NEWS

.... ബെസ്റ്റ് എല്‍ പി സ്കൂള്‍ അവാര്‍ഡ് തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിന് ........... ........... L S S SCHOLARSHIP EXAM 2019 ല്‍ 26 കുട്ടികള്‍ക്ക് സ്കോളർഷിപ്പ്..... ഉന്നത വിജയം നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ ......പരിശീലനം നല്‍കിയ അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍....... ..... .. ..

Thursday, 28 August 2014

ആന്റി ഡ്രഗ്സ് സ്ററുഡന്റ്സ് യൂണിയന്‍


എ. ഡി.എസ്.യു ( ആന്റി ഡ്രഗ്സ് സ്ററുഡന്റ്സ് യൂണിയന് ) -ന്റെ നേതൃത്വത്തില് കുട്ടികള്





Tuesday, 26 August 2014

അഗതിദിനാചരണം

അഗതിദിനാചരണം വൈസ് നിവാസില്

പാവപ്പെട്ടവരുടെ അമ്മ മദര് തെരേസയുടെ ജന്മദിനം
മുന് വര്ഷങ്ങളിലെ പോലെ ചിറ്റാരിക്കാലിലെ
വൃദ്ധമന്ദിരമായ  വൈസ് നിവാസിലെ
അന്തേവാസികള്ക്ക് ഒപ്പം ആഘോഷിച്ചു.
അവരോടൊത്ത് ആടിയും പാടിയും
അവര്ക്ക് സമ്മാനം നല്കിയും സമയം
ചിലവ‍ഴിച്ചത്  കുട്ടികള്ക്ക് നല്ല അനുഭവമായിരുന്നു.




Friday, 22 August 2014

നാട്ടറിവ് ശില്പശാലയും കുട്ടികള്ക്കുളള ഐ‍ഡന്റിററി കാര്ഡ് വിതരണോത്ഘാടനവും

നാട്ടറിവ് ശില്പശാലയും കുട്ടികള്ക്കുളള ഐ‍ഡന്റിററി കാര്ഡ് വിതരണോത്ഘാടനവും

ലോകനാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാട്ടറിവ് ശില്പശാല നടത്തി. ശ്രീ വല്സന്‍
വൈദ്യര് കുട്ടികള്ക്ക് ക്ലാസെടുത്തു.കുമാരി ടെസ്ലിന്  സാജുവിന്റെയും കൂട്ടുകാരുടെയും
നാടന് പാട്ടും ഉണ്ടായിരുന്നു. ചടങ്ങില് ഹെഡ്മാസ്ററര് സ്വാഗതവും
ശ്രീമതി ത്രേസ്യാമ്മ ജോസഫ് നന്ദിയും പറഞ്ഞു.
 ക്ലാസ്


നാടന് പാട്ട്

സ്വാഗതം


നന്ദി





 കുട്ടികള്ക്കുളള ഐ‍ഡന്റിററി കാര്ഡ് വിതരണോത്ഘാടനം 

സ്കൂള് മാനേജര് റവ ഫാ അഗസ്ററ്യന് പാണ്ട്യാമാക്കല് കുട്ടികള്ക്കുളള ഐ‍ഡന്റിററി കാര്ഡ്
 വിതരണോത്ഘാടനം നിര്‍വഹിച്ചു. പി ററി എ പ്രസിഡന്റ്, വാര്‍ഡ് മെബര്, തുടങ്ങിയവരും
സംബന്ധിച്ചു. ശ്രീമതി ആനിയമ്മ സിറിയക് നന്ദി പറഞ്ഞു



                                                                 നന്ദി











Wednesday, 20 August 2014

ആരോഗ്യ ബോധവല്കരണ ക്ലാസ്

കൊതുക് ജന്യ രോഗ നിവാരണ ക്ലാസ്

ആഗസ്ററ് 20 ലോക കൊതുകു ദിനത്തിന്റെ ഭാഗമായി സ്കൂള്
ആരോഗ്യ ക്ലബിന്റെ നേതൃത്വത്തില് കൊതുക് ജന്യ രോഗ നിവാരണ
 ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ പ്രവര്ത്തനത്തിനുള്ള
2013-14 വര്ഷത്തെ ജില്ലാതല അവാര്ഡ് ജേതാവ് ശ്രീ അജിത് സി
ഫിലിപ്പ്  (ഹെല്ത് ഇന്സ്പെക്ടര്  ചിററാരിക്കാല് പ്രൈമറി ഹെല്ത്
സെന്റര് ) മൂന്ന് നാല്  ക്ലാസിലെ കുട്ടികള്ക്കായി ക്ലാസെടുത്തു.
 ശ്രീ അജിത്തിനെ ഹെഡ്മാസ്ററര് പൂച്ചെണ്ട് നല്കി ആദരിച്ചു.
 ക്ലാസിന് ശേഷം കൊതുകു ദിന പ്രതിജ്ഞയും ഉണ്ടായിരുന്നു.
ക്ലാസ്സ്
ആദരിക്കല്


പ്രതിജ്‍ഞ

Tuesday, 19 August 2014

നല്ല പാഠം കൃഷി പാഠം

നല്ലപാഠത്തിന്റെ ആഭിമുഖ്യത്തില് കൃഷി

നല്ലപാഠം ക്ലബിന്റെ നേതൃത്വത്തില്, പി. ററി. എ. യുടെ സഹകരണത്തോടെ
  തോമാപുരത്തെ കുട്ടികള് കൃഷിയിടത്തില്. സ്കൂള് പരിസരത്ത് വാഴയാണ്
 കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്ഷം ഇതേ സ്ഥലത്ത് നെല്കൃഷിയായിരുന്നു.
 ഹെഡ്മാസ്ററര്,പി ററി എ പ്രസിഡന്റ് വാര്ഡ് മെംബര്
തുടങ്ങിയവര് ഇന്നത്തെ ചടങ്ങിന് നേതൃത്വം നല്കി.



