഹെഡ്മാസ്റ്റര്‍.


Wednesday, 18 March 2015

അഭിനന്ദനങ്ങള്‍

കേരള ഗണിതശാസ്ത്ര പരിഷത് സംഘടിപ്പിച്ച മാത് സ് ടാലന്റ്
സേര്‍ച്ച് പരീക്ഷയില്‍ (MTSE) സംസ്ഥാനതലത്തില്‍
രണ്ടാം റാങ്ക് നേടി മെഡലും 1250/- രൂപയും കരസ്ഥമാക്കിയ
സാന്‍ജോ ജോസഫ് അബ്രാഹത്തിന് അഭിനന്ദനങ്ങള്‍....

Friday, 13 March 2015

വാര്‍ഷികാഘോഷം

തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിന്റെയും പ്രീ-പ്രൈമറി
സ്കൂളിന്റെയും വാര്‍ഷികാഘോഷം ശ്രീ.ടി.ജെ.ജേക്കബ്
(ഡി.ഐ.ജി ഓഫ് പോലീസ് C.R.P.F പെരിങ്ങോം)
ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലിന്റെ 
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ 
ശ്രീ.ജോസഫ് കെ.എ സ്വാഗതം പറഞ്ഞു.
സ്വാഗതം
ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് 
കുത്തിയതോട്ടില്‍, സ്കൂള്‍ ലീഡര്‍ എഡ്വിന്‍ റോയിച്ചന്‍,
 പ്രീ-പ്രൈമറി പ്രതിനിധി ജോണ്‍സ് എല്‍സ്
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഈ സ്കൂളിലെ മുന്‍ അധ്യാപകരായിരുന്ന ശ്രീ മാധവന്‍ 
മാസ്റ്റര്‍ & ശ്രീമതി  പത്മാവതി ടീച്ചര്‍ മെമ്മോറിയല്‍
എന്‍ഡോവ്മെന്റ് സ്വീകരണം സ്കള്‍ അസിസ്റ്റന്റ്  
മാനേജര്‍ റവ ഫാദര്‍ പീറ്റര്‍ കൊച്ചുവീട്ടില്‍ നിര്‍വഹിച്ചു.

വിവിധ  മത്സര പരീക്ഷകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള
സമ്മാനങ്ങള്‍ ചിറ്റാരിക്കാല്‍ B P O ശ്രീ സണ്ണി പി.കെ
വിതരണം ചെയ്തു.
ശ്രീമതി ബെറ്റ്സി ജോസഫ് 2014-15 വര്‍ഷത്തെ സ്കൂള്‍
പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അതോടൊപ്പം
ഈ വര്‍ഷത്തെ 'പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ
നേര്‍കാഴ്ച' സ്ലൈഡ് ഷോ പ്രദര്‍ശനവും നടന്നു.
പൊതുസമ്മേളനത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആനിയമ്മ സിറിയക്
നന്ദിപറഞ്ഞു.

പൊതുസമ്മേളനത്തിന് ശേഷം നഴ്സറി- പ്രൈമറികുട്ടികളുടെ 
കലാപരിപാടിയും, സൂര്യസിംഗര്‍ ഫെയിം കുമാരി ടെസ്ലിന്‍
സാജുവിന്റെ ഗാനമേളയും, കരാട്ടെ പരിശീലിക്കുന്ന
കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.



Friday, 6 March 2015

പി ടി എ മീറ്റിംഗ്

  തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂളിന്റെയും
പ്രീപ്രൈമറി സ്കൂളിന്റെയും വാര്‍ഷികാഘോഷത്തിന്റെ
മുന്നോടിയായി  രക്ഷിതാക്കളുടെ യോഗം സ്കൂള്‍
അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ പീറ്റര്‍ കൊച്ചുവീട്ടില്‍
ഉദ്ഘാടനം ചെയ്തു.എല്‍.പി.സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജമിനി അമ്പലത്തുങ്കല്‍ അധ്യക്ഷം വഹിച്ചു.ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ രക്ഷിതാക്കളെ സ്വാഗതം ചെയ്ത്
വാര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
സദസ്
സ്വാഗതം
 ഉദ്ഘാടനം
തുടര്‍ന്ന് 2014-15 വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച
സ്ലൈഡ് ഷോ പ്രദര്‍ശനം നടന്നു. ഈ സ്കൂളില്‍ നടന്ന വേറിട്ട
പ്രര്‍ത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മനസിലാക്കാന്‍ ഇത്
സഹായകരമായി.