Monday, 18 August 2014

കര്‍ഷക ദിനാചരണം

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നല്ലപാഠം ക്ലബ് അംഗങ്ങള്
 കൃഷി മന്ത്രിയ്ക്ക് കത്ത്അയച്ചു. റബര് കര്ഷകരുടെ ദുരിതങ്ങള്ക്ക്
പരിഹാരം കണ്ടെത്തണമെന്ന് അവര്മന്ത്രിയോട് ആവശ്യപ്പെട്ടു.
 പോസ്ററ് കാര്ഡില്‍ തയ്യാറാക്കിയ കത്തുകളുമായി നല്ലപാഠം
കോ-ഓഡിനേററര്മാരുടെ നേതൃത്വത്തില് കുട്ടികള് പോസ്ററ്
 ഓഫീസിലെത്തി.

Friday, 15 August 2014

സ്വാതന്ത്ര്യദിനാഘോഷം

നമ്മുടെ രാജ്യത്തിന്റെ 68 ാമത് സ്വാതന്ത്യദിനാഘോഷം വിപുലമായി
 ആഘോഷിച്ചു.രാവിലെ 8. 45 ന് സ്‍കൂള്‍ മാനേജര്‍ റവ ഫാ അഗസ്ററ്യന്‍
 പാണ്ട്യാമാക്കല് ദേശീയപതാക ഉയര്ത്തി. ഹെഡ്മാസ്ററര് ശ്രീ ജോസ്ഫ് കെ എ
 സ്വാതന്ത്യദിന സന്ദേശം നല്കി.പി ററി എ പ്രസിഡണ്ട്  ശ്രീ ജമിനി അമ്പലത്തില്
 ആശംസകളര്പ്പിച്ചു. സ്വാതന്ത്യദിനറാലി, മാസ്ഡ്രില് ,68 കുട്ടികള് ആലപിച്ച
 ദേശഭക്തി ഗാനം, 68 വെള്ളരിപ്രാവുകളെപറത്തല്, മിഠായി വിതരണം
 തുടങ്ങിയവ സ്വാതന്ത്യദിനാഘോഷത്തിന് മാററ് കൂട്ടി.

Thursday, 14 August 2014

കബ് ബുള്‍-ബുള് യൂണിററ്കള്‍ക്ക് അംഗീകാരം

2013-14 വര്ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സ്കൂളിലെ
കബ് യൂണിററിന്ജില്ലാതലത്തില് രണ്ടാം സ്ഥാനവും ബുള്-ബുള് യൂണിററിന്
മൂന്നാം സ്ഥാനവും ലഭിച്ചു.ചിററാരിക്കാല് സബ് ജില്ലാതലത്തില് സാനിേററഷന്
 പ്രോഗ്രാമിന് കബ്, ബുള്‍-ബുള് യൂണിററ്കള്‍ക്ക്  ഒന്നാം സ്ഥാനവും ലഭിച്ചു.




Saturday, 9 August 2014

നാഗസാക്കി ദിനം

ഇന്ന് നാഗസാക്കി ദിനം
1945 ആഗസ്ററ് 9 ന് ആണ് അമേരിക്ക ജപ്പാനിലെ നാഗസാക്കിയില് അണുബോംബ് ഇട്ടത്.



 നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍‍ യുദ്ധവിരുദ്ധ പോസ്ററര്‍ നിര്‍മ്മിക്കുന്നു.















സ്കൂള് അസംബ്ലിയില്‍ കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു.




Wednesday, 6 August 2014

ഹിരോഷിമ ദിനം


ഇന്ന്ഹിരോഷിമദിനം
ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ അറുപത്തിഒന്‍പതാം വാര്‍ഷികമാണ് ഇന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.
ഹിരോഷിമദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി

സാക്ഷരം പ്രത്യേക പഠന പ്രവര്‍‍‍ത്തന പദ്ധതി

  " സാക്ഷരം  പ്രത്യേക പഠന പ്രവര്‍‍‍ത്തന പദ്ധതി 2014" സ്കൂള്‍തല ഉദ്ഘാടനം ആഗസ്ററ് 6- ന്
ഈസ്ററ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടില്‍ നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ ശ്രീ ജോസഫ് കെ എ,  പി റ്റി എ പ്രസിഡന്റ് ശ്രീ ജെമിനി അമ്പലത്തില് ,

എം പി റ്റി എ  പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി എന്നിവര്‍ ചടങ്ങില് സംബന്ധിച്ചു.





Saturday, 2 August 2014

വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും എന്‍‍ഡോവ്മെന്റ് വിതരണവും

വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും എന്‍‍ഡോവ്മെന്റ് വിതരണവും ജൂലൈ 31 പ്രശസ്ത എഴുത്തുകാരനും റിട്ട.
അധ്യാപകനുമായ ശ്രീ ജോര്‍ജ് മാത്യൂ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ ഫാദര് അഗസ്ററ്യന്‍
പാണ്ട്യാമാക്കല്‍  എന്‍‍ഡോവ്മെന്റ് വിതരണം  ചെയ്തു.